നഗരത്തിലെ തെരുവുവിളക്കുകൾ പരിപാലിക്കും;

ബെംഗളൂരു: നഗരത്തിലെ തെരുവുവിളക്കുകൾ ശരിയായരീതിയിൽ പരിപാലിക്കണമെന്ന് നിർദേശംനൽകി ബെംഗളൂരു കോർപ്പറേഷൻ.

വൈദ്യുതിവകുപ്പിൽ ജോലിചെയ്യുന്നവർ രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2 വരെയും വൈകീട്ട് 5 മുതൽ രാത്രി 8.30 വരെയുമാണ് ജോലിചെയ്യേണ്ടത്.

‘സഹായ’ വഴി ലഭിക്കുന്ന ജനങ്ങളുടെ പരാതികൾ കൃത്യമായി പരിഹരിക്കണം. തെരുവുവിളക്കുകൾ ഇല്ലാത്ത സ്ഥലങ്ങളിൽ അടിയന്തരമായി സ്ഥാപിക്കണമെന്നും നിർദേശംനൽകി.

  മാസം തുടങ്ങി 48 മണിക്കൂർ, കയ്യിൽ നിന്ന് പോയത് 17,000 രൂപ!'; ബെംഗളൂരു യുവതിയുടെ വെളിപ്പെടുത്തലിൽ ചർച്ച കൊഴുക്കുന്നു

ഡെങ്കിപ്പനി വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കൊതുകിന്റെ പ്രജനനം നശിപ്പിക്കണം.

നഗരത്തിൽ ദിവസേന 170-ഓളം പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിക്കുന്നുണ്ട്. കൊതുകുപെരുകാൻ സാധ്യതയുള്ള സ്ഥലങ്ങളിലെല്ലാം ഫോഗിങ് യന്ത്രങ്ങളുപയോഗിച്ച് നശിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

യോഗത്തിൽ സ്പെഷ്യൽ കമ്മിഷണർമാരായ മുനിഷ് മൗദ്ഗിൽ, ഡോ. കെ. ഹരിഷ്‌കുമാർ, സുറൽകർ വികാസ് കിഷോർ, അവിനാശ് രാജേന്ദ്രൻ, സോണൽ കമ്മിഷണർമാരായ രമേഷ്, ശിവാനന്ദ് കാപാഷി, കരി ഗൗഡ, രമ്യ, വിനോത് പ്രിയ, പ്രീതി തുടങ്ങിയവർ പങ്കെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിധാൻ സൗധയ്ക്ക് മുന്നിൽ കൂട്ടത്തല്ല്: നാല് നേപ്പാൾ സ്വദേശികൾ അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പ്രതിഷേധത്തെ തുടർന്ന് ബെംഗളൂരുവിലെ കുനാൽ കംറയുടെ സ്റ്റാൻഡ് അപ്പ് കോമഡി ഷോ റദ്ദാക്കി
[masterslider id="10"]

Related posts