ബെംഗളൂരു: നഗ്നചിത്രം പകർത്തി 59കാരനില്‍ നിന്നും അഞ്ചുലക്ഷം രൂപ തട്ടിയെടുത്ത സംഘം പിടിയിൽ. ഇയാളുടെ പരാതിയില്‍ രണ്ടു സ്ത്രീകളടക്കം ഏഴുപേരെയാണ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് പെരുമണ്ണയിലെ പി ഫെെസല്‍ (37), ഭാര്യ എം പി റുബീന (29), എൻ സിദ്ദിഖ് (48), എം അഹമ്മദ് ദില്‍ഷാദ് (40), നഫീസത്ത് മിസ്രിയ (40), അബ്ദുല്ലക്കുഞ്ഞി (32), റഫീക്ക് മുഹമ്മദ് (42) എന്നിവരെയാണ് മേല്‍പ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്. മേല്‍പ്പറമ്പ് സ്റ്റേഷന്റെ ചുമതലയുള്ള രാജപുരം ഇൻസ്പെക്ടർ കെ കൃഷ്ണന്റെ നേതൃത്വത്തിലാണ് അറസ്റ്റ്. താമരക്കുഴി സ്വദേശിയെയാണ് സംഘം ഹണിട്രാപ്പില്‍പ്പെടുത്തിയത്.…
Read MoreMonth: February 2024
ദരിദ്രർ, വനിതകൾ, യുവാക്കൾ, കർഷകർ എന്നീ വിഭാഗങ്ങൾക്ക് ബജറ്റിൽ മുൻഗണന
ന്യൂഡൽഹി: ദരിദ്രർ, വനിതകൾ, യുവാക്കൾ, കർഷകർ എന്നീ നാല് വിഭാഗങ്ങൾക്കാണ് ബജറ്റിൽ മുൻഗണന. രാജ്യത്ത് ഭക്ഷണത്തെ കുറിച്ചുള്ള ആശങ്ക ഇല്ലാതാക്കാൻ സർക്കാറിന് സാധിച്ചു. കര്‍ഷകരുടെ ക്ഷേമത്തിനായി കിസാൻ സമ്മാൻ യോജനയിലൂടെ 11.2 കോടി പേർക്ക് ആനുകൂല്യങ്ങൾ ലഭ്യമാക്കിയെന്നും മന്ത്രി ബജറ്റ് അവതരിപ്പിച്ചു കൊണ്ട് പറഞ്ഞു. ജനങ്ങളുടെ ശരാശരി വരുമാനം 50 ശതമാനം വർധിച്ചു. കഴിഞ്ഞ 10 വർഷത്തിനിടെ 25 കോടി ജനങ്ങൾ ബഹുവിധ ദാരിദ്രത്തിൽ നിന്ന് മോചനം നേടിയെന്നും മന്ത്രി പറഞ്ഞു. സ്കിൽ ഇന്ത്യ മിഷൻ 1.4 കോടി യുവാക്കൾക്കാണ് പരിശീലനം നൽകിയത്. 3000…
Read Moreചെന്നൈയിൽ നിന്ന് അയോധ്യയിലേക്ക് നേരിട്ടുള്ള വിമാനസർവീസ് ഇന്നു തുടങ്ങും
ചെന്നൈ: ചെന്നൈ – അയോധ്യ വിമാനസർവീസ് ഇന്നു തുടങ്ങി. സ്പൈസ് ജെറ്റിന്റെ 189 സീറ്റുകളുള്ള ബോയിങ് 737 വിമാനമാണ് സർവീസ് നടത്തുക. ചെന്നൈയിൽ നിന്ന് ദിവസവും ഉച്ചയ്ക്ക് 12.40-ന് പുറപ്പെട്ട് വൈകീട്ട് 3.15-ന് അയോധ്യയിലെത്തും. അയോധ്യയിൽനിന്ന് വൈകീട്ട് നാലിന് യാത്ര തിരിച്ച് 7.20-ന് ചെന്നൈയിലെത്തും. നിലവിൽ ചെന്നൈ-അയോധ്യ വിമാന നിരക്ക് 6499 രൂപയാണ്. ബുക്കിങ് നേരത്തേ തുടങ്ങിയിരുന്നു.
Read Moreപഠനം നിർത്തിയതിന് വഴക്ക് പറഞ്ഞതിൽ മനംനൊന്ത് പെൺകുട്ടി ജീവനൊടുക്കി; രക്ഷിക്കാൻ ശ്രമിച്ച സഹോദരനും മരിച്ചു
ബെംഗളൂരു: കിണറ്റിൽ ചാടിയ 19-കാരിയും രക്ഷിക്കാൻചാടിയ സഹോദരനും ദാരുണാന്ത്യം. കലബുറഗി ജില്ലയിലെ ചിഞ്ചോളി പട്ടപള്ളിയിലാണ് സംഭവം. നന്ദിനി, സഹോദരൻ സന്ദീപ് (23) എന്നിവരാണ് മരിച്ചത്. കോളേജ് പഠനം അവസാനിപ്പിച്ചതിന് വഴക്കുപറഞ്ഞതിൽ മനംനൊന്ത് ആണ് പെൺകുട്ടി കിണറ്റിൽ ചാടിയത്. തിങ്കളാഴ്ച രാത്രിയാണ് ഇരുവരും കിണറ്റിൽ ചാടിയതെങ്കിലും ചൊവ്വാഴ്ച വൈകീട്ടോടെയാണ് ഇവരുടെ മൃതദേഹങ്ങൾ കിണറ്റിൽ നിന്ന് പുറത്തെടുത്തത്. പ്ലസ്ടുവിന് ശേഷം കോളേജിൽ ചേർന്ന നന്ദിനി ഈയിടെയാണ് പഠനം അവസാനിപ്പിച്ചത്. പഠനം അവസാനിപ്പിച്ചതിനെ എതിർത്തിരുന്ന സന്ദീപ് ഇക്കാര്യമുന്നയിച്ച് നന്ദിനിയെ നിരന്തരം വഴക്കുപറഞ്ഞിരുന്നു. തിങ്കളാഴ്ചയും ഇരുവരും തമ്മിൽ പഠനം നിർത്തിയതുമായി…
Read More‘മുൻ കാമുകിയെ ഓർത്ത് പാനിപൂരി കഴിക്കാം’ എക്സ് ഗേൾ ഫ്രണ്ടിന്റെ പേരിൽ വൈറൽ ആയി നഗരത്തിലെ കട
ബെംഗളൂരു: സ്വന്തമായി ഒരു കട തുടങ്ങുമ്പോൾ അതിന് വ്യത്യസ്തമായ ഒരു പേരു ഇടാനും നമ്മൾ ശ്രദ്ധിക്കാറുണ്ട്. അത് ചിലപ്പോൾ മക്കളുടെയോ മാതാപിതാക്കളുടെയൊ ഒക്കെ പേരുകൾ ആയിരിക്കാം. എന്നാല്‍ മുൻ കാമുകിയോ കാമുകനെയോ ഓര്‍മ്മിപ്പിക്കുന്ന തരത്തില്‍ കടയ്ക്ക് ഒരു പേരിടാന്‍ ആരെങ്കിലും തയ്യാറാകുമോ? എന്നാല്‍ അത്തരത്തില്‍ പേരുള്ള ഒരു കട ബെംഗളൂരുവിൽ ഉണ്ട്. സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലാണ് ഈ കടയുടെ പേരടങ്ങിയ ഫോട്ടോ പ്രചരിക്കുന്നത്. എക്സ് ഗേള്‍ഫ്രണ്ട് ബംഗാരപേട്ട് ചാറ്റ് സെന്റർ എന്നാണ് കടയുടെ പേര്. പാനിപൂരി കൂടുതലായി ലഭിക്കുന്ന കടയാണിത്. നിങ്ങളുടെ ബ്രേക്കപ്പിനെപ്പറ്റി സംസാരിക്കണോ?…
Read Moreഒരു വയസുള്ള കുഞ്ഞിനെ എറിഞ്ഞു കൊല്ലാൻ ശ്രമം; പിതാവ് അറസ്റ്റിൽ
പാമ്പാടി: ഒരു വയസുള്ള കുഞ്ഞിനെ നിലത്തെറിഞ്ഞ് കൊല്ലാൻ ശ്രമിച്ച പിതാവ് അറസ്റ്റിൽ. പാമ്പാടി കോത്തല ചിറ ഭാഗത്ത് അറക്കല്‍ ജോസിലി ഡെയ്ല്‍ വീട്ടില്‍ തനുനസീറിനെയാണ് (36) പോലീസ് അറസ്റ്റ് ചെയ്തത്. വീട്ടില്‍ വച്ചായിരുന്നു സംഭവം. കഴിഞ്ഞ ദിവസം കുടുംബപ്രശ്നത്തെ തുടർന്ന് ഇയാള്‍ ഭാര്യയെയും പ്രായപൂർത്തിയാകാത്ത മൂത്തകുട്ടിയെയും ഉപദ്രവിച്ചിരുന്നു. ഈ സമയം ഉറങ്ങുകയായിരുന്ന ഒരു വയസുള്ള ഇളയ കുട്ടി ഇവരുടെ ശബ്ദം കേട്ട് ഉറക്കമുണർന്ന് കരഞ്ഞു. തുടർന്നാണ് ഇയാള്‍ കുട്ടിയെ എടുത്തുപൊക്കി തറയില്‍ എറിയാനും മുഖത്ത് ഇടിക്കാനും ശ്രമിച്ചത്. എന്നാല്‍ ഇത് കുട്ടിയുടെ മാതാവ് തടഞ്ഞതിനാല്‍…
Read Moreസ്ത്രീകളുടെ ബാത്‌റൂമിൽ മൊബൈൽ ക്യാമറ; അധ്യാപകൻ അറസ്റ്റിൽ
മുംബൈ: ശുചിമുറിയില്‍ സ്ത്രീകളുടെ വീഡിയോ ഷൂട്ട് ചെയ്ത അധ്യാപകന്‍ അറസ്റ്റില്‍. മഹാരാഷ്ട്ര നാഗ്പുരിലെ കാസര്‍പുര നിവാസി മങ്കേഷ് വിനായക്റാവു ഖപ്രെ (37) ആണ് പ്രതി. അംബസാരിയിലെ നാഗ്പൂര്‍ സര്‍വകലാശാല കാമ്പസില്‍ സംഘടിപ്പിച്ച ‘അഡ്വാന്‍റേജ് വിദര്‍ഭ’ എന്ന വ്യാവസായിക എക്സ്പോയ്ക്കിടയിലാണ് സംഭവം നടന്നത്. സ്വകാര്യ സ്‌കൂളിലെ ചിത്രകലാ അധ്യാപകനായ ഖാപ്രെ ഫെസ്റ്റിവല്‍ ഗേറ്റ് രൂപകല്‍പന ചെയ്യാനായി ഇവിടെ എത്തിയിരുന്നു. പരിപാടിയില്‍ പങ്കെടുക്കാനെത്തിയ സ്ത്രീകള്‍ ശുചിമുറി ഉപയോഗിക്കുന്നതിന്‍റെ ദൃശ്യം ജനലിലൂടെ ഇയാള്‍ മൊബൈല്‍ ഫോണ്‍വഴി പകര്‍ത്തുകയായിരുന്നു. ശുചിമുറിയില്‍ കാമറയെന്ന് സംശയം തോന്നിയ ഒരു യുവതി സംഭവം സംഘാടകരെ…
Read Moreമായങ്ക് അഗർവാൾ ആശുപത്രി വിട്ടു
ബെംഗളൂരു: ഇന്ത്യന്‍ ക്രിക്കറ്റ് താരവും കര്‍ണാടകയുടെ രഞ്‌ജി ടീം നായകനുമായ മായങ്ക് അഗര്‍വാള്‍ ആശുപത്രി വിട്ടു. അഗര്‍ത്തലയില്‍നിന്ന് ഡല്‍ഹി വഴി സൂറത്തിലേക്കു പോകുന്ന ഇന്‍ഡിഗോ ഫ്‌ളൈറ്റ് വിമാനത്തില്‍ വച്ച് വെള്ളമെന്ന് കരുതി ഒരു പൗച്ചിലെ ദ്രാവകം കുടിച്ചാണ് അഗര്‍വാള്‍ ആശുപത്രിയിലായത്. തീവ്ര പരിചരണ വിഭാഗത്തിലായിരുന്ന താരം ഇന്നലെ ആശുപത്രി വിടുകയും ബംഗളുരുവിലേക്കു യാത്ര തിരിക്കുകയും ചെയ്‌തു. തനിക്കു സുഖമാണെന്ന് കാണിച്ച് അഗര്‍വാള്‍ ഐ.സി.യുവില്‍ കിടക്കുന്ന ചിത്രം എക്‌സില്‍ പോസ്‌റ്റ് ചെയ്‌തിരുന്നു. താരത്തിന്റെ മാനേജര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. അന്വേഷണം തുടരുന്നതായി ത്രിപുര പോലീസ് വ്യക്‌തമാക്കി.…
Read Moreരണ്ടാം മോദി സർക്കാരിന്റെ ഇടക്കാല ബജറ്റ് ഇന്ന്
ന്യൂഡൽഹി: രണ്ടാം മോദി സർക്കാരിന്റെ ഇടക്കാല ബജറ്റ് ഇന്ന്. രാവിലെ 11 മണിക്കാണ് ബജറ്റ് അവതരിപ്പിക്കുക. ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഇടക്കാല ബജറ്റ് ആണ് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കുക. തെരഞ്ഞെടുപ്പ് മുൻനിർത്തി ആദായ നികുതിയിളവ്, കർഷകരെയും വനിതകളെയും ലക്ഷ്യമിട്ടുള്ള പ്രഖ്യാപനങ്ങള്‍ തുടങ്ങിയവ ബജറ്റില്‍ ഉണ്ടായേക്കുമെന്നാണ് പ്രതീക്ഷ. തെരഞ്ഞെടുപ്പിനു ശേഷം വരുന്ന സർക്കാരാകും പൂർണ ബജറ്റ് അവതരിപ്പിക്കുക. കഴിഞ്ഞ ദിവസം നടന്ന ബജറ്റ് സമ്മേളനത്തിന് മുന്നോടിയായിട്ടുള്ള നയപ്രഖ്യാപനം രാഷ്‌ട്രപതി പാർലമെൻറില്‍ നടത്തിയിരുന്നു.
Read Moreസംസ്ഥാനത്ത് 40 ഇടങ്ങളിൽ ലോകായുക്തയുടെ റെയ്ഡ്
ബെംഗളൂരു : സംസ്ഥാനത്ത് 10 സർക്കാരുദ്യോഗസ്ഥരുമായി ബന്ധപ്പെട്ട 40 ഇടങ്ങളിൽ ലോകായുക്തയുടെ റെയ്ഡ്. അനധികൃത സ്വത്തുസമ്പാദനം, കൈക്കൂലി തുടങ്ങിയ ആരോപണങ്ങളുയർന്ന ഉദ്യോഗസ്ഥരുടെ വസതികളിലും ഓഫീസുകളിലും ഇവരുമായി ബന്ധപ്പെട്ട മറ്റുസ്ഥലങ്ങളിലുമാണ് റെയ്ഡ് നടന്നത്. ചില ഉദ്യോഗസ്ഥരുടെ വീടുകളിൽ നിന്ന് ആഭരണങ്ങളും പണവും ഉൾപ്പെടെ 24 കോടി രൂപയുടെ സ്വത്തുവകകൾ റെയ്ഡിൽ പിടിച്ചെടുത്തു. ചില ഉദ്യോഗസ്ഥരിൽ നിന്ന് സ്വത്തുസംബന്ധിച്ച ഏതാനുംരേഖകളും പിടിച്ചെടുത്തിട്ടുണ്ട്. ബുധനാഴ്ച പുലർച്ചെ തുടങ്ങിയ റെയ്ഡ് രാത്രിയോടെയാണ് അവസാനിച്ചത്. തുമകൂരുവിലെ കർണാടക റൂറൽ ഇൻഫ്രാസ്ട്രെക്ചർ ഡിവലപ്‌മെന്റ് ലിമിറ്റഡ് ഉദ്യോഗസ്ഥൻ ഹനുമന്തരായപ്പ, മണ്ഡ്യയിലെ പൊതുമരാമത്ത് വകുപ്പ് ചീഫ്…
Read More