ലോഫ്ളോർ എ.സി. ബസുകൾ വാടകയ്ക്കെടുക്കാനുള്ള ടെൻഡർ നടപടികളിൽ ബുദ്ധിമുട്ടി ബിഎംടിസി

ബെംഗളൂരു : നഗരത്തിൽ നിന്ന് വിമാനത്താവളത്തിലേക്ക് സർവീസ് നടത്താൻ 320 ലോഫ്ളോർ എ.സി. ബസുകൾ വാടകയ്ക്കെടുക്കാനുള്ള ടെൻഡർ നടപടികൾ ലക്ഷ്യത്തിലെത്തിക്കാൻ കഴിയാതെ ബി.എം.ടി.സി. കഴിഞ്ഞ ഒക്ടോബറിൽ ടെൻഡർ വിളിച്ചെങ്കിലും ഒരേയൊരു കമ്പനിമാത്രമാണ് താത്‌പര്യം പ്രകടിപ്പിച്ച് എത്തിയത്. ഒരുകമ്പനിമാത്രമാണ് എത്തുന്നതെങ്കിൽ വീണ്ടും ടെൻഡർ വിളിക്കണമെന്നാണ് ചട്ടം. പുതുതായി ടെൻഡർ ക്ഷണിക്കാനുള്ള നടപടികൾക്ക് ബി.എം.ടി.സി. തുടക്കമിട്ടിട്ടുണ്ടെങ്കിലും ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുക്കുന്നതിനാൽ തുടർനടപടികൾ നീണ്ടുപോകുമെന്ന് സൂചന. അതേസമയം, വിമാനത്താവളത്തിലേക്ക് നഗരത്തിൽനിന്ന് ആവശ്യത്തിന് ബസുകളില്ലെന്ന പരാതികൾ വ്യാപകമാണ്. വിമാനത്താവളത്തിലേക്കും പ്രധാന ഐ.ടി. കേന്ദ്രങ്ങളിലേക്കുമാണ് നിലവിൽ ബി.എം.ടി.സി.യുടെ എ.സി. ബസുകൾ സർവീസ്…

Read More

ഷോർട്ട് ഫിലിം ഫെസ്റ്റിവെലിൽ മലയാളി സംവിധായകന് പുരസ്കാരം

ബെം​ഗളുരു: കാഴച്ച പരിമിതിയുള്ളവരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന പ്രൊജക്ട് വിഷൻ സംഘടിപ്പിച്ച മില്യൻഐയ്സ് ഷോർട്ട് ഫിലിം ഫെസ്റ്റിവെലിൽ മലയാളി സംവിധായകന് പുരസ്കാരം. തിരുവനന്തപുരം സ്വദേശിജിതിൻ ജോർജ് സംവിധാനം ചെയ്ത തിയ മികച്ച ചിത്രത്തിനുള്ള അവാർഡ് നേടി. 1 ലക്ഷം രൂപയുടെ ക്യാഷ് അവാർഡാണ് ലഭിച്ചത്.

Read More
Click Here to Follow Us