ആധാർ സൗജന്യമായി പുതുക്കാനുള്ള തിയ്യതി നീട്ടി; വിശദാംശങ്ങൾ അറിയാം

10 വർഷം മുമ്പ് അനുവദിച്ച ആധാർ കാർഡുകള്‍ ഓണ്‍ലൈൻ വഴി സൗജന്യമായി പുതുക്കാനുള്ള തിയതി ജൂണ്‍ 14 വരെ നീട്ടി. ഇതുവരെ അപ്ഡേഷൻ ഒന്നും ചെയ്തിട്ടില്ലാത്ത കാർഡുകള്‍ പുതുക്കാൻ തിരിച്ചറിയല്‍ രേഖകള്‍, മേല്‍വിലാസ രേഖകള്‍ എന്നിവ https://myaadhaar.uidai.gov.in എന്ന വെബ് സൈറ്റില്‍ സൗജന്യമായി അപ് ലോഡ് ചെയ്യാം. മാർച്ച്‌ 14ന് അവസാനിക്കാനിരിക്കെയാണ് സൗജന്യമായി അപ്ഡേറ്റ് ചെയ്യാനുള്ള തിയതി നീട്ടിയത്. ആധാറില്‍ രേഖപ്പെടുത്തിയ പ്രകാരം പേരും വിലാസവുമുള്ള രേഖകള്‍ ഇതിനായി ഉപയോഗപ്പെടുത്താം. കാലാവധി തീർന്നിട്ടില്ലാത്ത പാസ്പോർട്ട്, തിരഞ്ഞെടുപ്പ് കമ്മിഷന്റെ പുതിയ തിരിച്ചറിയല്‍കാർഡ്, കിസാൻ പാസ്ബുക്ക്, ഭിന്നശേഷി…

Read More

‘പരീക്ഷയിൽ തോറ്റാൽ കെട്ടിച്ചു വിടും, എങ്ങനെയെങ്കിലും ജയിക്കാനുള്ള മാർക്ക് തരണം’; വൈറലായി വിദ്യാർത്ഥിനിയുടെ ഉത്തരക്കടലാസ് 

പരീക്ഷയില്‍ വിദ്യാര്‍ത്ഥികള്‍ എഴുതുന്ന രസകരമായ പല ഉത്തരങ്ങളും സമൂഹ മാധ്യമങ്ങളിലൂടെ വൈറലായി നമ്മൾ കണ്ടിട്ടുണ്ട്. ഇപ്പോഴിതാ ഇതുമായി ബന്ധപ്പെട്ട് മധ്യപ്രദേശിലെ ജബല്‍പൂരില്‍ നിന്നും പുറത്തുവരുന്ന വ്യത്യസ്തമായ ഒരു വാര്‍ത്തയാണ് ചര്‍ച്ചയാകുന്നത്. ജബല്‍പൂരില്‍ നിന്നുള്ള ഒരു വിദ്യാര്‍ത്ഥിനി തന്റെ പരീക്ഷ ഇന്‍വിജിലേറ്ററിനോട് നടത്തിയ ഒരു അസാധാരണമായ അഭ്യര്‍ത്ഥനയാണ് വിഷയം. തനിക്ക് വിവാഹം ആലോചിച്ചിരിക്കുകയാണ് എന്നും ആ വിവാഹം ഒഴിവാക്കാന്‍ എങ്ങനെയെങ്കിലും തനിക്ക് പരിക്ഷയില്‍ ജയിക്കാനുള്ള മാര്‍ക്ക് തരണം എന്നുമായിരുന്നു വിദ്യാര്‍ത്ഥിനിയുടെ അപേക്ഷ. ഇംഗ്ലീഷ് പരീക്ഷയില്‍ തോറ്റാല്‍ മാതാപിതാക്കള്‍ തന്റെ വിവാഹം നടത്തുമെന്നായിരുന്നു വിദ്യാര്‍ത്ഥിനിയുടെ ഭയം. തോറ്റാല്‍…

Read More

‘ഒരു സ്ത്രീയുടെ ഏറ്റവും വലിയ ലക്ഷ്യം കുടുംബ ജീവിതം ആണെന്ന് തെറ്റിദ്ധരിച്ചു’; വേർപിരിയലിന്റെ സൂചനകൾ നൽകി നവ്യ നായരുടെ പോസ്റ്റ്‌ 

2000 ത്തിന്റെ തുടക്ക വർഷങ്ങളില്‍ മലയാള സിനിമാ രംഗത്തെ തിരക്കേറിയ നടിമാരിൽ ഒരാൾ ആണ് നവ്യ നായർ. 2010 ലാണ് കരിയറിലെ പേരും പ്രശസ്തിയും വേണ്ടെന്ന് വെച്ച്‌ നടി കുടുംബ ജീവിതത്തിലേക്ക് ഒതുങ്ങിയത്. സന്തോഷ് മേനോൻ എന്നാണ് നവ്യയുടെ ഭർത്താവിന്റെ പേര്. ഒരു മകനുമുണ്ട്. വിവാഹ ജീവിതത്തെക്കുറിച്ച്‌ സത്യസന്ധമായാണ് നവ്യ സംസാരിക്കാറുള്ളത്. കുടുംബ ജീവിതത്തിന് വേണ്ടി എടുക്കേണ്ടി വന്ന ത്യാഗങ്ങളെക്കുറിച്ചും കരിയറിലെ സ്വപ്നങ്ങളും ലക്ഷ്യങ്ങളുമെല്ലാം ഒരു ഘട്ടത്തില്‍ വിട്ടു കൊടുക്കേണ്ടി വന്നതിനെക്കുറിച്ചുമെല്ലാം നവ്യ തുറന്ന് സംസാരിച്ചു. എന്നാല്‍ കരിയറും കുടുംബ ജീവിതവും ഒരുമിച്ച്‌ കൊണ്ട്…

Read More

ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ല; കർണാടക കോൺഗ്രസിന്‍റെ ആവശ്യം തള്ളി മല്ലികാർജുൻ ഖാർഗെ

ഡൽഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല. കര്‍ണാടക കോണ്‍ഗ്രസിന്റെ ആവശ്യം ഖാര്‍ഗെ നിരസിച്ചതായാണ് റിപ്പോർട്ട്. സ്ഥാനാർഥി ചർച്ചയിൽ കര്‍ണാടകയിലെ ഗുല്‍ബര്‍ഗ മണ്ഡലത്തില്‍ ഖാര്‍ഗെയുടെ പേര് മാത്രമാണ് ഉയർന്നുവന്നത്. പകരം മരുമകനായ രാധാകൃഷ്ണന്‍ ദൊഡ്ഡമണിയെ മണ്ഡലത്തിൽ ഖര്‍ഗെ നിര്‍ദേശിക്കുമെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ വെളിപ്പെടുത്തി. സ്വന്തം മണ്ഡലത്തിലെ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ ഒതുങ്ങാതെ രാജ്യത്താകെ കോണ്‍ഗ്രസിന്റെ പ്രചാരണപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനാണ് മുന്‍ഗണന നല്‍കേണ്ടതെന്നാണ് ഖാര്‍ഗെയുടെ വാദം. ഗുല്‍ബര്‍ഗയില്‍ രണ്ടു തവണ ജയിച്ച ഖാര്‍ഗെ, 2019ല്‍ പരാജയപ്പെട്ടിരുന്നു. നിലവിൽ രാജ്യസഭാംഗമായ അദ്ദേഹത്തിന് നാല് വര്‍ഷത്തെ കാലാവധിയുണ്ട്.…

Read More

അഞ്ചുരൂപയ്ക്ക് പ്രഭാതഭക്ഷണം, 10 രൂപയ്ക്ക് ഊൺ; ഇന്ദിരാകാന്റീനുകൾ കെംപഗൗഡ വിമാനത്താവളത്തിൽ തുറന്നു 

ബെംഗളൂരു : കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇനി അഞ്ചുരൂപയ്ക്ക് പ്രഭാതഭക്ഷണം കഴിക്കാം. പത്തുരൂപയ്ക്ക് ഉച്ചഭക്ഷണവും ലഭ്യമാണ്. പാവപ്പെട്ടവർക്ക് ചെറിയതുകയ്ക്ക് ഭക്ഷണം ലഭ്യമാക്കുന്ന ഇന്ദിരാകാന്റീനുകൾ വിമാനത്താവളത്തിലും തുറന്നു. മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് കാന്റീൻ ഉദ്ഘാടനം ചെയ്തത് . വിമാനത്താവളത്തിലെ ഓട്ടോ-ടാക്സി ഡ്രൈവർമാരുടെ ആവശ്യം കണക്കിലെടുത്താണ് കാന്റീൻ തുറന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഡൈനിങ് ഹാൾ ഉൾപ്പെടെയാണ് കാന്റീൻ സജ്ജീകരിച്ചത്. രണ്ടുകാന്റീനുകൾ തുറക്കാനാണ് പദ്ധതിയെന്നും രണ്ടാമത്തേത് ഉടൻ തുറക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ബെംഗളൂരുവിൽ 188 ഇന്ദിരാകാന്റീനുകൾ പുതുതായി തുറക്കുന്നുണ്ട്. ഇതിൽ 40 എണ്ണത്തിന്റെ നിർമാണം പൂർത്തിയായി. സംസ്ഥാനത്ത് 600 ഇന്ദിരാ…

Read More

ബെംഗളൂരുവിലേക്കുള്ള യാത്രക്കിടെ 3 കുട്ടികൾ ഉൾപ്പെടെ ഒരു കുടുംബം സഞ്ചാരിച്ച കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞു

വയനാട്: ബെംഗളൂരുവിലേക്ക് തലശ്ശേരിയിൽ നിന്നും വരികയായിരുന്ന കുടുംബം സഞ്ചരിച്ച ഇന്നോവ കാര്‍ ബത്തേരിയിൽ നിയന്ത്രണം വിട്ട് മറിഞ്ഞു. 3 കുട്ടികൾ ഉൾപ്പെടെ അഞ്ച് പേരാണ് കാറിൽ ഉണ്ടായിരുന്നത്. രാവിലെ ആറ് മണിയോടെ നിയന്ത്രണം വിട്ട കാർ താഴ്ഭാഗത്തുള്ള കാപ്പിത്തോട്ടത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു. മൂന്നാനക്കുഴിയിൽ വെച്ചാണ് കാര്‍ അപകടത്തില്‍പ്പെട്ടത്. എല്ലാവരും നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടതയാണ് റിപ്പോർട്ട്.

Read More

നിങ്ങൾ ബിയർ കുടിക്കുന്നവരണോ? എങ്കിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കാതെ പോകരുത് 

യുവാക്കള്‍ക്കിടയില്‍ ബിയർ കുടിക്കുന്ന ശീലം ഇപ്പോള്‍ വർദ്ധിച്ചു വരുകയാണ്. ബിയർപാർലറുകളും ബിവറേജസ് ഔട്ട്‌ലെറ്റുകളിലും തണുപ്പിച്ച ബിയർ ലഭ്യമാണ്. എന്നാല്‍ ബിയർ ശരീരത്തിന് അത്ര നല്ലതൊന്നുമല്ല. ഇതില്‍ അടങ്ങിയിരിക്കുന്ന ക്രിസ്റ്റലുകള്‍ കിഡ്നികളില്‍ കല്ലുണ്ടാക്കുന്നതിനു കാരണമാകും. വീര്യം കുറവാണ്, ആല്‍ക്കഹോളിന്റെ അളവ് വളരെ കുറച്ചേയുള്ളൂ എന്നതെല്ലാമാണ് ബിയറിന് സ്വീകാര്യത കൂട്ടാൻ കാരണം. മദ്യമെന്നതുപോലെ ധാരാളം ദൂഷ്യഫലങ്ങള്‍ ചെയ്യുന്ന ഒന്നാണ് ബിയറും. അമിതമായ ബിയർ ഉപയോഗം പ്രമേഹസാധ്യത കൂട്ടുമെന്നതാണ് ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നത്. ടൈപ്2 പ്രമേഹത്തിന്റെ പ്രധാന കാരണമാണ് ശരീരത്തിലെ ഇൻസുലിന്റെ പ്രവർത്തന ശേഷി കുറയുന്നത്. അമിതമായ ബിയർ ഉപയോഗം…

Read More

മൈസൂരു–ബെംഗളൂരു എക്സ്പ്രസ് വേ കാൽനടമേൽപാലം, അടിപ്പാത എന്നിവയുടെ അനുമതി 15 ദിവസത്തിനകം നൽകും

ബെംഗളൂരു∙ മൈസൂരു–ബെംഗളൂരു എക്സ്പ്രസ് വേയിൽ കാൽനടമേൽപാലങ്ങൾക്കും അടിപ്പാതകൾക്കും 15 ദിവസത്തിനുള്ളിൽ അനുമതി നൽകുമെന്ന് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി. പാതയുടെ ഇരുവശങ്ങളിലും താമസിക്കുന്നവർക്ക് റോഡ് കടക്കാൻ സർവീസ് റോഡുകളിലൂടെ കിലോമീറ്ററുകൾ സഞ്ചരിക്കണമെന്ന പരാതിയെ തുടർന്നാണിത്. 24 മേൽപാലങ്ങളും അടിപ്പാതകളും നിർമിക്കാൻ ദേശീയപാത അതോറിറ്റി 1200 കോടിരൂപ അനുവദിച്ചെങ്കിലും തുടർ നടപടികൾ വൈകുന്നതായി എംപിമാരായ പ്രതാപ് സിംഹയും സുമലതയും കഴിഞ്ഞ ദിവസം ഗഡ്കരിയെ അറിയിച്ചിരുന്നു. 6 വരി പ്രധാനപാതയിൽ റോഡ് കടക്കുന്നത് തടയാൻ ഇരുമ്പ് വേലികൾ സ്ഥാപിച്ചിരുന്നെങ്കിലും പലയിടങ്ങളിലും ഇത് തകർന്ന നിലയിലാണ്. ഇതിലൂടെ കാൽനടയാത്രക്കാർ…

Read More

‘അല്ലു അർജുന് ജയ് വിളിക്കണം’; യുവാവിന് ക്രൂര മർദ്ദനം

ബെംഗളൂരു: നടൻ അല്ലു അർജുന് ജയ് വിളിക്കണമെന്നാവശ്യപ്പെട്ട് യുവാവിനെ ക്രൂരമായി മർദ്ദിച്ച്‌ ആരാധകർ. കെ.ആർ പുരത്താണ് സംഭവം. അല്ലു അർജുന് ജയ് വിളിക്കണമെന്നാവശ്യപ്പെട്ട് ഒരു സംഘമാളുകള്‍ ചേർന്ന് ഒരു യുവാവിനെ മർദിക്കുകയായിരുന്നു. യുവാവിന്റെ മുഖത്തടക്കം പരിക്കേറ്റുവെന്നാണ് റിപ്പോർട്ട്. ഇതിന്റെ ദൃശ്യങ്ങള്‍ വീഡിയോ സാമൂഹ്യ മാദ്ധ്യമങ്ങളില്‍ ചർച്ചയാകുകയാണ്. വീഡിയോ പ്രചരിക്കുന്നത് ബെംഗളൂരു സിറ്റി പോലീസിനെ ടാഗ് ചെയ്തുകൊണ്ടാണ്. ഇത്തരം അക്രമങ്ങള്‍ നടത്തുന്നവർക്കെതിരെ പോലീസ് ശക്തമായ നടപടിയെടുക്കണമെന്നാണ് ജനങ്ങള്‍ ആവശ്യപ്പെടുന്നത്. ഇത്തരം കാര്യങ്ങള്‍ ഒരിക്കലും വെച്ചുപൊറുപ്പിക്കരുതെന്നും ഇവർ വ്യക്തമാക്കുന്നു. തെലുങ്കിലെ മറ്റൊരു സൂപ്പർതാരമായ പ്രഭാസിന്റെ ആരാധകനാണ് മർദനമേറ്റതെന്നും…

Read More

ക്ഷേത്ര പരിപാടിക്കിടെ യുവാവിനെ കൊലപ്പെടുത്തിയ കേസിൽ 3 പേർ അറസ്റ്റിൽ 

ബെംഗളൂരു : ക്ഷേത്രത്തിലെ ആഘോഷപരിപാടി കാണുന്നതിനിടെയുണ്ടായ വഴക്കിനെത്തുടർന്ന് യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ മൂന്നുപേരെ പോലീസ് അറസ്റ്റുചെയ്തു. ബൈട്ടരായനപുരയിൽ ആണ് സംഭവം നടന്നത്. പ്രദേശവാസികളായ ചേതൻ, പവൻ, രംഗ എന്നിവരാണ് അറസ്റ്റിലായത്. യോഗേഷിനെ (23) ആണ് പ്രതികൾ കൊലപ്പെടുത്തിയത്. ശനിയാഴ്ച രാത്രിയാണ് നൃത്തപരിപാടി നടക്കുന്നതിനിടെ യോഗേഷും പ്രതികളും തമ്മിൽ വഴക്കുണ്ടായത്. പരിപാടി സ്ഥലത്ത് നിന്ന് മടങ്ങിയ യോഗേഷിനെ പ്രതികൾ പിന്തുടർന്നെത്തി കുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

Read More
Click Here to Follow Us