തൃശൂർ: പൂരപ്രേമിയായ താന്‍ അടുത്തവര്‍ഷം പൂരം മനോഹരമായി നടത്തുമെന്ന് ഉറപ്പ് നല്‍കി മന്ത്രി സുരേഷ് ഗോപി.
അദ്ദേഹം കേന്ദ്ര ടൂറിസം പെട്രോളിയം സഹമന്ത്രിയായി ചുമതല ഏറ്റത്തിന് പിന്നാലെ കരാര്‍ ഉറപ്പിച്ച സിനിമകള്‍ ഉപേക്ഷിക്കുമോ എന്ന ചര്‍ച്ചകൾ സജീവമായിരുന്നു.
മന്ത്രി പദവിയും സിനിമ അഭിനയവും എങ്ങനെ ഒരുമിച്ച് കൊണ്ടുപോകുമെന്ന ചോദ്യത്തിന് മറുപടി നല്‍കിയിരിക്കുകയാണ് സുരേഷ് ഗോപി.
‘സിനിമ തിരക്കുകള്‍ക്കൊപ്പം തന്നെ കേന്ദ്രമന്ത്രിയുടെ ചുമതലയും കൃത്യമായി നിര്‍വഹിക്കും.
കേന്ദ്രമന്ത്രി സ്ഥാനവും പൊതുപ്രവര്‍ത്തനവും രാജ്യത്തിനാണ്. സിനിമ തൊഴിലാണ്. അത് കുടുംബത്തിന് ഉള്ളതാണ്. ഔദ്യോഗിക കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ സിനിമ സെറ്റില്‍ ഒരു ഓഫീസ് ഉണ്ടാകും. കാര്യങ്ങള്‍ കൃത്യമായി നടക്കും.
രാജ്യസഭയില്‍ ചെയ്ത പോലെ തന്നെ പൊതുപ്രവര്‍ത്തനത്തിന്റെ ശമ്പളം എനിക്ക് വേണ്ട. വ്യക്തിപരമായ ബാധ്യതകള്‍ നിറവേറ്റാന്‍ തൊഴിലിന്റെ ശമ്ബളം വേണം’,-സുരേഷ് ഗോപി പറഞ്ഞു.
നാല് സിനിമകളാണ് ഇനി സുരേഷ് ഗോപിയുടേതായി ഇനി വരാനിരിക്കുന്നത്.
ആദ്യത്തേത് മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന ചിത്രമാണ്. മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ഷൂട്ടിംഗ് ഏപ്രില്‍ ആരംഭിക്കാനായിരുന്നു തീരുമാനിച്ചത്. ഇലക്ഷന്‍ തിരക്കുകളും മറ്റു സാങ്കേതിക പ്രശ്‌നങ്ങളും കാരണം ചിത്രീകരണം നീണ്ടുപോയി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.