രാത്രി 10 നും 11 നും ഇടയിൽ നഗരത്തിൽ കോണ്ടത്തിന് വൻ ഡിമാൻഡ്; ഇന്‍സ്റ്റാമാര്‍ട്ട് വഴി ഏറ്റവുമധികം വിറ്റ് പോയത് ഇത് 

ബെംഗളൂരു: സ്വിഗ്ഗിയുടെ ഇന്‍സ്റ്റാമാര്‍ട്ട് വഴി കോണ്ടം അധികമായി വിറ്റഴിഞ്ഞത് ബെംഗളൂരു നഗരത്തിലെന്ന് വാര്‍ഷിക റിപ്പോര്‍ട്ട്.

ഏറ്റവും അധികം ഓര്‍ഡറുകള്‍ ലഭിച്ചിരിക്കുന്നത് രാത്രി 10 നും 11 നും ഇടയിലുള്ള സമയത്താണ്.

ഇതില്‍ ഫ്ളേവേഡ് കോണ്ടത്തിന് ആവശ്യക്കാര്‍ ഏറെയാണെന്ന് റിപ്പോര്‍ട്ടുണ്ട്.

രാത്രിയില്‍ ഇതുകൂടാതെ ബെംഗളൂരുവില്‍ അധികം ഓര്‍ഡര്‍ ലഭിച്ചത് മസാല ചിപ്സിനും കുര്‍ക്കുറെയ്ക്കുമാണെന്നും കമ്പനി വ്യക്തമാക്കുന്നു.

  ബെംഗളൂരുവിൽ കത്തിമുനയിൽ നിർത്തി കാൽനടയാത്രക്കാരനെ കവർച്ച ചെയ്തു; രണ്ട് യുവാക്കൾ അറസ്റ്റിൽ

അടിവസ്ത്രത്തിന്റെ വില്‍പ്പനയിലും ബെംഗളൂരു മുന്നിലാണ്.

ഹൈദരാബാദിലും മുംബൈയിലുള്ളവര്‍ ഇന്‍സ്റ്റമാര്‍ട്ട് വഴി ഓര്‍ഡര്‍ ചെയ്തത്രയും അടിവസ്ത്രങ്ങള്‍ ബെംഗളൂരുവില്‍ മാത്രമായി നല്‍കിയെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

പൂജ സാധാനങ്ങള്‍, പാര്‍ട്ടികള്‍ക്ക് വേണ്ടതായ സാധാനങ്ങള്‍ എന്നിവയും വന്‍തോതില്‍ ആളുകള്‍ ഇന്‍സ്റ്റാമാര്‍ട്ടിലൂടെ വാങ്ങിയിട്ടുണ്ട്.

രാജ്യത്തെ മറ്റ് നഗരങ്ങളെ അപേക്ഷിച്ച്‌ നോക്കുമ്പോള്‍ 1.8 മടങ്ങ് ഓര്‍ഡറുകളാണ് ഷോട്ട് ഗ്ലാസുകള്‍ക്കും ,വൈനും, ദീപാവലി സീസണില്‍ മാത്രം ബെംഗളൂരുവില്‍ നിന്ന് ലഭിച്ചതെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.

  വൈറലായി ബേബി ബമ്പ് ചിത്രങ്ങളും സാമന്തയുടെ വെളിപ്പെടുത്തലും

ഹൈദരാബാദും ഡല്‍ഹിയുമാണ് ബെംഗളൂരുവിന് വെല്ലുവിളിയുയര്‍ത്തിയ മറ്റ് നഗരങ്ങള്‍.

ബിരിയാണിയാണ് ബെംഗളൂരുവില്‍ അധികമായി വിറ്റുപോയ ഭക്ഷണം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കാലവർഷം ശക്തി പ്രാപിക്കുന്നു: സംസ്ഥാനത്തുടനീളം വ്യാപക മഴ, ബെം​ഗളൂരുവിനും അതീവ ജാഗ്രതാ നിർദ്ദേശം
[masterslider id="10"]

Related posts