കേരള ഹൈക്കോടതിയിലെ മുതിർന്ന വനിതാ ജസ്റ്റിസ് അനു ശിവരാമനെ കർണാടക ഹൈക്കോടതിയിലേക്ക് സ്ഥലംമാറ്റി

കൊച്ചി : കേരള ഹൈക്കോടതിയിലെ മുതിർന്ന വനിതാ ജഡ്ജി ജസ്റ്റിസ് അനു ശിവരാമനെ കർണാടക ഹൈക്കോടതിയിലേക്ക് സ്ഥലംമാറ്റി കേന്ദ്ര നിയമ മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചു.

സ്ഥലംമാറ്റം ആവശ്യപ്പെട്ട് ജസ്‌റ്റിസ് അനു ശിവരാമൻ നൽകിയ അപേക്ഷ പരിഗണിച്ചായിരുന്നു ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രീംകോടതി കൊളീജിയം സ്ഥലമാറ്റത്തിന് നിർദേശിച്ചത്.

  ചോദ്യപേപ്പർ ചോർച്ച: കടുത്ത ശിക്ഷയും ഫാസ്റ്റ് ട്രാക്ക് കോടതിയും; ഫെയ്സ്ബുക്ക് ലൈവുമായി പ്രധാനമന്ത്രി

ഇതിന് രാഷ്ട്രപതി അംഗീകാരം നൽകിയതിനെ തുടർന്നാണ് കേന്ദ്ര നിയമ മന്ത്രാലയത്തിന്റെ ഉത്തരവ്. 2015 ഏപ്രിൽ നാലിനാണ് ജസ്റ്റിസ് അനു ശിവരാമൻ കേരള ഹൈക്കോടതിയിൽ അഡീ. ജഡ്ജായി ചുമതലയേറ്റത്.

2017-ൽ സ്ഥിരം ജഡ്ജിയായി. നിലവിൽ കേരള ഹൈക്കോടതിയിൽ സീനിയോറിറ്റിയിൽ അഞ്ചാമതാണ്.

കർണാടക ഹൈക്കോടതിയിൽ ചുമതലയേൽക്കുന്നതോടെ അവിടെ സീനിയോറിറ്റിയിൽ രണ്ടാമതാകും.

1991-ൽ അഭിഭാഷകയായി എൻ‌റോൾ ചെയ്ത കാസർകോട് സ്വദേശിയായ അനു ശിവരാമൻ കേരള ഹൈക്കോടതിയിലെ മുൻ ജഡ്ജി ശിവരാമൻ നായരുടെ മകളാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു കെ.ആർ സർക്കിളിൽ ബി.എം.ടി.സി ഇ-ബസ് ഓട്ടോയിലിടിച്ച്അപകടം; ഡ്രൈവർ മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ വീടിനുള്ളിൽ സ്ത്രീയുടെ അസ്ഥികൂടം കണ്ടെത്തി
[masterslider id="10"]

Related posts