ലോണാവാല ദുരന്തം; മരിച്ചവരിൽ 4 പേരുടെ മൃതദേഹം കണ്ടെത്തി 

ലക്നൗ: ലോണാവാലയില്‍ വെള്ളച്ചാട്ടത്തില്‍ കുളിക്കുന്നതിനിടെ ഒഴുക്കില്‍പെട്ട് മരിച്ചവരില്‍ 4 പേരുടെ മൃതദേഹം കണ്ടെത്തി.

ഇന്നലെയാണ് ദാരുണസംഭവം നടന്നത്.

5 പേരാണ് ദുരന്തത്തില്‍ മരിച്ചത്. ഇവരില്‍ 3 പേരുടെ മൃതദേഹം ഇന്നലെ കണ്ടെടുത്തിരുന്നു.

ഒൻപതും നാലും വയസുള്ള രണ്ട് കുട്ടികളും ഒഴുക്കില്‍പെട്ടിരുന്നു.

അവരില്‍ 9 വയസുകാരിയുടെ മൃതദേഹമാണ് ഇന്ന് കണ്ടെടുത്തത്.

നാലുവയസുള്ള കുഞ്ഞിനായി തെരച്ചില്‍ തുടരുകയാണ്.

പൂണെ സ്വദേശികളായ 17 അംഗ സംഘമാണ് വിനോദസഞ്ചാരത്തിനായി ലോണാവാലയില്‍ എത്തിയത്.

  അധ്യാപിക ക്ലാസ് വിട്ടതിനുപിന്നാലെ അഞ്ചുവയസുകാരന് ക്ലാസ് മോണിറ്ററുടെ ക്രൂരമർദനം

വെള്ളച്ചാട്ടത്തില്‍‌ കുളിച്ചുകൊണ്ടിരിക്കെ പെട്ടെന്ന് കുതിച്ചെത്തിയ വെള്ളം ഇവരെ ഒഴുക്കിക്കൊണ്ടു പോകുകയായിരുന്നു.

വെള്ളം കുതിച്ചുവരുന്നതും അതിന് നടുവില്‍ കുഞ്ഞുങ്ങളുള്‍പ്പെടെ 10 പേർ കെട്ടിപ്പിടിച്ച്‌ നില്‍ക്കുന്നതുമായ വീഡിയോ ദൃശ്യങ്ങള്‍ ഭീതിപ്പെടുത്തുന്നതായിരുന്നു.

രക്ഷപ്പെടുത്താൻ കരയിലുള്ളവർ ശ്രമം നടത്തവേ, അവരുടെ കണ്‍മുന്നിലൂടെയാണ് ഈ കുടുംബം ഒലിച്ചു പോയത്.

ഇവരില്‍ 5 പേർക്ക് രക്ഷപ്പെടാൻ സാധിച്ചു.

നാലുപേർ സ്വയം നീന്തി രക്ഷപ്പെട്ടപ്പോള്‍ ഒരാളെ വിനോദസഞ്ചാരികളും രക്ഷപ്പെടുത്തി.

അപകടം നടന്ന സ്ഥലത്തുനിന്നും ഏതാണ്ട് 100 മീറ്റർ മാത്രമേയുള്ളൂ ഗുഷി ഡാമിലേക്ക്.

അവിടെ നിന്നാണ് 4 മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

  യാത്രക്കാരുടെ മനസ്സ് വായിക്കാൻ നമ്മ മെട്രോ; ട്രാക്കരികിൽ വരാൻ പോകുന്ന ഡിജിറ്റൽ ബോർഡുകൾക്ക് പിന്നിലെ രഹസ്യം!

മുപ്പത്തിയാറുകാരി ഷഹിസ്ത അൻസാരി, പതിമൂന്നുകാരി ആമിന, ഒൻപതുവയസുള്ള ഉമേര, ഒൻപതുകാരി മറിയ സെയിൻ എന്നിവരാണ് മരിച്ചത്.

നാലുവയസുകാരനായ അഡ്മാനുവേണ്ടി നാവികസേനയുടെ മുങ്ങല്‍ വിദഗ്ഗർ അടക്കമുള്ള സംഘം ഡാമില്‍ തിരച്ചില്‍ തുടരുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ടിക്കറ്റ് വരുമാനം പോരാ; യാത്രക്കാർക്കിടയിലേക്ക് പുതിയ പരീക്ഷണവുമായി ബിഎംടിസി!
[masterslider id="10"]

Related posts