‘ഡെലിവറി ജീവനക്കാർക്ക് പച്ച വേണ്ട ചുവപ്പ് തന്നെ മതി’; സൊമാറ്റൊ സിഇഒ

ബെംഗളൂരു: വെജിറ്റേറിയൻ ഭക്ഷണം കഴിക്കുന്നവർക്ക് ഡെലിവറി നടത്തുന്ന ജീവനക്കാർക്കും ചുവപ്പ് ഡ്രസ് കോഡ് തന്നെ മതിയെന്ന് സൊമാറ്റോ സിഇഒ ദീപീന്ദർ ഗോയല്‍.

വെജിറ്റേറിയന്‍ ഭക്ഷണം വിതരണം ചെയ്യുന്നതിനായി നിയമിക്കുന്നവര്‍ക്ക് ചുവപ്പിന് പകരം പച്ച ഡ്രസ്‌ കോഡ് എന്ന ആശയം കഴിഞ്ഞ ദിവസം കമ്പനി മുന്നോട്ടുവച്ചിരുന്നു.

ഇതിനെതിരെ വിമർശനമുയർന്ന സാഹചര്യത്തിലാണ് പിൻവലിച്ചത്.

  സോനം വാങ്ചുക്കിന്റെ തീരുമാനം സ്വാഗതാർഹം; ധർമേന്ദ്ര പ്രധാൻ രാജിവെക്കുംവരെ പ്രതിഷേധം തുടരുമെന്ന് അഭിജിത് ദീപ്കെ

വെജിറ്റേറിയന്‍ ഭക്ഷണം കഴിക്കുന്നവരുടെ ആശങ്ക പരിഹരിക്കുന്നതാണ് പുതിയ തീരുമാനമെന്ന് ദീപിന്ദര്‍ ഗോയല്‍ വ്യക്തമാക്കിയിരുന്നു.

വെജിറ്റേറിയൻ, നോണ്‍ വെജിറ്റേറിയൻ ഭക്ഷണങ്ങള്‍ ഒരു ബോക്സില്‍ വയ്‌ക്കുമ്പോള്‍ ഇവയുടെ മണം കൂടിക്കലരുമെന്നും, സസ്യാഹാരികള്‍ക്ക് അത് ബുദ്ധിമുട്ടാണെന്നും കമ്പനി അധികൃതർ അറിയിച്ചിരുന്നു.

കുറച്ചുപേർ ഇതിനെ സപ്പോർട്ട് ചെയ്യുന്നുണ്ടെങ്കിലും, പുതിയ ഡ്രസ്‌ കോഡിനെതിരെ സോഷ്യല്‍ മീഡ‌ിയയിലൂടെയടക്കം നിരവധി പേർ രംഗത്തെത്തിയിരുന്നു.

ഇത്തരത്തിലുള്ള ഡ്രസ് കോഡുകള്‍ വിവേചനപരമാണെന്നാണ് വിമർശനം.

ഭക്ഷണത്തിന്റെ കാര്യത്തില്‍ സ്വകാര്യത നിലനിർത്താൻ ആഗ്രഹിക്കുന്നവരെ ഇത് ബാധിത്തുമെന്നുമൊക്കെ അഭിപ്രായമുയർന്നതോടെയാണ് സൊമാറ്റോ തീരുമാനം മാറ്റിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'ബെംഗളൂരു വെറുമൊരു നഗരമല്ല, അതൊരു വഴിത്തിരിവാണ്'; ട്രാഫിക്കും വാടകയും സഹിച്ചും ജനങ്ങൾ ഐടി നഗരത്തിൽ തുടരുന്നതിന്റെ രഹസ്യം പങ്കുവെച്ച് ടെക്കി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ലോകകപ്പിൽ നിന്ന് ബ്രസീൽ പുറത്ത്; അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് കണ്ണീരോടെ നെയ്മർ വിരമിക്കൽ പ്രഖ്യാപിച്ചു
[masterslider id="10"]

Related posts