കേരള ഹൈക്കോടതിയിലെ മുതിർന്ന വനിതാ ജസ്റ്റിസ് അനു ശിവരാമനെ കർണാടക ഹൈക്കോടതിയിലേക്ക് സ്ഥലംമാറ്റി

കൊച്ചി : കേരള ഹൈക്കോടതിയിലെ മുതിർന്ന വനിതാ ജഡ്ജി ജസ്റ്റിസ് അനു ശിവരാമനെ കർണാടക ഹൈക്കോടതിയിലേക്ക് സ്ഥലംമാറ്റി കേന്ദ്ര നിയമ മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചു. സ്ഥലംമാറ്റം ആവശ്യപ്പെട്ട് ജസ്‌റ്റിസ് അനു ശിവരാമൻ നൽകിയ അപേക്ഷ പരിഗണിച്ചായിരുന്നു ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രീംകോടതി കൊളീജിയം സ്ഥലമാറ്റത്തിന് നിർദേശിച്ചത്. ഇതിന് രാഷ്ട്രപതി അംഗീകാരം നൽകിയതിനെ തുടർന്നാണ് കേന്ദ്ര നിയമ മന്ത്രാലയത്തിന്റെ ഉത്തരവ്. 2015 ഏപ്രിൽ നാലിനാണ് ജസ്റ്റിസ് അനു ശിവരാമൻ കേരള ഹൈക്കോടതിയിൽ അഡീ. ജഡ്ജായി ചുമതലയേറ്റത്. 2017-ൽ സ്ഥിരം ജഡ്ജിയായി. നിലവിൽ കേരള…

Read More

തൊട്ടാൽ പൊള്ളും; സര്‍വകാല റെക്കോര്‍ഡില്‍ എത്തി സ്വര്‍ണ വില 

കൊച്ചി: സ്വര്‍ണ വില വീണ്ടും കുതിച്ചുയര്‍ന്നു. വില സര്‍വകാല റെക്കോര്‍ഡില്‍. ഈ മാസം ഒന്‍പതിനു 48,600ല്‍ എത്തിയ വില ഇന്ന് 48,640 തൊട്ടു. പവന് ഇന്ന് 48,640 രൂപ. ഗ്രാമിനു 6080 രൂപ. 9 മുതല്‍ 12 വരെ മാറ്റമില്ലാതെ തുടര്‍ന്ന വില പിന്നീട് 48,480ല്‍ എത്തിയിരുന്നു. ഇന്നലെ 200 രൂപ കുറഞ്ഞു. പിന്നാലെയാണ് ഇന്ന് വീണ്ടും റെക്കോര്‍ഡ് തൊട്ടത്.

Read More

മജെസ്റ്റിക്കിൽ മലയാളി വ്യാപാരിയെ മരിച്ച നിലയിൽ കണ്ടെത്തി

death

ബെംഗളൂരു : മജെസ്റ്റിക്കിലെ ലോഡ്ജിൽ വ്യാപാരിയെ മരിച്ചനിലയിൽ കണ്ടെത്തി. മജെസ്റ്റിക് ബസ് സ്റ്റാൻഡ് പരിസരത്തെ വ്യാപാരിയും നാഗർകോവിൽ സ്വദേശിയുമായ മുഹമ്മദ് ഹനീഫ (60)യാണ് മരിച്ചത്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി വിക്ടോറിയ ആശുപത്രിയിലെത്തിച്ചു. ഹൃദയാഘാതമാണ് മരണകാരണമെന്ന് ആശുപത്രിയധികൃതർ അറിയിച്ചു. ശിഹാബ് തങ്ങൾ സെന്ററിന്റെ ആംബുലൻസിൽ പിന്നീട് മൃതദേഹം നാട്ടിലെത്തിച്ചു. ഭാര്യ: അജീന.മക്കൾ: അൻസം, ഹിഷാം.

Read More

കർണാടകയിൽ ദളിത് യുവാവ് കാമുകിയുടെ പിതാവിനെ വെട്ടിക്കൊന്നു: റിപ്പോർട്ട്

തങ്ങളുടെ വേർപിരിയലിന് കാരണമായെന്ന് ആരോപിച്ച് കാമുകിയുടെ പിതാവിനെ വെട്ടിക്കൊന്നതിന് കർണാടകയിൽ 30 കാരനായ ദളിത് യുവാവിനെ അറസ്റ്റ് ചെയ്തതായി റിപ്പോർട്ട്. കർണാടകയിലെ ബാഗൽകോട്ട് ജില്ലയിലെ ഭഗവതി ഗ്രാമത്തിലാണ് സംഭവം . പ്രമുഖ മാധ്യമങ്ങളുടെ റിപ്പോർട്ട് അനുസരിച്ച് , പ്രതി പ്രവീൺ കാംബ്ലെയാണെന്നും ഇര ഉയർന്ന ജാതിയിൽപ്പെട്ട സംഗനഗൗഡ പാട്ടീൽ (52) ആണെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. അനാഥനായിരുന്ന കാംബ്ലെ ഒരു കൂലിപ്പണി ചെയ്തു വരികയായിരുന്നു, ഏകദേശം 15 ദിവസം മുമ്പ് സ്വന്തമായി ചായക്കട തുടങ്ങിയിരുന്നു. ബിരുദ വിദ്യാർത്ഥിനിയായ പാട്ടീലിൻ്റെ മകളുമായി കാംബ്ലെയ്ക്ക് ബന്ധമുണ്ടെന്ന് ബാഗൽകോട്ട് റൂറലിൽ നിന്നുള്ള…

Read More

വാങ്ക് വിളിക്കുന്നസമയത്ത് ഉച്ചത്തിൽ ഹനുമാൻ ഭജൻ വെച്ചതിന് കടയുടമയെ മർദിച്ച സംഭവം; മൂന്നുപേർ അറസ്റ്റിൽ

ബെംഗളൂരു : ബെംഗളൂരുവിൽ കടയിൽ ഉച്ചത്തിൽ ഹനുമാൻ ഭജൻ വെച്ചതിന് മർദിച്ചെന്ന കടയുടമയുടെ പരാതിയിൽ മൂന്നുപേരെ പോലീസ് അറസ്റ്റുചെയ്തു. പ്രദേശവാസികളായ സുലൈമാൻ, ഷാനവാസ്, രോഹിത് എന്നിവരെയാണ് അറസ്റ്റുചെയ്തത്. മൊബൈൽ കട നടത്തുന്ന മുകേഷിനാണ് (26) മർദനമേറ്റത്. ഞായറാഴ്ച വൈകീട്ട് ആറരയോടെ നഗരത്‌പേട്ടിലാണ് സംഭവം. ആറംഗസംഘം കടയിലെത്തി വാക്കുതർക്കത്തിലേർപ്പെട്ടശേഷം കടയുടമയെ മർദിക്കുന്നതിന്റെ സി.സി.ടി.വി. ദൃശ്യം പുറത്തുവന്നു. മുകേഷിന്റെ പരാതിയിൽ ഹലസൂരു ഗേറ്റ് പോലീസ് ആറാളുടെ പേരിലാണ് കേസെടുത്തത്. വാങ്ക് വിളിക്കുന്നസമയത്ത് ഉച്ചത്തിൽ പാട്ട് വെക്കരുതെന്ന് ആവശ്യപ്പെട്ടാണ് യുവാക്കൾ എത്തിയതെന്ന് മുകേഷ് പറഞ്ഞു. യുവാക്കളും മുകേഷും തമ്മിൽ…

Read More

നേരിട്ട് ഉള്ള ആദ്യ ബെംഗളൂരു – അഗത്തി സർവീസുമായി ഇൻഡിഗോ;

ബെംഗളൂരു : ബെംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ലക്ഷദ്വീപിലെ അഗത്തിയിലേക്ക് ഇൻഡിഗോ നേരിട്ട് സർവീസ് ആരംഭിക്കുന്നു. മാർച്ച് 31-നാണ് ബെംഗളൂരുവിൽ നിന്നുള്ള ആദ്യസർവീസ്. 78 സീറ്റുള്ള എ.ടി.ആർ. വിമാനമാകും ഉപയോഗിക്കുക.

Read More

മുൻമുഖ്യമന്ത്രി സദാനന്ദ ഗൗഡ ബിജെപി വിട്ടേക്കുമെന്ന് റിപ്പോർട്ട്‌

ബെംഗളൂരു: സംസ്ഥാന ബി.ജെ.പിയില്‍ പൊട്ടിത്തെറി. മുതിർന്ന ബിജെപി നേതാവും മുൻ മുഖ്യമന്ത്രിയും മുന്‍ കേന്ദ്രമന്ത്രിയുമായ ഡിവി സദാനന്ദ ഗൗഡ പാര്‍ട്ടി വിട്ടേക്കുമെന്ന് റിപ്പോർട്ട്‌. കർണാടക ഉപമുഖ്യമന്ത്രിയും പിസിസി അധ്യക്ഷനുമായ ഡി.കെ ശിവകുമാറുമായി ഗൗഡ ചർച്ച നടത്തി. മൈസൂരില്‍ കോണ്‍ഗ്രസ് സ്ഥാനാർഥി ആയേക്കുമെന്നാണ് റിപ്പോര്‍ട്ട്. ബെംഗളുരു നോർത്ത് സീറ്റ് നിഷേധിച്ചതിന് പിന്നാലെയാണ് ഗൗഡ പാര്‍ട്ടി വിടാനൊരുങ്ങുന്നത്. 2014 മുതല്‍ ബെംഗളൂരു നോർത്തിലെ ലോക്സഭാംഗമാണ് ഗൗഡ. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ വൈ.സി.കെ വാദ്യാറിനെതിരെ ഗൗഡ മത്സരിച്ചേക്കും. കോണ്‍ഗ്രസ് നേതാക്കള്‍ അദ്ദേഹവുമായി ബന്ധപ്പെട്ടിട്ടുണ്ട്. ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ പ്രഖ്യാപനം…

Read More

മംഗളൂരു- രാമേശ്വരം പ്രതിവാര ട്രെയിനിന് അനുമതി

ബെംഗളൂരു: യാത്രക്കാരുടെ ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമായി മംഗളൂരു -രാമേശ്വരം പ്രതിവാര ട്രെയിനിന് റെയില്‍വേ അനുമതി നല്‍കി. ശനിയാഴ്ച രാത്രി 7.30ന് മംഗലാപുരത്തു നിന്ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേദിവസം 11.45ന് രാമേശ്വരത്തെത്തും. ഞായറാഴ്ച ഉച്ചക്ക് രണ്ടിന് രാമേശ്വരത്തു നിന്ന് തിരിക്കുന്ന ട്രെയിൻ തിങ്കളാഴ്ച രാവിലെ 5.50ന് മംഗലാപുരത്തെത്തും. കാസർകോട്, കണ്ണൂർ, കോഴിക്കോട്, ഷൊർണൂർ, പാലക്കാട്, പൊള്ളാച്ചി, പഴനി, ഒട്ടംഛത്രം, ദിണ്ഡിഗല്‍, മധുര, മാനാമധുര, രാമനാഥപുരം എന്നിവിടങ്ങളില്‍ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.

Read More

കേരളത്തിലേക്കുള്ള ബസ് അപകടത്തിൽപെട്ടു; ഒരു മരണം നിരവധി പേർക്ക് പരിക്ക്

ബെംഗളൂരു: നിയന്ത്രണം വിട്ട് ബസ് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. ഇരുപതോളം പേര്‍ക്ക് പരിക്ക്. ഇതില്‍ ഒരാളുടെ നില ഗുരുതരം. മംഗളൂരുവിൽ നിന്ന് കണ്ണൂരിലേക്ക് പോകുന്ന മെഹബൂബ് ബസാണ് അപകടത്തില്‍ പെട്ടത്. പരിക്കേറ്റവരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ ആരോഗ്യനില സംബന്ധിച്ച്‌ കൂടുതൽ വിവരമൊന്നും നിലവിൽ ലഭ്യമായിട്ടില്ല. കാസ‍ര്‍കോട് മധൂർ രാംനഗർ സ്വദേശി ചേതൻ കുമാർ (37) ആണ് മരിച്ചത്. മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. അപകടം നടന്നയുടൻ നാട്ടുകാരും വിവരമറിഞ്ഞ് എത്തിയ പോലീസും ചേ‍ര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ദേശീയപാതയിലാണ് അപകടം ഉണ്ടായത്. ഇതേ…

Read More

പാട്ട് വച്ചതിനെ തുടർന്ന് തർക്കം; മൊബൈൽ കടയുടമയ്ക്ക് മർദ്ദനം

ബെംഗളൂരു: വാങ്ക് വിളിയുടെ സമയത്ത് മൊബൈല്‍ കടയില്‍ പാട്ട് വെച്ചെന്ന് ആരോപിച്ച്‌ കടയുടമയ്‌ക്ക് ക്രൂരമർദ്ദനം. ബനഷകരി ഏരിയയിലെ സിദ്ധണ്ണ ലെഔട്ടിലാണ് സംഘർഷമുണ്ടാത്. പ്രദേശത്തെ ഒരു കൂട്ടം ആളുകൾ ആണ് യുവാവിനെ ആക്രമിച്ചത്. മർദ്ദനത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സമൂഹ മാദ്ധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതൊടെ പ്രതിഷേധം ശക്തമായി. സംഘം കടയില്‍ അതിക്രമിച്ച്‌ കയറുന്നതും ദേഷ്യത്തോടെ ഷർട്ടിന്റെ കോളറില്‍ പിടിച്ച്‌ ആക്രോശിക്കുന്നതും വീഡിയോയയില്‍ വ്യക്തമാണ്. തുടർന്ന് സംഘം യുവാവിനെ കടയില്‍ നിന്ന് വലിച്ചിറക്കി മർദ്ദിക്കാൻ തുടങ്ങി.

Read More
Click Here to Follow Us