ആർഎസ്എസ് പ്രവർത്തകന് വെട്ടേറ്റു; നില ഗുരുതരം

തിരുവനന്തപുരം: കാട്ടാക്കടയില്‍ ആര്‍എസ്‌എസ് പ്രവര്‍ത്തകനെ അഞ്ചംഗ സംഘം വെട്ടി പരിക്കേൽപ്പിച്ചു.

തലക്കോണം സ്വദേശി വിഷ്ണുവിനെയാണ് ബൈക്കിലെത്തിയ സംഘം ആക്രമിച്ചത്.

തലയിലും നെറ്റിയിലും വാരിയെല്ലിന്റെ ഭാഗത്തും ഗുരുതരമായി പരിക്കേറ്റ ഇയാളെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി.

ഇന്നലെ രാത്രി പത്തരയോടെ അമ്പലത്തിൻകാലയിലെ കാഞ്ഞിരംവിള ശക്തി വിനായക ക്ഷേത്രത്തില്‍ ഉത്സവം കണ്ടു മടങ്ങാനിരിക്കെയാണ് സംഭവം.

  വിവാദങ്ങൾക്കൊടുവിൽ വീണ്ടും ഒത്തുചേർന്ന് സുധിയുടെ മക്കൾ; റിതുലിനെ കാണാൻ സർപ്രൈസുമായി കിച്ചു എത്തി

വിഷ്ണു ബൈക്കില്‍ കയറുന്നതിനിടെ ചവിട്ടി വീഴ്ത്തിയ ശേഷം ആക്രമിക്കുകയായിരുന്നു.

ക്ഷേത്രത്തിലേക്കുള്ള ഘോഷയാത്ര കടന്നുപോയ ഉടനായിരുന്നു ആക്രമണം.

ഗുരുതരമായി പരിക്കേറ്റ വിഷ്ണുവിനെ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വാരിയെല്ലിനേറ്റ പരിക്ക് ഗുരുതരമാണ്.

ആക്രമണത്തിന് പിന്നില്‍ ലഹരി മാഫിയ സംഘമാണെന്നാണ് പ്രാഥമിക സൂചന.

എന്നാല്‍ രാഷ്ട്രീയ വിദ്വേഷമാണോ ആക്രമണത്തിന് കാരണമെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'നീ വന്നതോടെ എല്ലാം മാറി, നിനക്കൊപ്പമുള്ള മൗനം പോലും എനിക്ക് പുതുമ'; ഗോപികയ്ക്ക് ജി.പിയുടെ പ്രണയാർദ്രമായ സമ്മാനം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us