നഗരത്തിലെ ആദ്യ ഭൂഗർഭ മാർക്കറ്റ് നിർമാണം പൂർത്തിയാകുന്നു

ബെംഗളൂരു : ബെംഗളൂരുവിലെ ആദ്യത്തെ എ.സി. ഭൂഗർഭ മാർക്കറ്റിന്റെ നിർമാണം പൂർത്തിയാകുന്നു.

വിജയനഗർ മെട്രോ സ്റ്റേഷനു സമീപത്താണ് നിർമിക്കുന്നത്.

ഈ മാസം അവസാനത്തോടെ തുറന്നേക്കുമെന്നാണ് വിവരം.

ഇവിടെ നൂറുമീറ്റർ നീളവും 11 മീറ്റർ വീതിയുമുള്ള 75-ലധികം കടകളുണ്ടാകും. എസ്കലേറ്ററുകളും ലിഫ്റ്റ് സൗകര്യവും സ്ഥാപിച്ചിട്ടുണ്ട്.

  ബെംഗളൂരു കാപ്ജെമിനി ഡേ കെയർ ബാലപീഡന കേസിൽ മുഖ്യപ്രതിയടക്കം രണ്ട് ആയമാർ അറസ്റ്റിൽ

രണ്ടുഗേറ്റുകളിലൂടെ മാർക്കറ്റിൽ പ്രവേശിക്കാം. അഞ്ചു കോടിരൂപ ചെലവഴിച്ച് നഗരോത്ഥാന പദ്ധതി പ്രകാരമാണ് നിർമിച്ചിരിക്കുന്നത്.

ഈ മാസം അവസാനത്തോടെ ബാക്കിയുള്ള പണികൾ പൂർത്തിയാക്കും.

ഡൽഹിയിലെ പ്രസിദ്ധമായ പാലിക ബസാറിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് ബെംഗളൂരുവിൽ ഭൂഗർഭ മാർക്കറ്റ് യാഥാർഥ്യമാക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സുരക്ഷാ മാനദണ്ഡങ്ങളിലെ വീഴ്ച; മരണക്കെണിയാകുന്ന ബൈക്ക് ടാക്സികൾ; റൈഡ് ബുക്ക് ചെയ്യുമ്പോൾ നിങ്ങൾ സുരക്ഷിതരാണോ?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts