നവവധു ഭർതൃ ഗൃഹത്തിൽ മരിച്ച നിലയിൽ

ആലപ്പുഴ: നവവധുവിനെ ഭർതൃഗൃഹത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.

ആലപ്പുഴ ലജ്നത്ത് വാർഡില്‍ പനയ്ക്കല്‍ പുരയിടത്തില്‍ മുനീറിന്റെ ഭാര്യ കായംകുളം സ്വദേശി ആസിയ (22) ആണ് മരിച്ചത്.

ഞായറാഴ്ച രാത്രി ഭർത്താവും വീട്ടുകാരും പുറത്തുപോയി മടങ്ങി വന്നപ്പോഴാണ് ആസിയയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

  മഴയിൽ മുങ്ങി ബെംഗളൂരു ഐടി ഇടനാഴി; ഔട്ടർ റിങ് റോഡിൽ കിലോമീറ്ററുകളോളം ഗതാഗതക്കുരുക്ക്, ദുരിതത്തിലായി ജനജീവിതം

ഉടൻ ആലപ്പുഴ ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. നാലു മാസം മുൻപായിരുന്നു ഇവരുടെ വിവാഹം.

മൂവാറ്റുപുഴയില്‍ ഡെന്റല്‍ ടെക്നിഷ്യനായ ആസിയ അവിടെ താമസിച്ചാണ് ജോലി ചെയ്യുന്നത്.

ആഴ്ചയിലൊരിക്കല്‍ മാത്രമാണ് ആലപ്പുഴയിലെ ഭർത്താവിന്റെ വീട്ടിലെത്തിയിരുന്നത്.

ഭർത്താവ് മുനീർ സ്വകാര്യ ബാങ്ക് ജീവനക്കാരനാണ്. പ്രണയ വിവാഹമായിരുന്നു ഇവരുടേത്. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു. മൃതദേഹം ജനറല്‍ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇലക്ട്രിക് വാഹന ഉപഭോക്താക്കൾക്കായി ഏകീകൃത ആപ്പ്: 'യൂണിഫൈഡ് ഭാരത് ഇ-ചാർജ്' ബെംഗളൂരുവിൽ ലോഞ്ച് ചെയ്യുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us