ആവശ്യത്തിന് വെള്ളം നിലനിർത്താതെ ഇനി തമിഴ്‌നാടിന് ഒരു തുള്ളി വെള്ളം പോലും വിട്ടുനൽകില്ല; കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ

ബെംഗളൂരു: നഗരം രൂക്ഷമായ ജലക്ഷാമത്തിൽ വലയുമ്പോഴും കാവേരി ജലം തമിഴ്‌നാടിന് വിട്ടുനൽകുന്നുവെന്ന പ്രതിപക്ഷ ബിജെപിയുടെ ആരോപണം കള്ളമാണെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ.

ഇത് നുണയാണെന്ന് പറഞ്ഞ സിദ്ധരാമയ്യ തമിഴ്‌നാടിന് ഒരു തുള്ളി വെള്ളം പോലും നൽകില്ലെന്നും കൂട്ടിച്ചേർത്തു.

“അതെല്ലാം കള്ളമാണ്. ആരാണ് വെള്ളം കൊടുക്കാൻ അനുവദിക്കുക, അതും ഈ സാഹചര്യത്തിൽ? ഞങ്ങളുടെ ആവശ്യത്തിന് വെള്ളം നിലനിർത്താതെ ഒരു തുള്ളി വെള്ളം പോലും തമിഴ്‌നാടിന് നൽകില്ലന്നും മുഖ്യമന്ത്രി ചാമരാജ് നഗറിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ പറഞ്ഞു.

  പുലർച്ചെ ചായ കുടിക്കാൻ വാതിൽ തുറന്നിട്ടിറങ്ങി; ബെംഗളൂരുവിൽ സുഹൃത്തുക്കൾ ഉറങ്ങിക്കിടക്കവെ ആറര ലക്ഷത്തിന്റെ കവർച്ച

അയൽ സംസ്ഥാനത്തിന് വെള്ളം വിട്ടുനൽകാൻ തമിഴ്‌നാടോ കർണാടകയോട് ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

“അവർ ആവശ്യപ്പെടാത്തപ്പോൾ ഞങ്ങൾ എന്തിനാണ് അവർക്ക് (തമിഴ്നാടിന്) വെള്ളം നൽകുന്നത്? അവർക്ക് കൊടുക്കാൻ നമുക്ക് എവിടെ വെള്ളം? തമിഴ്‌നാട് ആവശ്യപ്പെട്ടാലും കേന്ദ്രമോ മറ്റാരെങ്കിലുമോ വെള്ളം വിട്ടുനൽകാൻ നിർദേശിച്ചാലും അവർക്ക് (തമിഴ്നാടിന്) വെള്ളം നൽകുന്ന പ്രശ്‌നമില്ലെന്നും സിദ്ധരാമയ്യ പറഞ്ഞു.

തമിഴ്‌നാടിന് കാവേരി ജലം വിട്ടുകൊടുത്തത് കർണാടക സർക്കാരാണെന്ന് പ്രതിപക്ഷ നേതാവ് ആർ അശോകൻ ആരോപിച്ചു.

  ബി.എം.ടി.സി ബസുകളിൽ യു.പി.ഐ പണമിടപാടുകൾക്ക് പുതിയ മാർഗ്ഗനിർദ്ദേശം; പുതിയ നിയമം അറിയാൻ വായിക്കാം

അയൽ സംസ്ഥാനത്തിന് വെള്ളം വിട്ടുനൽകുന്നത് സംസ്ഥാന സർക്കാർ ഉടൻ നിർത്തി ബെംഗളൂരുവിലെ ജനങ്ങളുടെ ദുരിതത്തിൽ പ്രതികരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ലഹരി വിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് എം.ഡി.എം.എയുമായി അറസ്റ്റില്‍
[masterslider id="10"]

Related posts