ബെംഗളൂരു: കുട്ടികളെ പരിപാലിക്കുന്നത് മുഴുവന്‍ സമയ ജോലിയാണെന്ന് ഹൈക്കോടതി. അതിനാല്‍ ജീവനാംശത്തുക ഇരട്ടിയായി വര്‍ധിപ്പിക്കുന്നുവെന്നും കോടതി ഉത്തരവ്. മടിയുള്ളതുകൊണ്ടാണ് ഭാര്യ ജോലിക്ക് പോകാന്‍ തയ്യാറാകാത്തതെന്ന ഭര്‍ത്താവിന്റെ വാദം തള്ളിക്കൊണ്ടാണ് ജസ്റ്റിസ് എം നാഗപ്രസന്നയുടെ നിരീക്ഷണം. ജോലിക്ക് പോകുകയും കുട്ടികളെ പരിപാലിക്കുകയും ചെയ്യാന്‍ കഴിവുള്ളയാളാണ് ഭാര്യ. മടി കൊണ്ടാണ് ജോലിക്ക് പോകാത്തതെന്നും ഭര്‍ത്താവ് കോടതിയില്‍ വാദിച്ചു. എന്നാല്‍ ഭാര്യയും അമ്മയുമായിരിക്കുന്ന ഒരു സ്ത്രീ അക്ഷീണം ജോലി ചെയ്യുകയാണ്. ഗൃഹനാഥ എന്ന നിലയില്‍ നിരവധി ജോലികളുണ്ട്. കുട്ടികളെ പരിപാലിക്കുന്നതിനായിട്ടാണ് ജോലി ഉപേക്ഷിച്ചത്. ഈ സാഹചര്യത്തില്‍ പണം സമ്പാദിക്കുന്നില്ലെന്ന്…
Read MoreDay: 4 March 2024
‘ആദിത്യ-എൽ1 വിക്ഷേപിച്ച ദിവസം ക്യാൻസർ സ്ഥിരീകരിച്ചു’; വെളിപ്പെടുത്തലുമായി ISRO മേധാവി എസ് സോമനാഥ്
തിരുവനന്തപുരം: താൻ ക്യാൻസർ രോഗബാധിതനെന്ന് തുറന്നുപറഞ്ഞ് ഇസ്രോ മേധാവി എസ് സോമനാഥ്. ഇന്ത്യയുടെ സൂര്യ പര്യവേക്ഷണ ദൗത്യമായ ആദിത്യ എല്‍-1 വിക്ഷേപണം നടത്തിയ ദിവസം തനിക്ക് ക്യാൻസർ സ്ഥിരീകരികുകയായിരുന്നുവെന്ന് തർമക് മീഡിയ ഹൗസിന് നൽകിയ അഭിമുഖത്തിൽ സോമനാഥ് വെളിപ്പെടുത്തി. സ്കാനിങ്ങില്‍ വയറ്റിലാണ് കാന്‍സര്‍ ബാധ കണ്ടെത്തിയത്. “ചന്ദ്രയാൻ-3 മിഷൻ വിക്ഷേപണ വേളയിൽ ചില ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നു. എന്നിരുന്നാലും, ആ സമയത്ത് എനിക്ക് അത് വ്യക്തമായിരുന്നില്ല. എനിക്ക് അതിനെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടായിരുന്നില്ല.” സോമനാഥ് പറഞ്ഞു. ആദിത്യ-എൽ1 ദൗത്യം വിക്ഷേപിച്ച ദിവസം തന്നെ രോഗനിർണയം നടത്തിയെന്നും…
Read Moreനയൻതാരയും വിഘ്നേശ് ശിവനും വേർപിറിഞ്ഞെന്ന വാർത്തയ്ക്ക് പിന്നിലെ സത്യാവസ്ഥ ഇത്!!
നയന്‍താരയും ഭര്‍ത്താവ് വിഘ്നേശ് ശിവനും തമ്മില്‍ വേര്‍പിരിയുന്നു എന്ന തരത്തിലുള്ള വാര്‍ത്തകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹ മാധ്യമങ്ങളിൽ ഉൾപ്പെടെ പ്രചരിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചത് എന്ന കാര്യങ്ങളാണ് പ്രചരിക്കുന്നത്. വേര്‍പിരിയല്‍ വാര്‍ത്തകള്‍ വലിയ രീതിയില്‍ പ്രചരിച്ചതോടെ നയന്‍താരയെ അഭിനന്ദിച്ചുകൊണ്ട് വിക്കി സോഷ്യല്‍ മീഡിയയില്‍ തന്നെ ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു. നയന്‍താരയുടെ ബിസിനസ് സംരംഭത്തിലെ നേട്ടങ്ങളെ കുറിച്ചായിരുന്നു അപ്പോള്‍ വിക്കി സംസാരിച്ചത്. കാറ്റഴിച്ചുവിട്ട ബലൂണ്‍ പോലെ അഭ്യൂഹങ്ങള്‍ പെട്ടെന്ന് തന്നെ അവസാനിച്ചു. ഇപ്പോള്‍ നയന്‍താരയുടെ പേജ് എടുത്തുനോക്കിയാല്‍ വിക്കിയെ ഫോളോ ചെയ്യുന്നത് കാണാന്‍…
Read Moreസുരേഷ് ഗോപി നൽകിയ കിരീടം ചെമ്പിൽ സ്വർണം പൂശിയെന്ന പ്രചാരണം; പരിശോധിക്കാൻ പ്രത്യേക കമ്മിറ്റി
വിവാദങ്ങൾക്കിടെ തൃശ്ശൂർ ലൂർദ് പള്ളിയിൽ സുരേഷ് ഗോപി സമര്‍പ്പിച്ച കിരീടത്തിലെ സ്വർണ്ണത്തിൻെറ അളവ് പരിശോധിക്കാൻ പ്രത്യേക കമ്മിറ്റി രൂപീകരിച്ചു. പള്ളി വികാരിയേയും, ട്രസ്റ്റിയേയും, കൈകാരന്മാരേയും ചേര്‍ത്താണ് കമ്മിറ്റി രൂപീകരിച്ചത്. ഇന്നലെ ചേര്‍ന്ന ഇടവക പ്രതിനിധി യോഗത്തിൽ സ്വർണ്ണത്തിൻെറ അളവ് പരിശോധിക്കണമെന്ന ആവശ്യമുയർന്നതിനെ തുടര്‍ന്നാണ് നടപടി. ജനുവരി 15നാണ് സുരേഷ് ഗോപി തൃശ്ശൂർ ലൂർദ് കത്തീഡ്രൽ പള്ളിയിൽ കുടുംബത്തോടൊപ്പം എത്തി മാതാവിന് കിരീടം സമര്‍പ്പിച്ചത്. കഴിഞ്ഞ ദിവസമാണ് കിരീടത്തെ ചൊല്ലി വിവാദമുയർന്നത്. 500 ഗ്രാമിലധികം ഭാരമുള്ള കിരീടം ചെമ്പില്‍ സ്വര്‍ണ്ണം പൂശിയാണ് നിര്‍മ്മിച്ചതെന്ന തരത്തില്‍ സമൂഹമാധ്യമങ്ങിലുള്‍പ്പടെ…
Read Moreപെൺകുട്ടികൾക്ക് നേരെ ആസിഡ് ആക്രമണം; പ്രതി മലയാളി, കൂടുതൽ വിവരങ്ങൾ പുറത്ത്
ബെംഗളൂരു: പ്രണയാഭ്യർഥന നിരസിച്ചതിന്റെ പേരിൽ കോളജ് വിദ്യാർഥിനികള്‍ക്കു നേരെ ആസിഡ് ആക്രമണം നടത്തിയ മലയാളി യുവാവ് പിടിയില്‍. മലപ്പുറം നിലമ്പൂർ സ്വദേശിയായ അഭിൻ (23) ആണ് പിടിയിലായത്. പരീക്ഷാ ഹാളില്‍ പ്രവേശിക്കാനൊരുങ്ങിയ മൂന്ന് പെണ്‍കുട്ടികള്‍ക്കു നേരെയാണ് ഇയാള്‍ ആസിഡ് ആക്രമണം നടത്തിയത്. ഗുരുതരാവസ്ഥയില്‍ കഡാബ ഗവണ്മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മൂവരെയും വിദഗ്ധ ചികിത്സയ്ക്കായി മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. ദക്ഷിണ കന്നഡ ജില്ലയിലെ കഡാബ ഗവണ്മെന്റ് കോളജിലാണ് മൂന്ന് വിദ്യാർഥിനികള്‍ ആക്രമിക്കപ്പെട്ടത്. അലീന, അർച്ചന, അമൃത എന്നീ വിദ്യാർഥിനികളാണ് ആക്രമിക്കപ്പെട്ടതെന്നാണ് പ്രാഥമിക വിവരം. ആക്രമണത്തിന്…
Read Moreകർണാടക മലയാളി കോൺഗ്രസ്സ് ബെംഗളൂരു സൗത്ത്; മേഖലയോഗം നടന്നു
ബെംഗളൂരു: കർണാടക മലയാളി കോൺഗ്രസ്സ് ബെംഗളൂരു സൗത്ത് മണ്ഡലത്തിലെ ഇലക്ട്രോണിക് സിറ്റി മേഖലാ യോഗം കെ എം സി സംസ്ഥാന വൈസ് പ്രസിഡന്റ് മോണ്ടി മാത്യുവിന്റെ അധ്യക്ഷതയിൽ കാസ പിക്കാസയിൽ വെച്ച് നടന്നു. യോഗം ദൊഡ്ഡ തൊഗ്ഗുരു പഞ്ചായത്ത് പ്രസിഡന്റ് ബി .കെ അനിൽകുമാർ ഉദ്ഘാടനം ചെയ്തു. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് സ്ഥാനാർത്ഥിയുടെ വിജയത്തിനായി ശക്തമായ പ്രവർത്തനം നടത്തും. കർണാടക സർക്കാരിന്റെ ജനകീയ പദ്ധതികൾ ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സിന് വൻ വിജയം നൽകും. കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നടപടികൾമൂലം സാധാരണ ജനങ്ങൾ വളരെ…
Read Moreപ്രണയപ്പക; കോളേജിൽ വിദ്യാർത്ഥിനികൾക്ക് നേരെ ആസിഡ് ആക്രമണം; മലയാളി വിദ്യാർത്ഥി കസ്റ്റഡിയിൽ
ബെംഗളൂരു: ദക്ഷിണ കന്നഡയിൽ കോളേജില്‍ വിദ്യാർഥിനികള്‍ക്ക് നേരേ മലയാളി യുവാവിന്റെ ആസിഡ് ആക്രമണം. കഡബയിലെ സർക്കാർ പി.യു. കോളേജിലെ മൂന്നു വിദ്യാർഥിനികള്‍ക്ക് നേരേയാണ് ഇയാൾ ആസിഡ് ആക്രമണം നടത്തിയത്. സംഭവത്തില്‍ അബിൻ(23) എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച രാവിലെയായിരുന്നു കോളേജില്‍വെച്ച് വിദ്യാർഥിനികള്‍ക്ക് നേരേ ആക്രമണമുണ്ടായത്. വിദ്യാർഥിനികള്‍ പരീക്ഷയ്ക്കായി ഹാളില്‍ പ്രവേശിക്കാനിരിക്കെ അക്രമി ഇവരുടെ മുഖത്തേക്ക് ആസിഡൊഴിച്ചെന്നാണ് വിവരം. അനില സിബി, അർച്ചന, അമൃത എന്നീ വിദ്യാർഥിനികള്‍ക്കാണ് പൊള്ളലേറ്റത്. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്. മൂന്നുവിദ്യാർഥിനികളെയും കഡബയിലെ സർക്കാർ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരെ വിദഗ്ധ ചികിത്സയ്ക്കായി…
Read Moreലോഫ്ളോർ എ.സി. ബസുകൾ വാടകയ്ക്കെടുക്കാനുള്ള ടെൻഡർ നടപടികളിൽ ബുദ്ധിമുട്ടി ബിഎംടിസി
ബെംഗളൂരു : നഗരത്തിൽ നിന്ന് വിമാനത്താവളത്തിലേക്ക് സർവീസ് നടത്താൻ 320 ലോഫ്ളോർ എ.സി. ബസുകൾ വാടകയ്ക്കെടുക്കാനുള്ള ടെൻഡർ നടപടികൾ ലക്ഷ്യത്തിലെത്തിക്കാൻ കഴിയാതെ ബി.എം.ടി.സി. കഴിഞ്ഞ ഒക്ടോബറിൽ ടെൻഡർ വിളിച്ചെങ്കിലും ഒരേയൊരു കമ്പനിമാത്രമാണ് താത്പര്യം പ്രകടിപ്പിച്ച് എത്തിയത്. ഒരുകമ്പനിമാത്രമാണ് എത്തുന്നതെങ്കിൽ വീണ്ടും ടെൻഡർ വിളിക്കണമെന്നാണ് ചട്ടം. പുതുതായി ടെൻഡർ ക്ഷണിക്കാനുള്ള നടപടികൾക്ക് ബി.എം.ടി.സി. തുടക്കമിട്ടിട്ടുണ്ടെങ്കിലും ലോക്സഭാ തിരഞ്ഞെടുപ്പ് അടുക്കുന്നതിനാൽ തുടർനടപടികൾ നീണ്ടുപോകുമെന്ന് സൂചന. അതേസമയം, വിമാനത്താവളത്തിലേക്ക് നഗരത്തിൽനിന്ന് ആവശ്യത്തിന് ബസുകളില്ലെന്ന പരാതികൾ വ്യാപകമാണ്. വിമാനത്താവളത്തിലേക്കും പ്രധാന ഐ.ടി. കേന്ദ്രങ്ങളിലേക്കുമാണ് നിലവിൽ ബി.എം.ടി.സി.യുടെ എ.സി. ബസുകൾ സർവീസ്…
Read Moreനാടോടി ദമ്പതികളുടെ മകളെ തട്ടിക്കൊണ്ടു പോയ പ്രതി സ്ഥിരം കുറ്റവാളിയെന്ന് പോലീസ്
കൊല്ലം: ചാക്ക ബ്രഹ്മോസിന് സമീപത്ത് നിന്ന് ബീഹാര്‍ സ്വദേശികളായ നാടോടി ദമ്പതികളുടെ രണ്ട് വയസ്സുകാരിയായ മകളെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതി ഹസന് കുട്ടി എന്ന കബീര്‍ സ്ഥിരം കുറ്റവാളിയെന്ന് പോലീസ്. പ്രതിയെക്കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ സിറ്റി പോലീസ് കമ്മിഷണര്‍ സി.എച്ച്. നാഗരാജു വാര്‍ത്താസമ്മേളനത്തില്‍ വെളിപ്പെടുത്തി. കൊല്ലം ചിന്നക്കടയില്‍ നിന്ന് കഴിഞ്ഞ ദിവസമാണ് പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തത്. കുട്ടിയെ എടുത്തുകൊണ്ടുപോയി ഉപദ്രവിക്കാന്‍ ശ്രമിച്ചു. കരഞ്ഞപ്പോള്‍ വായ പൊത്തിപ്പിടിച്ചു. ബോധം പോയപ്പോള്‍ പേടിച്ച് ഉപേക്ഷിച്ചു എന്നാണ് പ്രതി പോലീസിന് നല്‍കിയിരിക്കുന്ന മൊഴി. നൂറിലേറെ സിസി ടിവി ദൃശ്യങ്ങള്‍…
Read Moreഇന്നും നാളെയും ജെ.പി. നഡ്ഡ സംസ്ഥാനത്ത്
ബെംഗളൂരു : ലോക്സഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്താൻ വടക്കൻ കർണാടകത്തിലെ ബി.ജെ.പി. നേതാക്കളുമായി ദേശീയ പ്രസിഡന്റ് ജെ.പി. നഡ്ഡ ഇന്നും നാളെയും ചർച്ച നടത്തും. തിങ്കളാഴ്ച രാവിലെ എട്ടിന് നഡ്ഡ ബെലഗാവിയിലെത്തും. രാത്രി ബെലഗാവിയിലെ സ്വകാര്യ ഹോട്ടലിലാണ് യോഗം ചേരുക. സംസ്ഥാനപ്രസിഡന്റ് ബി.വൈ. വിജയേന്ദ്ര, ബാഗൽകോട്ട്, വിജയപുര, ബെലഗാവി ജില്ലകളിലെ ഭാരവാഹികളും തിരഞ്ഞെടുപ്പ് കമ്മിറ്റി അംഗങ്ങളും യോഗത്തിൽ പങ്കെടുക്കും. ജനപ്രതിനിധികളെയും മുതിർന്നനേതാക്കളെയും സീറ്റ് പ്രതീക്ഷിച്ചിരിക്കുന്നവരെയും നഡ്ഡ കാണും. ചൊവ്വാഴ്ച രാവിലെ 11-ന് ചിക്കോടിയിൽ പാർട്ടി പ്രവർത്തകരുമായി കൂടിക്കാഴ്ച നടത്തും.
Read More