ആംബുലൻസ് സർവീസ് നടത്തുന്നതിനിടെ ഡ്രൈവർക്ക് മർദ്ദനം; മൂന്നുപേർ അറസ്റ്റിൽ

ബെംഗളൂരു : അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെയും കൊണ്ട് ആശുപത്രിയിലേക്ക് പോവുകയായിരുന്ന ആംബുലൻസ് ഡ്രൈവറെ മർദിച്ച കേസിൽ മൂന്നുപേരെ നെലമംഗല റൂറൽ പോലീസ് അറസ്റ്റുചെയ്തു.

ഞായറാഴ്ച വൈകീട്ട് തുമകൂരുവിൽനിന്ന് വാണിവിലാസ് ആശുപത്രിയിലേക്ക് അടിയന്തിരചികിത്സയ്ക്കായി കുഞ്ഞിനെയും കൊണ്ടുപോവുകയായിരുന്ന ആംബുലൻസിന്റെ ഡ്രൈവറെയാണ് ഒരുസംഘം വഴിയിൽ തടഞ്ഞുനിർത്തി മർദിച്ചത്.

സംഭവത്തിൽ നെലമംഗല സ്വദേശികളായ യുവരാജ് സിങ്, മഞ്ജുനാഥ്, ലതീഷ് എന്നിവരാണ് അറസ്റ്റിലായത്. റോഡിൽവെച്ചുണ്ടായ തർക്കമാണ് മർദനത്തിന് കാരണമെന്നാണ് വിവരം.

  ടിക്കറ്റ് വിൽപന സജീവം: ഓണം ബമ്പറിലൂടെ കോടീശ്വരനാകാൻ ഏത് ജില്ലയിൽ നിന്ന് ടിക്കറ്റെടുക്കണം

ആംബുലൻസിനെ പിന്തുടർന്നെത്തി ടോൾ ഗേറ്റിനുസമീപം തടഞ്ഞശേഷം ഡ്രൈവർ ജോണിനെ മർദിക്കുകയായിരുന്നു.

കുഞ്ഞിന് അടിയന്തിര ചികിത്സ ആവശ്യമുള്ളതിനാൽ പോകാൻ അനുവദിക്കണമെന്ന് മാതാപിതാക്കൾ കരഞ്ഞപേക്ഷിച്ചിട്ടും മർദനം തുടർന്നു.

പോലീസെത്തിയാണ് ആംബുലൻസിനെ പോകാനനുവദിച്ചത്. പിന്നീട് ഡ്രൈവർ നൽകിയ പരാതിയെത്തുടർന്ന് പോലീസ് പ്രതികളെ പിടികൂടുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മദ്യപിച്ച് ബാൽക്കണിയിൽ നിന്ന് വെടിവെപ്പ്: ബെംഗളൂരുവിൽ ഐടി ജീവനക്കാരൻ അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts