വിവാഹിതനായ കോളേജ് വിദ്യാർത്ഥിയും കാമുകിയും മരിച്ച നിലയിൽ 

ബെംഗളൂരു: വിവാഹിതനായ വിദ്യാർഥി യുവാവിനെയും സഹപാഠിയായ പെൺകുട്ടിയെയും തടാകത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി.

ബെംഗളൂരുവിന് സമീപം താമസിക്കുന്ന ശ്രീകാന്ത്(25) സൗത്ത് ബെംഗളൂരു അഞ്ജനപുര സ്വദേശി അഞ്ജന(20) എന്നിവരെയാണ് നൈസ് റോഡിന് സമീപത്തെ തുളസി തടാകത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.

ഇരുവരും പ്രണയത്തിൽ ആയിരുന്നു. ഇവരുടെ കുടുംബം വിവാഹത്തെ എതിർത്തതിനാല്‍ രണ്ടുപേരും തടാകത്തില്‍ ചാടി ജീവനൊടുക്കിയതാണെന്നും പോലീസ് പറഞ്ഞു.

നിലവില്‍ വിവാഹിതനായ ശ്രീകാന്ത് ഒരു സ്വകാര്യകോളേജിലെ ബി.കോം വിദ്യാർഥിയാണ്.

അഞ്ജന ഇതേ കോളേജിലെ ബി.ബി.എ. വിദ്യാർഥിനിയും.

കോളേജില്‍ വെച്ചാണ് ഇരുവരും തമ്മില്‍ അടുപ്പത്തിലായത്.

തുടർന്ന് വിവാഹം കഴിച്ച്‌ ഒരുമിച്ച്‌ ജീവിക്കാൻ തീരുമാനിച്ചു.

ശ്രീകാന്തിന്റെ വീട്ടുകാർ ആദ്യം വിവാഹത്തെ എതിർത്തിരുന്നെങ്കിലും പിന്നീട് സമ്മതിക്കുകയായിരുന്നു.

  ബെംഗളൂരുവിലും ഇത്തരത്തിൽ ഒരു ഓട്ടോ ഡ്രൈവറോ? തന്റേതല്ലാത്ത പണം വേണ്ടെന്ന് വെച്ച ഈ മനുഷ്യൻ ഇപ്പോൾ ഇന്റർനെറ്റിലെ താരം!

ശ്രീകാന്തിന്റെ ഭാര്യയും അഞ്ജനയുമായുള്ള വിവാഹത്തിന് സമ്മതംമൂളി.

എന്നാല്‍, അഞ്ജനയുടെ കുടുംബം ഇതിനെ പിന്തുണച്ചില്ല.

ഇതോടെ അഞ്ജന ശ്രീകാന്തിനൊപ്പം വീടുവിട്ടിറങ്ങുകയും തുടർന്ന് രണ്ടുപേരും നൈസ് റോഡിന് സമീപത്തെ തടാകത്തില്‍ ചാടി ജീവനൊടുക്കുകയുമായിരുന്നു.

സഹോദരന്റെ ഓട്ടോറിക്ഷയുമായി അഞ്ജനയുടെ വീടിന് സമീപമെത്തിയ ശ്രീകാന്ത് ഇതേ ഓട്ടോയിലാണ് യുവതിയെ കൂട്ടിക്കൊണ്ടുപോയത്.

വീട്ടില്‍ നിന്ന് പോകുന്നതിന് മുൻപ് അഞ്ജന ആത്മഹത്യാക്കുറിപ്പും എഴുതിവെച്ചിരുന്നു.

തന്റെ മരണത്തിന് താൻ മാത്രമാണ് ഉത്തരവാദിയെന്നും ശ്രീകാന്തില്ലാതെ ജീവിക്കാൻ കഴിയില്ലെന്നുമായിരുന്നു കുറിപ്പിലുണ്ടായിരുന്നത്.

ഓട്ടോറിക്ഷയില്‍ തടാകക്കരയിലെത്തിയ കമിതാക്കള്‍ ഇവിടെവെച്ച്‌ ഒരു വീഡിയോയും ചിത്രീകരിച്ചിരുന്നു.

തങ്ങള്‍ രണ്ടുപേരും മരിക്കാൻ പോവുകയാണെന്ന് പറഞ്ഞുള്ള വീഡിയോക്ലിപ്പാണ് ഇരുവരും സ്വന്തം മൊബൈല്‍ഫോണുകളില്‍ റെക്കോഡ് ചെയ്തിരുന്നത്.

തുടർന്ന് ഈ വീഡിയോക്ലിപ്പുകള്‍ ബന്ധുക്കള്‍ക്ക് അയച്ചുനല്‍കുകയും ചെയ്തു.

  യുവാവിനെ വിളിച്ച് ഇറക്കി കൊണ്ട്പോയി കൊലപ്പെടുത്തി; സോഫ നിർമ്മാണ തൊഴിലാളിക്ക് ദാരുണാന്ത്യം

വീഡിയോ ലഭിച്ചതോടെ ഇരുവരുടെയും ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി.

പോലീസ് നടത്തിയ അന്വേഷണത്തിലാണ് രണ്ടുപേരും ഓട്ടോറിക്ഷയില്‍ സഞ്ചരിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ കണ്ടെത്തിയത്.

സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തില്‍ ഇരുവരും തടാകക്കരയിലേക്ക് പോയതാണെന്ന് വ്യക്തമായി.

തുടർന്നാണ് അഗ്നിരക്ഷാസേനയും മുങ്ങല്‍വിദഗ്ധരും തടാകത്തില്‍ പരിശോധന നടത്തി മൃതദേഹങ്ങള്‍ കണ്ടെടുത്തത്.

രണ്ടുവർഷം മുൻപാണ് ശ്രീകാന്തിന്റെ വിവാഹം കഴിഞ്ഞത്.

കോളേജിലെ സഹപാഠിയായ പെണ്‍കുട്ടിയെയാണ് ശ്രീകാന്ത് രണ്ടുവർഷം മുൻപ് പ്രണയിച്ച്‌ വിവാഹം കഴിച്ചത്.

തുടർന്ന് ഭാര്യയ്ക്കും ഇവരുടെ മാതാപിതാക്കള്‍ക്കും ഒപ്പമായിരുന്നു ശ്രീകാന്ത് താമസിച്ചിരുന്നു.

ശ്രീകാന്തിന്റെ ഭാര്യ പിന്നീട് കോളേജില്‍ നിന്ന് പഠനം പൂർത്തിയാക്കിയിരുന്നു.

ഇതിനുശേഷമാണ് ശ്രീകാന്തും അഞ്ജനയും അടുപ്പത്തിലായതെന്നും പോലീസ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മെഷീനുകൾ കടലാസിൽ, പൊടി റോഡിൽ; പാഴ് വാക്കായി ഉപമുഖ്യമന്ത്രിയുടെ വാക്ക് ?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts