ബ്രിജ് ഭൂഷൻ സിങ്ങിന്റെ മകന്റെ അകമ്പടി വാഹനം ഇടിച്ച് രണ്ട് പേർ മരിച്ചു 

ലഖ്നോ: ബി.ജെ.പി നേതാവ് ബ്രിജ് ഭൂഷൻ സിങ്ങിന്റെ മകനും സ്ഥാനാർഥിയുമായ കരണ്‍ ഭൂഷൻ സിങ്ങിന്റെ അകമ്പടി വാഹനമിടിച്ച്‌ രണ്ട് പേർ മരിച്ചു.

യു.പിയിലെ ഗോണ്ടയില്‍ വെച്ച്‌ ടോയോട്ട ഫോർച്യൂണർ കാർ ബൈക്കിലിടിച്ചാണ് അപകടമുണ്ടായത്.

കൈസർഗഞ്ച് ലോക്സഭ മണ്ഡലത്തിലെ സ്ഥാനാർഥിയാണ് കരണ്‍ ഭൂഷണ്‍ സിങ്.

കാറോടിച്ചയാളെ യു.പി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

അപകടം നടക്കുന്ന സമയത്ത് കരണ്‍ വാഹനവ്യൂഹത്തിനൊപ്പം ഉണ്ടായിരുന്നോയെന്ന കാര്യം അന്വേഷിച്ച്‌ വരികയാണെന്ന് യു.പി പോലീസ് അറിയിച്ചു.

  റോഡിലേക്ക് ഒഴുകിയെത്തി ജനങ്ങൾ; ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ യാത്രാപാതകളിൽ മൂന്നാമതായി ബെംഗളൂരു-മൈസൂരു പാത

അപകടം സംബന്ധിച്ച പ്രാഥമിക റിപ്പോർട്ടില്‍ കരണിനെ കുറിച്ച്‌ പോലീസ് പരാമർശമില്ല.

പരാതിയുടെ അടിസ്ഥാനത്തില്‍ കോളോണില്‍ഗഞ്ച് പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

അപകടത്തെ തുടർന്ന്‍ വലിയ ആള്‍ക്കൂട്ടം പ്രദേശത്ത് തടിച്ചുകൂടിയെങ്കിലും സ്ഥിതി നിയന്ത്രണവിധേയമാണെന്ന് പോലീസ് അറിയിച്ചു.

ഗുസ്തി താരങ്ങള്‍ ലൈംഗിക പീഡനാരോപണം ഉയർത്തിയതിനെ തുടർന്ന് ബ്രിജ് ഭൂഷൻ വിവാദത്തിലായിരുന്നു.

തുടർന്ന് ഈ ലോക്സഭ തെരഞ്ഞെടുപ്പില്‍ ബ്രിജ് ഭൂഷന് പകരം കരണിന് ബി.ജെ.പി സീറ്റ് നല്‍കുകയായിരുന്നു.

  മെട്രോ സ്റ്റേഷനിൽ തൊഴിലാളി ഷോക്കേറ്റ് മരിച്ച സംഭവം: ബിഎംആർസിഎൽ ഉദ്യോഗസ്ഥരടക്കം നാല് പേർക്കെതിരെ എഫ്ഐആർ

എല്‍.എല്‍.ബി ബിരുദധാരിയായ കരണ്‍ ആസ്ട്രേലിയയില്‍ നിന്നും ബിസിനസ് മാനേജ്മെന്റില്‍ ഡിപ്ലോമയും നേടിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പത്തുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചു കൊന്നു; ഓൺലൈൻ ടാക്സി ഡ്രൈവർ പിടിയിൽ
[masterslider id="10"]

Related posts