നഗരത്തിലെ പോലീസിനും ഇനി ഹെൽമറ്റ് നിർബന്ധം: സുപ്രധാന ഉത്തരവിന് കാരണം എഎസ്ഐയുടെ മരണം

ബംഗളൂരു: സംസ്ഥാനത്ത് ഇരുചക്രവാഹനങ്ങളിൽ സഞ്ചരിക്കുമ്പോൾ പോലീസ് വകുപ്പിലുള്ളവരും നിർബന്ധമായും ഹെൽമറ്റ് ധരിക്കണമെന്ന് സംസ്ഥാന സർക്കാർ ഉത്തരവ്.

അടുത്തിടെ ബൈക്കിൽ നിന്ന് തെറിച്ചുവീണ് പോലീസുകാർ തലയ്ക്ക് പരിക്കേറ്റ് മരിക്കുന്ന സംഭവങ്ങൾ വർധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് ബംഗളൂരു നഗരത്തിലടക്കം ഡ്യൂട്ടിയിലുള്ള എല്ലാ പോലീസ് ഉദ്യോഗസ്ഥരും ജീവനക്കാരും ഹെൽമറ്റ് ധരിക്കുന്നത് നിർബന്ധമാക്കിയിരിക്കുന്നത്.

  ഐടി ജീവനക്കാർക്ക് സന്തോഷവാർത്ത; വിപ്രോ ഗേറ്റിൽ നിന്നും ടിൻ ഫാക്ടറിയിലേക്ക് 6 പുതിയ ബസ് സർവീസുകൾ ആരംഭിച്ചു

എഡിജിപി അലോക് കുമാർ ഇത് സംബന്ധിച്ച് സർക്കുലർ പുറത്തിറക്കി.

സംസ്ഥാനത്തെ വിവിധ യൂണിറ്റുകളിൽ ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥരും ഇരുചക്രവാഹനങ്ങളിൽ സഞ്ചരിക്കുമ്പോൾ ഹെൽമറ്റ് ധരിക്കാത്തതും റോഡപകടങ്ങൾ സംഭവിച്ചതും ചില പോലീസ് ഉദ്യോഗസ്ഥർക്ക് ഗുരുതരമായി പരിക്കേറ്റതും അതിൽ ചിലർ മരിച്ചതും കണ്ടെത്തിയിട്ടുണ്ട്.

അതിനാൽ ഹെൽമറ്റ് ധരിക്കുന്നത് നിർബന്ധമാക്കിയാതായി ഉത്തരവിൽ വ്യക്തമാക്കുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിധാൻ സൗധയിൽ നിന്ന് സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ട് വരെ സാധാരണക്കാരനായി മെട്രോയിൽ യാത്രക്കാർക്കൊപ്പം മുഖ്യമന്ത്രിയുടെ യാത്ര;
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts