ഡോക്ടറെ ബുക്ക്‌ ചെയ്യാൻ ശ്രമിക്കുന്നതിനിടെ നടന് നഷ്ടപ്പെട്ടത് 77000 രൂപ 

CYBER ONLINE CRIME

മുംബൈ: ഡോക്ടറെ ബുക്ക് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ നടന്റെ 77,000 രൂപ തട്ടിയെടുത്തതായി പരാതി.

59കാരനായ നടന്‍ മുഹമ്മദ് ഇക്ബാലാണ് തട്ടിപ്പിന് ഇരയായത്.

മുംബൈയിലെ ദാദറില്‍ ഡോക്ടറുമായി ഫോണില്‍ അപ്പോയ്ന്‍മെന്റ് എടുക്കന്നതിനിടെയാണ് ഇക്ബാലിന് വന്‍ തുക നഷ്ടമായത്.

നാലുദിവസം കഴിഞ്ഞാണ് തട്ടിപ്പിന് ഇരയായെന്ന് നടന് മനസിലായത്.

തുടര്‍ന്ന് തട്ടിപ്പിനിരയായ ലിങ്കുകള്‍ ഇയാള്‍ ബാങ്ക് മാനേജരെ അറിയിക്കുകയും ചെയ്തു.

  കുട്ടികൾക്ക് പോളിയോ തുള്ളിമരുന്ന് നൽകി മുഖ്യമന്ത്രി; ആദ്യ ദിവസം പോളിയോ നൽകിയത് 11 ലക്ഷത്തിലധികം കുട്ടികൾക്ക്

പിന്നാലെ ഇയാള്‍ പോലീസില്‍ പരാതി നല്‍കുകയും ചെയതു.

ഗൂഗിളില്‍ നിന്ന് ലഭിച്ച ഫോണ്‍ നമ്പറിലേക്ക് ജൂണ്‍ ആറിനാണ് ഇയാള്‍ വിളിച്ചത്.

ഡോക്ടറോട് സംസാരിക്കുന്നതിന് മുമ്പ് 10 രൂപ അടച്ച് രജിസ്റ്റര്‍ ചെയ്യാന്‍ ഫോണ്‍ എടുത്തയാള്‍ ആവശ്യപ്പെട്ടു.

പണം അടയ്ക്കാനായി ഒരുലിങ്കും അയച്ചു.

എന്നാല്‍ ലിങ്ക് ഓപ്പണാകാത്തതിനാല്‍ പണം അയയ്ക്കാനായില്ലെന്നും ഇക്ബാല്‍ പറയുന്നു.

തിങ്കളാഴ്ച രാവിലെ ഫോണില്‍ എസ്എംഎസ് ലഭിച്ചപ്പോഴാണ് 77,000 രൂപനഷ്ടമായെന്ന് അറിയാന്‍ കഴിഞ്ഞത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഫ്ലാറ്റിലെ ബാത്ത്റൂമിൽ കുളിക്കുന്ന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി; ബെംഗളൂരുവിൽ യുവതിയുടെ പരാതിയിൽ പോലീസ് അന്വേഷണം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥന്റെ ഭാര്യ കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ടു,
[masterslider id="10"]

Related posts