റിയൽ എസ്റ്റേറ്റ് വ്യവസായിയെ കാറിനുള്ളിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി, കൊലക്കുറ്റത്തിന് കേസെടു ത്ത് പോലീസ്

ബെംഗളൂരു: റിയൽ എസ്റ്റേറ്റ് ബിസിനസുകാരനെ ബഗലൂർ ക്രോസിന് സമീപം മാരുതി സ്വിഫ്റ്റ് കാറിൽ ഒന്നിലധികം കുത്തേറ്റ നിലയിൽ മരിച്ച നിലയിൽ കണ്ടെത്തി. പോലീസ് കൊലപാതകത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കൃഷ്ണ യാദവ് (55) ആണ് മരിച്ചത്. മർതുത്തി ലേഔട്ടിലെ താമസക്കാരനാണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച രാത്രി 10 മണിയോടെയാണ് ഇയാൾ വീട്ടിൽ നിന്ന് ഇറങ്ങിയത്. യാദവിൻ്റെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആയതിനാൽ വീട്ടിലേക്ക് മടങ്ങാത്തതിനെ തുടർന്ന് വീട്ടുകാർ ആശങ്കയിലായി. യാദവിൻ്റെ മകൻ പിതാവിനെ അന്വേഷിച്ച് ഇറങ്ങിയതോടെ വഴിയിൽ കാർ കണ്ടെത്തി. കാറിന്റെ വാതിൽ തുറന്നപ്പോൾ…

Read More

നാളെ മുതൽ ബെംഗളൂരു- കലബുറഗി വന്ദേഭാരത് സർവീസ് ആരംഭിക്കും

vandhe

ബെംഗളൂരു : പ്രധാനമന്ത്രി കഴിഞ്ഞദിവസം ഓൺലൈനായി ഫ്ലാഗ് ഓഫ് നിർവഹിച്ച ബെംഗളൂരു- കലബുറഗി വന്ദേഭാരത് എക്‌സ്പ്രസ് വെള്ളിയാഴ്ച മുതൽ സർവീസ് തുടങ്ങും. ഉച്ചയ്ക്ക് 2.20-ന് ബെംഗളൂരു ബൈയ്യപ്പനഹള്ളിയിൽനിന്ന് പുറപ്പെടുന്ന വണ്ടി രാത്രി 11.30-ന് കലബുറഗിയിലെത്തും. തിരികെ കലബുറഗിയിൽനിന്ന് രാവിലെ 5.15-ന് പുറപ്പെടുന്ന തീവണ്ടി ഉച്ചയ്ക്ക് രണ്ടിന് ബെംഗളൂരുവിലെത്തും. യെലഹങ്ക, ധർമവാരം, അനന്തപുർ, ഗുണ്ട്കൽ, മന്ത്രാലയം റോഡ്, റായ്ചൂരു എന്നിവിടങ്ങളിലാണ് സ്റ്റോപ്പുകളുണ്ടാകുക.  

Read More

ഡ്രൈവിങ് സ്കൂളുകൾ ആരംഭിക്കാൻ കെഎസ്ആർടിസി; പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ സിഎംഡിയെ ചുമതലപ്പെടുത്തി

തിരുവനന്തപുരം: ഡ്രൈവിങ് സ്കൂളുകൾ ആരംഭിക്കാൻ നീക്കവുമായി കെഎസ്ആർടിസി. ലൈറ്റ് മോട്ടോർ വെഹിക്കിൾ ഡ്രൈവിംഗ് സ്കൂളുകൾ തുടങ്ങാനാണ് ആലോചന. ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറാണ് ഇത് സംബന്ധിച്ച നിർദേശം മുന്നോട്ട് വച്ചത്. വിശദമായി പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കെഎസ്ആർടിസി സിഎംഡിയെ ചുമതലപ്പെടുത്തി. ഡ്രൈവിങ്ങ് ലൈസൻസ് ലഭിക്കുന്നതിനുള്ള ടെസ്റ്റിൻ്റെ മാനദണ്ഡങ്ങൾ പരിഷ്കരിക്കാൻ് നേരത്തെ നേരത്തെ മോട്ടോർ വാഹനവകുപ്പ് തീരുമാനിച്ചിരുന്നു. മെയ് 5 മുതൽ പരിഷ്കാരങ്ങൾ നിലവിൽ വരുമെന്നാണ് ഗതാഗത വകുപ്പ് വ്യക്തമാക്കിയിരിക്കുന്നത്. ഇതിന് പിന്നാലെ ഡ്രൈവിങ് ടെസ്റ്റുകൾക്ക് നിയന്ത്രണം ഏർപ്പെടുത്താനുള്ള നീക്കവുമായി മോട്ടോർ വാഹന…

Read More

സാമ്പാറിനെ ചൊല്ലി തർക്കം: ഹോട്ടൽ ജീവനക്കാരനെ കൊന്നു; അച്ഛനും മകനും അറസ്റ്റിൽ

ചെന്നൈ: ഇഡ്ഡലിക്കൊപ്പം കൂടുതല്‍ സാമ്പാർ ആവശ്യപ്പെട്ടതിനെ തുടർന്നുണ്ടായ തർക്കത്തില്‍ അച്ഛനും മകനും ചേർന്ന് ഹോട്ടല്‍ ജീവനക്കാരനെ കൊലപ്പെടുത്തി. പമ്മല്‍ മെയിൻ റോഡിലെ ഹോട്ടലില്‍ സൂപ്പർവൈസറായ തഞ്ചാവൂർ സ്വദേശി അരുണ്‍ (29) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ അനകാപുത്തൂർ ലക്ഷ്മി നഗറിലെ ശങ്കർ (55), മകൻ അരുണ്‍കുമാർ (30) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച രാത്രി പല്ലാവരം പമ്മല്‍ മെയിൻ റോഡിലെ അഡയാർ ആനന്ദഭവൻ ഹോട്ടലിലാണ് സംഭവം. ശങ്കറും മകനും ഇവിടെ ഇഡ്ഡലി വാങ്ങാൻ വന്നതായിരുന്നു. പാഴ്സലായി ഇഡ്ഡലി നല്‍കിയപ്പോള്‍ ഇവർ കൂടുതല്‍ സാമ്പാർ വേണമെന്ന്…

Read More

ദേവഗൗഡയുടെ മരുമകൻ സി.എൻ. മഞ്ജുനാഥ് ബിജെപി യിൽ എത്തിയതിന് പിന്നിൽ

ബെംഗളൂരു: എച്ച്‌.ഡി. ദേവഗൗഡയുടെ മരുമകനും പ്രശസ്ത കാർഡിയാക് സർജനുമായ ഡോ. സി.എൻ. മഞ്ജുനാഥ് ബിജെപിയില്‍. ബെംഗളൂരു റൂറല്‍ മണ്ഡലത്തില്‍ ഇദ്ദേഹം ബിജെപി സ്ഥാനാർഥിയായി. ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്‍റെ ഇളയ സഹോദരനായ ഡി.കെ. സുരേഷാണ് ബെംഗളൂരു റൂറലിലെ സിറ്റിംഗ് എംപി. 2019ല്‍ കോണ്‍ഗ്രസ് വിജയിച്ച ഏക സീറ്റാണിത്. ബിജെപിയും ജെഡിഎസും സഖ്യത്തിലാണു മത്സരിക്കുന്നത്. മണ്ഡ്യ, ഹാസൻ, കോലാർ സീറ്റുകളാണു ജെഡി-എസിനു നൽകിയിരിക്കുന്നത്. ബിജെപിയും ജെഡിഎസും തമ്മിലുണ്ടാക്കിയ ധാരണപ്രകാരമാണ് മഞ്ജുനാഥ് ബിജെപിയിലെത്തുന്നത്. കോണ്‍ഗ്രസിന്‍റെ ശക്തികേന്ദ്രമായ ബെംഗളൂരു റൂറല്‍ സീറ്റ് പിടിച്ചെടുക്കുകയാണു ബിജെപിയുടെ ലക്ഷ്യം. സർക്കാർ ഉടമസ്ഥതയിലുള്ള ശ്രീ…

Read More

ജലക്ഷാമത്തിനിടെ ജലം ഊറ്റലും; ജലക്ഷാമം പരിഹരിക്കാൻ സിദ്ധരാമയ്യ സർക്കാർ പരാജയപ്പെട്ടതായി ബിജെപി ആരോപണം

ബെംഗളൂരു∙ ജലക്ഷാമം രൂക്ഷമാകുന്നതിനിടെ ജല അതോറിറ്റിയുടെ കാവേരി ജലം ചില ഉപഭോക്താക്കൾ മോട്ടർ പമ്പ് ഉപയോഗിച്ച് ഊറ്റിയെടുക്കുന്നതായി പരാതി വ്യാപകമാകുന്നു. റോഡിന്റെ വക്കിലെ വാണിജ്യ സ്ഥാപനങ്ങളും വൻകിട അപ്പാർട്മെന്റുകളും നടത്തുന്ന ചൂഷണം മൂലം മറ്റ് ഉപഭോക്താക്കൾക്കു പലപ്പോഴും വേണ്ടത്ര വെള്ളം കിട്ടുന്നില്ലെന്ന് പരാതി. രാജാജിനഗറിൽ ഉൾപ്പെടെ ഇത്തരം പരാതി വ്യാപകമാണ്. ജല അതോറിറ്റി വിജിലൻസ് വിഭാഗം പ്രവർത്തനം നിർത്തിയത് ഇത്തരം നിയമലംഘനം കണ്ടെത്തുന്നതിനു തിരിച്ചടിയാകുന്നതായി ആക്ഷേപമുണ്ട്. ഇവ ഉപയോഗിക്കുന്നവർക്ക് എതിരെ 15 മുതൽ നടപടി കർശനമാക്കുമെന്ന് അതോറിറ്റി ചെയർമാൻ പ്രശാന്ത് മനോഹർ പറഞ്ഞു. ഇതിനിടെ…

Read More

വ്യാജടിക്കറ്റിൽ വിമാനത്താവളത്തിൽ പ്രവേശിച്ചു; യുവാവ് അറസ്റ്റിൽ 

ബെംഗളൂരു : പെൺസുഹൃത്തിനെ യാത്രയാക്കാൻ വ്യാജടിക്കറ്റിൽ ബെംഗളൂരു വിമാനത്താവളത്തിനകത്ത് പ്രവേശിച്ച യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. നഗരത്തിലെ സ്വകാര്യകമ്പനിയിൽ ജോലിചെയ്യുന്ന പ്രകാർ (25) ആണ് അറസ്റ്റിലായത്. ഡൽഹിയിലേക്ക് പോകുന്ന പെൺസുഹൃത്തിനൊപ്പം വിമാനത്താവളത്തിൽ വന്നതായിരുന്നു പ്രകാർ. എന്നാൽ, പെൺസുഹൃത്തിന്റെ വിമാനടിക്കറ്റിൽ കൃത്രിമംകാട്ടി യുവാവും വിമാനത്താവളത്തിൽ പ്രവേശിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പെൺസുഹൃത്ത് വിമാനത്തിൽ കയറിയതോടെ പുറത്തേക്ക് വരാനൊരുങ്ങിയ പ്രകാറിനെ സി.ഐ.എസ്.എഫ്. ഉദ്യോഗസ്ഥർ ചോദ്യം ചെയ്തപ്പോഴാണ് തട്ടിപ്പ് മനസ്സിലായത്. വിമാനത്തിൽ നിന്നിറങ്ങി പുറത്തേക്ക് പോവുകയാണെന്നാണ് യുവാവ് ആദ്യം പറഞ്ഞത്. കൂടുതൽ ചോദ്യം ചെയ്തപ്പോൾ ആണ് സത്യം കണ്ടെത്തിയത്.

Read More

നിർത്തിയിട്ട കാറിൽ 50 കാരൻ മരിച്ച നിലയിൽ

ബെംഗളൂരു : നിർത്തിയിട്ട കാറിൽ 50 കാരൻ മരിച്ച നിലയിൽ കണ്ടെത്തി. വ്യവസായിയായ കൃഷ്ണ യാദവാണ് (50) മരിച്ചത്. ബാഗലൂർ ക്രോസിന് സമീപത്തെ റോഡിൽ നിർത്തിയിട്ട കാറിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. കൊലപാതകമാണെന്നാണ് പോലീസ് നിഗമനം. തിങ്കളാഴ്ച രാത്രി വീട്ടിൽനിന്നിറങ്ങിയതാണെന്ന് പോലീസ് പറഞ്ഞു. ബന്ധുക്കൾ അന്വേഷിക്കുന്നതിനിടെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

Read More

ആവശ്യത്തിന് വെള്ളം നിലനിർത്താതെ ഇനി തമിഴ്‌നാടിന് ഒരു തുള്ളി വെള്ളം പോലും വിട്ടുനൽകില്ല; കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ

ബെംഗളൂരു: നഗരം രൂക്ഷമായ ജലക്ഷാമത്തിൽ വലയുമ്പോഴും കാവേരി ജലം തമിഴ്‌നാടിന് വിട്ടുനൽകുന്നുവെന്ന പ്രതിപക്ഷ ബിജെപിയുടെ ആരോപണം കള്ളമാണെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ഇത് നുണയാണെന്ന് പറഞ്ഞ സിദ്ധരാമയ്യ തമിഴ്‌നാടിന് ഒരു തുള്ളി വെള്ളം പോലും നൽകില്ലെന്നും കൂട്ടിച്ചേർത്തു. “അതെല്ലാം കള്ളമാണ്. ആരാണ് വെള്ളം കൊടുക്കാൻ അനുവദിക്കുക, അതും ഈ സാഹചര്യത്തിൽ? ഞങ്ങളുടെ ആവശ്യത്തിന് വെള്ളം നിലനിർത്താതെ ഒരു തുള്ളി വെള്ളം പോലും തമിഴ്‌നാടിന് നൽകില്ലന്നും മുഖ്യമന്ത്രി ചാമരാജ് നഗറിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ പറഞ്ഞു. അയൽ സംസ്ഥാനത്തിന് വെള്ളം വിട്ടുനൽകാൻ തമിഴ്‌നാടോ കർണാടകയോട് ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം…

Read More

ജയദേവ ഹൃദ്രോഗാശുപത്രിയുടെ മുൻ ഡയറക്ടറും ദേവഗൗഡയുടെ മരുമകനുമായ ഡോ: മഞ്ജുനാഥ് ബി.ജെ.പി.ടിക്കറ്റിൽ ഡി.കെ.ശിവകുമാറിൻ്റെ സഹോദരൻ ഡി.കെ.സുരേഷിനെ നേരിടും; പ്രതാപ സിംൻഹക്ക് സീറ്റില്ല;കൂടുതൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ബി.ജെ.പി.

ബെംഗളൂരു : രണ്ടാം ഘട്ട പട്ടികയിൽ കർണാടകയിലെ കൂടുതൽ ലോക്സഭാ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ബി.ജെ.പി. കേന്ദ്രമന്ത്രിയും മുതിർന്ന നേതാവുമായ പ്രഹ്ലാദ് ജോഷി ധാർവാഡിൽ മൽസരിക്കും, മുൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഹവേരിയിലും മുതിർന്ന നേതാവ് യെദിയൂരപ്പയുടെ മകൻ ബി.വൈ.രാഘവേന്ദ്ര ഷിമോഗയിലും ശോഭ കരന്തലജെ ബെംഗളൂരു നോർത്തിലും മൽസരിക്കും. ലോക്സഭക്കുള്ളിൽ പൊടികൾ വിതറി പ്രതിഷേധിച്ച യുവാക്കൾക്ക് പാസ് നൽകിയതിലൂടെ വിവാദത്തിലായ യുവ നേതാവ് പ്രതാപ സിൻഹക്ക് മൈസൂർ മണ്ഡലം നഷ്ട്ടപ്പെട്ടു, പകരം വോഡയാർ രാജവംശത്തിലെ യെദുവീർ മൽസരിക്കും. തുടർച്ചയായി വിവാദ പ്രസ്താവനകൾ ഉയർത്തുന്ന മുൻ കേന്ദ്രമന്ത്രി…

Read More
Click Here to Follow Us