ലക്നൗ: മകള്‍ ജീവനൊടുക്കിയതിനു പിന്നാലെ ഭർതൃ വീട്ടിലെത്തിയ യുവതിയുടെ കുടുംബം വീടിന് തീവച്ചു. ആക്രമണത്തില്‍ ഭർത്താവിന്റെ മാതാപിതാക്കള്‍ മരിച്ചു. ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിലാണ് സംഭവം. അൻഷിക കേശർവാനി എന്ന യുവതിയാണ് തിങ്കഴാഴ്ച്ച ഭർതൃവീട്ടില്‍ തൂങ്ങി മരിച്ചത്. കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് അൻഷികയുടെ വിവാഹം നടന്നത്. അൻഷികയുടെ മരണവാർത്തയറിഞ്ഞ് അവളുടെ ബന്ധുക്കള്‍ ഭർത്താവിൻ്റെ വീട്ടിലേക്കെത്തുകയായിരുന്നു. സ്ത്രീധനത്തിൻ്റെ പേരില്‍ യുവതിയെ പീഡിപ്പിക്കുകയും ആത്മഹത്യയിലേക്ക് നയിക്കുകയും ചെയ്തുവെന്ന് ആരോപിച്ച് ഭർതൃ വീട്ടുകാരും അൻഷികയുടെ വീട്ടുകാരും തമ്മില്‍ തർക്കമുണ്ടായി. തർക്കത്തിനിടെ ഭർതൃ വീടിന് യുവതിയുടെ ബന്ധുക്കള്‍ തീകൊളുത്തുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. തിങ്കളാഴ്ച…
Read MoreMonth: March 2024
‘ഡെലിവറി ജീവനക്കാർക്ക് പച്ച വേണ്ട ചുവപ്പ് തന്നെ മതി’; സൊമാറ്റൊ സിഇഒ
ബെംഗളൂരു: വെജിറ്റേറിയൻ ഭക്ഷണം കഴിക്കുന്നവർക്ക് ഡെലിവറി നടത്തുന്ന ജീവനക്കാർക്കും ചുവപ്പ് ഡ്രസ് കോഡ് തന്നെ മതിയെന്ന് സൊമാറ്റോ സിഇഒ ദീപീന്ദർ ഗോയല്‍. വെജിറ്റേറിയന്‍ ഭക്ഷണം വിതരണം ചെയ്യുന്നതിനായി നിയമിക്കുന്നവര്‍ക്ക് ചുവപ്പിന് പകരം പച്ച ഡ്രസ് കോഡ് എന്ന ആശയം കഴിഞ്ഞ ദിവസം കമ്പനി മുന്നോട്ടുവച്ചിരുന്നു. ഇതിനെതിരെ വിമർശനമുയർന്ന സാഹചര്യത്തിലാണ് പിൻവലിച്ചത്. വെജിറ്റേറിയന്‍ ഭക്ഷണം കഴിക്കുന്നവരുടെ ആശങ്ക പരിഹരിക്കുന്നതാണ് പുതിയ തീരുമാനമെന്ന് ദീപിന്ദര്‍ ഗോയല്‍ വ്യക്തമാക്കിയിരുന്നു. വെജിറ്റേറിയൻ, നോണ്‍ വെജിറ്റേറിയൻ ഭക്ഷണങ്ങള്‍ ഒരു ബോക്സില്‍ വയ്‌ക്കുമ്പോള്‍ ഇവയുടെ മണം കൂടിക്കലരുമെന്നും, സസ്യാഹാരികള്‍ക്ക് അത് ബുദ്ധിമുട്ടാണെന്നും കമ്പനി…
Read Moreനഗരത്തിലെ പോലീസിനും ഇനി ഹെൽമറ്റ് നിർബന്ധം: സുപ്രധാന ഉത്തരവിന് കാരണം എഎസ്ഐയുടെ മരണം
ബംഗളൂരു: സംസ്ഥാനത്ത് ഇരുചക്രവാഹനങ്ങളിൽ സഞ്ചരിക്കുമ്പോൾ പോലീസ് വകുപ്പിലുള്ളവരും നിർബന്ധമായും ഹെൽമറ്റ് ധരിക്കണമെന്ന് സംസ്ഥാന സർക്കാർ ഉത്തരവ്. അടുത്തിടെ ബൈക്കിൽ നിന്ന് തെറിച്ചുവീണ് പോലീസുകാർ തലയ്ക്ക് പരിക്കേറ്റ് മരിക്കുന്ന സംഭവങ്ങൾ വർധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് ബംഗളൂരു നഗരത്തിലടക്കം ഡ്യൂട്ടിയിലുള്ള എല്ലാ പോലീസ് ഉദ്യോഗസ്ഥരും ജീവനക്കാരും ഹെൽമറ്റ് ധരിക്കുന്നത് നിർബന്ധമാക്കിയിരിക്കുന്നത്. എഡിജിപി അലോക് കുമാർ ഇത് സംബന്ധിച്ച് സർക്കുലർ പുറത്തിറക്കി. സംസ്ഥാനത്തെ വിവിധ യൂണിറ്റുകളിൽ ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥരും ഇരുചക്രവാഹനങ്ങളിൽ സഞ്ചരിക്കുമ്പോൾ ഹെൽമറ്റ് ധരിക്കാത്തതും റോഡപകടങ്ങൾ സംഭവിച്ചതും ചില പോലീസ് ഉദ്യോഗസ്ഥർക്ക് ഗുരുതരമായി പരിക്കേറ്റതും അതിൽ ചിലർ മരിച്ചതും…
Read Moreസ്കൂളിൽ നിന്നും ഉച്ചസമയത്ത് ക്ഷേത്രത്തിൽ വിളക്ക് കൊളുത്താൻ പോയ വിദ്യാർത്ഥി വെന്തുമരിച്ചു ; അധ്യാപകർക്ക് സസ്പെൻഷൻ
ബെംഗളൂരു : സ്‌കൂളിന് സമീപമുള്ള ക്ഷേത്രത്തിൽ വിളക്ക് കൊളുത്താൻ പോയ പെൺകുട്ടി (അമ്പലത്തിൽ വിളക്ക് കത്തിക്കാൻ) പോയ പെൺകുട്ടി മരിച്ചു. കുട്ടിയുടെ വസ്ത്രത്തിന് തീപിടിച്ചതാണ് അപകടത്തിന് കാരണമായത്. തുംകൂരു ജില്ല ഷിറ താലൂക്ക് ഗൗഡഗെരെ ഹൊബാലി മേലാക്കോട് ഗവൺമെൻ്റ് സീനിയർ പ്രൈമറി സ്കൂൾ ഒന്നാം ക്ലാസ്സ് വിദ്യാർത്ഥിനിയായ ദീക്ഷ 6 ആണ് മരിച്ചത്. സ്‌കൂളിലെ ഉച്ചഭക്ഷണ സമയത്ത് സ്‌കൂളിന് സമീപത്തെ ക്ഷേത്രത്തിൽ വിളക്ക് കത്തിക്കാൻ കുട്ടി പോയിരുന്നു. മുതിർന്നവരുടെ ആചാരങ്ങൾ നിരീക്ഷിച്ച കുട്ടി ഭക്തിയോടെ ഈ ജോലി ചെയ്തു. ക്ലാസ്സിലെ മറ്റു ചില കുട്ടികളെയും…
Read Moreനാലും രണ്ടും പ്രായമുള്ള രണ്ട് മക്കളെ പെട്രോൾ ഒഴിച്ച് തീകൊളുത്തി അമ്മ ആത്മഹത്യ ചെയ്തു
ബെംഗളൂരു : അമ്മ രണ്ട് മക്കളെ പെട്രോൾ ഒഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തു. ചിത്രദുർഗ ജില്ലയിലെ ചള്ളകെരെ താലൂക്കിലെ മല്ല സമുദ്ര ഗ്രാമത്തിലാണ് ദാരുണമായ സംഭവം നടന്നത്. കുടുംബ വഴക്കിന്റെ പശ്ചാത്തലത്തിലാണ് ഈ ദുരന്തം നടന്നതെന്ന് പറയപ്പെടുന്നു. മരാക്ക എന്ന 24 കാരിയായ യുവതിയാണ് തൻ്റെ രണ്ട് മക്കളായ നയന (4), ഹർഷ വർദ്ധൻ (2) എന്നിവരെ പെട്രോളൊഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തത്. കുട്ടികളെ വീട്ടിൽ നിന്ന് ഇറക്കി ഗ്രാമത്തിൻ്റെ പ്രാന്തപ്രദേശത്ത് എത്തിയാണ് ഇവർ ഈ ക്രൂരകൃത്യം ചെയ്തതെന്നാണ് പറയപ്പെടുന്നത്. കുടുംബവഴക്ക് കാരണം ജീവിക്കേണ്ടെന്ന്…
Read Moreവിജയപുരയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; നാല് പേർക്ക് ഗുരുതരമായി പരിക്കേറ്റു
ബെംഗളൂരു: നഗരത്തിലെ രാജാജിനഗറിലെ വീട്ടിൽ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് നാല് പേർക്ക് ഗുരുതരമായി പരിക്കേറ്റു. തീപിടിത്തത്തിൽ വീട്ടിലുണ്ടായിരുന്ന ലക്ഷങ്ങൾ വിലമതിക്കുന്ന സാധനങ്ങൾ കത്തിനശിച്ചു. ഗ്യാസ് സിലിണ്ടർ ചോർച്ചയെ തുടർന്ന് മഹാദേവ ദിൻദ്വാരയുടെ വീടിന് തീപിടിച്ച് മഹാദേവ, സങ്കത, മണികണ്ഠ, രാമു എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്. പരിക്കേറ്റവരെ പ്രാദേശിക സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Read Moreഓൺലൈൻ ട്രേഡിങിന്റെ പേരിൽ തട്ടിപ്പ്; മലയാളി സംഘം ബെംഗളൂരുവിൽ പിടിയിൽ
ബെംഗളൂരു: ഓണ്‍ലൈൻ ട്രേഡിങിന്റെ പേരില്‍ ലക്ഷങ്ങള്‍ തട്ടിയെടുത്ത മലയാളി സംഘം പിടിയിൽ. കേരളാ പോലീസ് ബെംഗളൂരുവില്‍ നിന്നാണ് സംഘത്തെ അറസ്റ്റ് ചെയ്തത്. ഒണ്‍ലൈൻ ട്രേഡിങ് വഴി ലാഭം നല്‍കാമെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങള്‍ കവർന്ന തിരുവനന്തപുരം സ്വദേശികളായ, പൂജപ്പുര ബദാനിയ വീട്ടില്‍ ജിബിൻ(28), കഴക്കൂട്ടം ഷീല ഭവനില്‍ അനന്തു(29), പാലക്കാട് ആനക്കര സ്വദേശി കൊണ്ടുകാട്ടില്‍ വീട്ടില്‍ രാഹുല്‍(29), കുറ്റ്യാടി കിഴക്കയില്‍ വീട്ടില്‍ അഭിനവ്(24) എന്നിവരെയാണ് ബത്തേരി പോലീസ് ഇലക്‌ട്രോണിക് സിറ്റിയില്‍ നിന്ന് പിടികൂടിയത്. ഇവർ നിരവധി പേരെ കബളിപ്പിച്ച് പണം തട്ടിയതായാണ് വിവരം. ഇവരില്‍ നിന്ന്…
Read Moreആർഎസ്എസ് പ്രവർത്തകന് വെട്ടേറ്റു; നില ഗുരുതരം
തിരുവനന്തപുരം: കാട്ടാക്കടയില്‍ ആര്‍എസ്‌എസ് പ്രവര്‍ത്തകനെ അഞ്ചംഗ സംഘം വെട്ടി പരിക്കേൽപ്പിച്ചു. തലക്കോണം സ്വദേശി വിഷ്ണുവിനെയാണ് ബൈക്കിലെത്തിയ സംഘം ആക്രമിച്ചത്. തലയിലും നെറ്റിയിലും വാരിയെല്ലിന്റെ ഭാഗത്തും ഗുരുതരമായി പരിക്കേറ്റ ഇയാളെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. ഇന്നലെ രാത്രി പത്തരയോടെ അമ്പലത്തിൻകാലയിലെ കാഞ്ഞിരംവിള ശക്തി വിനായക ക്ഷേത്രത്തില്‍ ഉത്സവം കണ്ടു മടങ്ങാനിരിക്കെയാണ് സംഭവം. വിഷ്ണു ബൈക്കില്‍ കയറുന്നതിനിടെ ചവിട്ടി വീഴ്ത്തിയ ശേഷം ആക്രമിക്കുകയായിരുന്നു. ക്ഷേത്രത്തിലേക്കുള്ള ഘോഷയാത്ര കടന്നുപോയ ഉടനായിരുന്നു ആക്രമണം. ഗുരുതരമായി പരിക്കേറ്റ വിഷ്ണുവിനെ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാരിയെല്ലിനേറ്റ പരിക്ക് ഗുരുതരമാണ്. ആക്രമണത്തിന് പിന്നില്‍…
Read Moreബെംഗളൂരുവിൽ നിര്യാതനായി
ബെംഗളൂരു: ഐ.ബി.എമ്മിലെ സീനിയർ മാനേജർ മരങ്ങാട്ടുപിള്ളി മുതിരക്കാലായിൽ റെജി സിറിയക് (48) ബെംഗളൂരിൽ അന്തരിച്ചു. പ്രൊഫ. കെ.ജി.സിറിയക് മുതിരക്കാലയുടെയും പരേതയായ ഗ്ലോറിയമ്മയുടെയും മകനാണ്. ഭാര്യ: സ്വീത മാമ്മൻ (പത്തനംതിട്ട). മക്കൾ: മിഷേൽ റെജി, ബേവൻ റെജി (ഇരുവരും ബിരുദ വിദ്യാർഥികളാണ്). സഹോദരങ്ങൾ: സിജി സിറിയക് (യു.എസ്.എ.), ബിജി സിറിയക് (അബുദാബി).
Read Moreസ്വയംഭോഗം ചെയ്ത് ബീജം കലർത്തിയ ഫലൂദ വില്പന നടത്തി; യുവാവ് പോലീസ് പിടിയിൽ
ഹൈദരാബാദ്: മൂത്രവും ബീജവും അടങ്ങിയ ഫലൂദ വില്‍പനയ്ക്ക് വച്ചയാളെ പോലീസ് പിടികൂടി. തെലങ്കാനയിലെ വാറങ്കലിലാണ് സംഭവം. വേനല്‍ക്കാലമായതിനാൽ നിരവധി പേർ ഐസ്‌ക്രീം വാങ്ങി കഴിക്കുന്ന സാഹചര്യത്തിലാണ് ഇത്തരത്തില്‍ ഞെട്ടിക്കുന്ന സംഭവം നടന്നത്. വാറങ്കല്‍ ജില്ലയിലെ നെക്കൊണ്ട മേഖലയിലെ ബാലാജി എന്ന ഐസ്‌ക്രീം സ്റ്റാളിലാണ് മൂത്രവും ബീജവും കലര്‍ന്ന ഫലൂദ വില്‍പനയ്ക്ക് വച്ചത്. ഐസ്‌ക്രീം വില്‍പനക്കാരന്‍ സ്വയംഭോഗം ചെയ്യുകയും, തുടര്‍ന്ന് ഫലൂദയില്‍ ബീജം കലര്‍ത്തുകയും ചെയ്യുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെ ഭക്ഷ്യസുക്ഷാ ഉദ്യോഗസ്ഥരും പോലീസും ഐസ്‌ക്രീം സ്റ്റാളില്‍ പരിശോധന നടത്തി. തുടര്‍ന്നാണ് വില്‍പനക്കാരനെ…
Read More