കാർ കുഴിയിൽ വീണ് മൂന്ന് പേർക്ക് ദാരുണാന്ത്യം 

ബെംഗളൂരു: ദക്ഷിണ കന്നട ജില്ലയില്‍ പുത്തൂരിനടുത്ത പർലഡ്ക ജങ്ഷനില്‍ ബൈപാസ് റോഡിന് സമീപത്തെ കുഴിയിലേക്ക് കാർ മറിഞ്ഞ് അപകടം.

സംഭവത്തില്‍ മൂന്നുപേർ മരിച്ചു. സുള്ള്യ ജട്ടിപ്പള്ളയിലെ കാനത്തില സ്വദേശി അന്നു നായ്ക് എന്ന മോഹൻ നായ്ക് (87), മകൻ ചിദാനന്ദ നായ്ക് (59), ബന്ധു രമേശ് നായ്ക് (33) എന്നിവരാണ് മരിച്ചത്.

  185-ൽ നിന്ന് വില 110 ലേക്ക് കുത്തനെ താഴോട്ട്; ബിയർ വില പകുതിയായി കുറഞ്ഞിട്ടും ഉപഭോക്താക്കൾ പറ്റിക്കപ്പെടുന്നത് എങ്ങനെ?

ശനിയാഴ്ച പുലർച്ചെയായിരുന്നു സംഭവം.

ചിക്കമംഗളൂരുവില്‍ പ്രോവിഡന്റ് ഫണ്ട് ഡെവലപ്മെന്റ് ഓഫിസറായിരുന്ന ചിദാനന്ദ നായ്കാണ് കാർ ഓടിച്ചിരുന്നത്.

പുലർച്ചെ സുള്ള്യയില്‍ നിന്ന് പുത്തൂരിലെ പുനച്ചയിലേക്ക് പോകുമ്പോഴായിരുന്നു അപകടം.

ഉറക്കമിളച്ച്‌ വാഹനമോടിച്ചതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

പുത്തൂർ ട്രാഫിക് പോലീസ് കേസെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നടൻ സലിംകുമാറിന് ഔദ്യോഗിക ബഹുമതികളോടെ വിട
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts