ബെംഗളൂരു : ദുരൂഹ സാഹചര്യത്തിൽ യുവാവിനെയും യുവതിയെയും വെട്ടിക്കൊലപ്പെടുത്തിയനിലയിൽ കണ്ടെത്തി. വിജയപുരയിലെ നിദഗുണ്ഡി താലൂക്കിലെ ഗണി ഗ്രാമത്തിലാണ് സംഭവം. പാർവതി തൽവാർ, സോമലിംഗപ്പ പുജാര എന്നിവരാണ് കൊല്ലപ്പെട്ടത്. 13 വർഷംമുമ്പ് വിവാഹിതനായ സോമലിംഗപ്പയ്ക്ക് ഭാര്യയും ഒമ്പതുവയസ്സുള്ള മകനുമുണ്ട്. 22 വർഷംമുമ്പ് വിവാഹിതയായ പാർവതിക്ക് രണ്ട് ആൺമക്കളും ഒരു മകളുമുണ്ടെന്നും പോലീസ് പറഞ്ഞു. നിദഗുണ്ഡി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
Read MoreMonth: March 2024
സ്കൂൾ കുട്ടികൾക്കായി ഹെൽമെറ്റ് വിതരണം നടത്തി.
ബെംഗളൂരു : നഗരത്തിലെ മലയാളി സാംസ്കാരിക സംഘടനയായ സമന്വയ ബാംഗ്ലൂരിൻ്റെ ചന്താപ്പുര ഭാഗ്, ഹൊസാ റോഡ് സ്ഥാനീയ സമിതികളുടെ നേതൃത്വത്തിൽ, ഹീറോ മോട്ടോർസ് കോപ്സും സംയുക്തമായി സംഘടിപ്പിച്ച ചടങ്ങിൽ സ്കൂൾ കുട്ടികൾക്കായുള്ള സൗജന്യ ഹെൽമറ്റ് വിതരണം ഹൊസാ റോഡ് Bluebell Public സ്കൂളിൽവെച്ചു നടന്നു. ഇലക്ട്രോണിക് സിറ്റി ട്രാഫിക് സർക്കിൾ ഇൻസ്‌പെക്ടർ ശ്യാം ഉദ്ഘാടനം ചെയ്ത പരിപാടിയിൽ സ്ഥലം കോർപ്പറേറ്റർ ശാന്ത ബാബു പങ്കെടുത്തു . പ്രസ്തുത ചടങ്ങിൽ, വരുന്ന Olympic Games Paris 2024 women’s air rifle കാറ്റഗറിയിൽ ഇന്ത്യയെ റപ്രെസെൻ്റ്…
Read Moreഅഞ്ചുവയസ്സുകാരിയെ സിഗരറ്റുകൊണ്ട് പൊള്ളിച്ച സംഭവത്തിൽ രണ്ടാനച്ഛൻ അറസ്റ്റിൽ
ബെംഗളൂരു : ബെംഗളൂരു ഹെബ്ബഗൊഡിയിൽ സിഗരറ്റുകൊണ്ട് അഞ്ചുവയസ്സുകാരിയെ പൊള്ളിച്ച രണ്ടാനച്ഛൻ അറസ്റ്റിൽ. ചിക്കബെല്ലാപുര സ്വദേശിയെയാണ് ഹെബ്ബഗൊഡി പോലീസ് അറസ്റ്റുചെയ്തത്. വെള്ളിയാഴ്ച രാവിലെ കുട്ടിയുടെ ശരീരത്തിൽ പൊള്ളലേറ്റ പാടുകൾ കണ്ടതിനെത്തുടർന്ന് സമീപവാസികളാണ് ചൈൽഡ് ലൈൻ അധികൃതരെ വിവരമറിയിച്ചത്. സ്ഥലത്തെത്തിയ ചൈൽഡ് ലൈൻ അധികൃതരുടെ പരിശോധനയിൽ കുട്ടിയെ സിഗരറ്റ് ഉപയോഗിച്ച് പൊള്ളിച്ചതാണെന്ന് കണ്ടെത്തി. ഇതോടെ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. കുട്ടിയെയും അമ്മയെയും സാമൂഹികക്ഷേമവകുപ്പിന്റെ സംരക്ഷണകേന്ദ്രത്തിലേക്ക് മാറ്റി. ഏതാനും മാസംമുമ്പ് ഇവരുടെ 12-കാരനായ മകനെയും രണ്ടാനച്ഛന്റെ നിരന്തര മർദനത്തെത്തുടർന്ന് പ്രത്യേക സംരക്ഷണകേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. എന്നാൽ പെൺകുട്ടിയെ അന്ന് അമ്മയ്ക്കൊപ്പം അയച്ചു.…
Read Moreമലയാളി കോൺഗ്രസ്സ് ആനക്കൽ നിയോജകമണ്ഡലം ജനറൽ ബോഡിയോഗം നടന്നു
ബെംഗളൂരു: കർണാടക മലയാളി കോൺഗ്രസ്സ് ആനക്കൽ നിയോജകമണ്ഡലം ജനറൽ ബോഡിയോഗം ബൊമ്മസാന്ദ്ര എസ്സ് എഫ് എസ്സ് പാരിഷ് ഹാളിൽ നടന്നു. ജനാധിപത്യത്തെ കശാപ്പു ചെയ്തു മതം മാത്രം സംസാരിക്കുന്ന ഫാസിസ്റ്റു സർക്കാരിനെ പുറത്താക്കി രാജ്യത്തു കോൺഗ്രസ്സ് നേതൃത്വം നൽകുന്ന സർക്കാർ വരേണ്ടുന്നത് സാധാരണ ജനങ്ങളുടെ ആവശ്യമാണെന്ന് യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് കെ എം സി പ്രസിഡന്റ് സുനിൽ തോമസ്സ് മണ്ണിൽ പറഞ്ഞു. ബെംഗളൂരു റൂറൽ പാർലമെന്റ് മണ്ഡലത്തിലെ കോൺഗ്രസ്സ് സ്ഥാനാർത്ഥി ഡി കെ സുരേഷിനെ വിജയത്തിന് ശക്തമായ പ്രവർത്തനം നടത്തുവാൻ യോഗം തീരുമാനിച്ചു. സംസ്ഥാന…
Read Moreപ്രേമലു ഒടിടി തിയ്യതി പുറത്ത്
യുവതാരങ്ങളായ നസ്ലെനും മമിത ബൈജവും കേന്ദ്രകഥാപാത്രങ്ങളായി ബ്ലോക്ക്ബസ്റ്റർ ചിത്രമാണ് പ്രേമലു. തിയറ്ററുകളില്‍ 100 കോടിയും കളക്ഷനും നേടി പ്രേമലുവിന്റെ ബോക്സ്‌ഓഫീസിലെ ജൈത്രയാത്ര തുടരുകയാണ്. കൂടാതെ ചിത്രം തെലുങ്ക്, തമിഴ് ഡബ് പതിപ്പുകളുടെ റിലീസുകള്‍ക്കും മികച്ച അഭിപ്രായമാണ് ലഭിച്ചിരിക്കുന്നത്. പുതിയ റിപ്പോർട്ടുകള്‍ പ്രേമലു ഇനി ഒടിടി റിലീസിനായി തയ്യാറെടുക്കുകയാണ്. ചിത്രം തിയറ്ററുകളില്‍ റിലീസായതിന് ശേഷം പ്രേമലുവിന്റെ ഒടിടി അവകാശം വിറ്റുപോയത്. റിപ്പോർട്ടുകള്‍ പ്രകാരം പ്രേമലുവിന്റെ ഒടിടി അവകാശം ലഭിച്ചിരിക്കുന്നത് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിനാണ്. എന്നാല്‍ ഇക്കാര്യം നേരത്തെ ചിത്രത്തില്‍ ചിത്രത്തിന്റെ നിർമാതാക്കളായ ഭാവന സ്റ്റുഡിയോസ് നിഷേധിച്ചിരുന്നു.…
Read Moreകാർ പാർക്ക് ചെയ്തതിൽ തർക്കം; ദമ്പതിമാർക്ക് നേരെ ആക്രമണം
ബെംഗളൂരു: കാർ പാർക്ക് ചെയ്തതിൽ ഉണ്ടായ തർക്കത്തെ തുടർന്ന് ദമ്പതിമാർക്ക് നേരേ അയല്‍ക്കാരുടെ ആക്രമണം. ദൊഡ്ഡനകുണ്ഡിയില്‍ താമസിക്കുന്ന സഹിഷ്ണു, ഭാര്യ രോഹിണി എന്നിവരെയാണ് അയല്‍ക്കാർ സംഘം ചേർന്ന് മർദിച്ചത്. മർദനത്തിനിരയായ ഇവർ ബെളഗാവി സ്വദേശികളാണ്. അയല്‍ക്കാരുടെ വീടിനടുത്തുള്ള പൊതുസ്ഥലത്ത് ദമ്പതിമാർ കാർ നിർത്തിയിട്ടതാണ് തർക്കത്തിന് തുടക്കമിട്ടത്. തുടർന്ന് ഇവർ വീട്ടില്‍ നിന്നിറങ്ങി ദമ്പതിമാരെ ആക്രമിക്കുകയായിരുന്നു. സഹിഷ്ണുവിനെ മർദ്ദിക്കുമ്പോൾ ഭാര്യ രോഹിണി ദൃശ്യങ്ങള്‍ പകർത്താൻ ശ്രമിച്ചതോടെ സംഘത്തിലുണ്ടായിരുന്ന സ്ത്രീ ഇവർക്ക് നേരേ തിരിഞ്ഞു. തുടർന്ന് ഇവർ രോഹിണിയെ പിന്തുടർന്ന് ആക്രമിക്കുകയായിരുന്നു. സമീപത്തെ കെട്ടിടത്തില്‍ നിന്ന് മർദനത്തിന്റെ…
Read Moreഭാര്യയ്ക്ക് അശ്ലീല വീഡിയോ അയച്ചു; യുവാവിന് ഒരു മാസത്തെ തടവ് വിധിച്ച് കോടതി
ബെംഗളൂരു: ഭാര്യയ്ക്ക് ഈമെയിലിലൂടെ അശ്ലീല വീഡിയോ അയച്ച യുവാവിന് ഒരു മാസത്തെ ജയില്‍ ശിക്ഷ വിധിച്ച് കോടതി. രാജാജിനഗറിലെ ഒരു സ്വകാര്യ കമ്പനി ജീവനക്കാരനായ 30കാരനാണ് പ്രാദേശിക കോടതി ഒരു മാസത്തെ ജയില്‍ വാസവും 45000 രൂപ പിഴയും വിധിച്ചത്. ഇൻഫർമേഷൻ ടെക്‌നോളജി ആക്‌ട് പ്രകാരമാണ് കോടതിയുടെ വിധി. 2016ലാണ് ഇരുവരുടെയും വിവാഹം കഴിഞ്ഞത്. പരാതിക്കാരി വിദേശത്താണ് ജോലി ചെയ്യുന്നത്. കുടുംബ പ്രശ്നങ്ങളെ തുടർന്ന് ഇരുവരും കുടുംബകോടതിയില്‍ വിവാഹമോചനത്തിനായി അപേക്ഷിച്ചിരുന്നു. ഇതിനിടയിലാണ് യുവാവ് ഭാര്യയ്ക്ക് അശ്ലീല വീഡിയോ അയച്ചത്. സംഭവത്തില്‍ യുവതിയുടെ സഹോദരൻ പോലീസില്‍…
Read More‘കേസിൽ നിന്ന് പിന്തിരിപ്പിക്കാൻ സ്കൂൾ അധികൃതർ ശ്രമിക്കുന്നു’; സ്കൂള്‍ കെട്ടിടത്തിൽ നിന്നും വീണ് മരിച്ച മലയാളി പെൺകുട്ടിയുടെ കുടുംബം
ബെംഗളൂരു: നാലു വയസുകാരി സ്കൂള്‍ കെട്ടിടത്തില്‍ നിന്ന് വീണുമരിച്ച സംഭവത്തിന്റെ അന്വേഷണം എങ്ങുമെത്തിയില്ലെന്ന പരാതിയുമായി കുട്ടിയുടെ കുടുംബം. കേസില്‍ ആരോപണ വിധേയരായ സ്കൂള്‍ ചെയര്‍മാനെയും സ്കൂളിലെ ആയയെയും ചോദ്യം ചെയ്യാന്‍ പോലും ബെംഗലൂരു പോ ലീസ് തയാറായിട്ടില്ലെന്ന് കുട്ടിയുടെ മാതാപിതാക്കള്‍ പറഞ്ഞു. കേസില്‍ നിന്ന് പിന്തിരിയാന്‍ സ്കൂള്‍ പ്രിൻസിപ്പല്‍ പല വഴികളിലൂടെ സമ്മര്‍ദം ചെലുത്തുന്നുണ്ടെന്നും മാതാപിതാക്കള്‍ വെളിപ്പെടുത്തി. കുഞ്ഞിന് നീതി കിട്ടാന്‍ ജസ്റ്റിസ് ഫോര്‍ ജിയന്ന എന്ന പേരില്‍ നവമാധ്യമ ക്യാമ്പയിന്‍ തുടങ്ങിയിരിക്കുകയാണ് കുടുംബം. മകളെങ്ങനെ മരിച്ചു എന്ന ചോദ്യത്തിന് വിശ്വസനീയമായൊരുത്തരം ഇനിയും കിട്ടിയിട്ടില്ലെന്ന്…
Read Moreസ്‌കൂളിന് സമീപം പാർക്ക് ചെയ്ത ട്രാക്ടറില്‍ നിന്നും സ്‌ഫോടക വസ്തുക്കൾ കണ്ടെത്തി
ബെംഗളൂരു: നഗരത്തില്‍ സ്‌കൂളിന് സമീപം പാർക്ക് ചെയ്‌തിരുന്ന ട്രാക്ടറില്‍ നിന്ന് സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തി. സ്വകാര്യ സ്‌കൂളിന് സമീപത്തെ പറമ്പിലാണ് ട്രാക്ടർ കണ്ടെത്തിയത്. അപകടകരമായി കൊണ്ടുപോയ സ്ഫോടക വസ്തുക്കളാണ് പോലീസ് പിടികൂടിയത്. ജലാറ്റിൻ സ്റ്റിക്കുകള്‍ ഉള്‍പ്പെടെയുള്ള സ്‌ഫോടക വസ്തുക്കള്‍ പിടിച്ചെടുത്തതായി ബെംഗളൂരു പോലീസ് അറിയിച്ചു. അതേസമയം, പാറ പൊട്ടിക്കുന്നതിനായി ഉപയോഗിക്കുന്നതിന് വേണ്ടിയാണ് സ്ഫോടക വസ്തുക്കള്‍ കൊണ്ടുപോയതെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ ദിവസം രാത്രിയില്‍ പതിവ് പട്രോളിംഗിനിടെയാണ് സംഭവം. ചിക്കനായകനഹള്ളി പ്രദേശത്ത് പട്രോളിങ് നടത്തുന്നതിനിടെ ട്രാക്ടറില്‍ സൂക്ഷിച്ച നിലയില്‍ സ്ഫോടകവസ്തുക്കള്‍ കണ്ടെത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ട്രാക്ടറില്‍…
Read Moreസദാനന്ദ ഗൗഡ കുടക്-മൈസൂരു കോൺഗ്രസ് സ്ഥാനാർഥിയാകും; പ്രഖ്യാപനം ഉടൻ
ബെംഗളൂരു: മുൻ മുഖ്യമന്ത്രിയും മുതിർന്ന ബി.ജെ.പി നേതാവുമായ ഡി.വി.സദാനന്ദ ഗൗഡ എം.പി പാർട്ടി വിടുന്നു. കുടക് -മൈസൂരു ലോക്സഭ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാർഥിയാവുമെന്ന് റിപ്പോർട്ട്. ഔദ്യോഗിക പ്രഖ്യാപനം രണ്ട് ദിവസത്തിനകം ഉണ്ടാവുമെന്നറിയുമെന്നാണ് റിപ്പോർട്ടുകൾ. ബെംഗളൂരു നോർത്ത് മണ്ഡലം എം.പിയാണ് നിലവില്‍ ഗൗഡ. അദ്ദേഹത്തിെൻറ സിറ്റിംഗ് സീറ്റില്‍ ഉഡുപ്പി -ചിക്കമംഗളൂരു എം.പിയും കേന്ദ്ര കൃഷി സഹമന്ത്രിയുമായ ശോഭ കാറന്ത്ലാജെയെയാണ് ബി.ജെ.പി സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്. ശോഭക്കെതിരെ ഉഡുപ്പി -ചിക്കമംഗളൂരു മണ്ഡലത്തില്‍ ബി.ജെ.പി അണികളില്‍ നിന്ന് പ്രത്യക്ഷ പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണിത്.
Read More