ബെംഗളൂരു: നടി ഐശ്വര്യ റായ് ബച്ചനെതിരെ രാഹുല്‍ ഗാന്ധി അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തിയെന്ന ആരോപണവുമായി ബിജെപി രംഗത്ത്. നടിയെ അപമാനിച്ച രാഹുല്‍ ഗാന്ധി കന്നഡക്കാരെയും അപമാനിക്കുകയായിരുന്നു എന്നാണ് ബിജെപിയുടെ ആരോപണം. മുഖ്യമന്ത്രി സിദ്ധരാമയ്യയെ രൂക്ഷമായി വിമർശിച്ച ബിജെപി രാഹുല്‍ ഗാന്ധിയുടേത് കന്നഡ വിരുദ്ധ പരാമർശമാണെന്നും ആരോപിച്ചു. ഇന്ത്യക്കാർ രാഹുല്‍ ഗാന്ധിയെ നിരന്തരം ഒഴിവാക്കിക്കൊണ്ടിരിക്കുകയാണ്. ഈ തിരസ്‌കരണത്തില്‍ നിരാശനായ രാഹുല്‍ ഗാന്ധി ഇന്ത്യയുടെ അഭിമാനമായ ഐശ്വര്യ റായിയെ അപമാനിക്കുന്ന നിലയിലേക്ക് കൂപ്പുകുത്തിക്കഴിഞ്ഞു. രാജ്യത്തിൻ്റെ അധികാരം കെെവശം വച്ചുകൊണ്ടിരുന്നു ഒരു `രാജവംശ´ത്തിൻ്റെ നാലാം തലമുറയിലെ അംഗം ഇന്ത്യയ്ക്ക്…
Read MoreMonth: February 2024
രാഹുൽ ഗാന്ധി കന്നഡക്കാരെ അപമാനിച്ചു´: ഐശ്വര്യ പരാമർശം ആയുധമാക്കി ബിജെപി
നടി ഐശ്വര്യ റായ് ബച്ചനെതിരെ രാഹുൽ ഗാന്ധി അധിക്ഷേപകരമായ പരാമർശങ്ങളും നടത്തിയെന്ന ആരോപണം ഉന്നയിച്ച് ബിജെപി. നടിയെ അപമാനിച്ച രാഹുൽ ഗാന്ധി കന്നഡക്കാരെയും അപമാനിക്കുകയായിരുന്നു എന്നാണ് ബിജെപിയുടെ ആരോപണം. ഐശ്വര്യ റായ് ബച്ചനെ അവഹേളിച്ചതിലൂടെ രാഹുൽ ഗാന്ധി നിവാരത്തിലേക്ക് കൂപ്പുകുത്തിയെന്നും ബിജെപി പറഞ്ഞു. മുഖ്യമന്ത്രി സിദ്ധരാമയ്യയെ രൂക്ഷമായി വിമർശിച്ച ബിജെപി രാഹുൽ ഗാന്ധിയുടേത് കന്നഡ വിരുദ്ധ പരാമർശമാണെന്നും ആരോപിച്ചു. ജനുവരി 22 ന് രാം മന്ദിർ ചടങ്ങിൽ ഐശ്വര്യ റായി പങ്കെടുത്തതായി രാഹുൽ ഗാന്ധി പറഞ്ഞ വീഡയോ ദുശ്യങ്ങളും ബിജെപി പുറത്തു വിട്ടു. രാമക്ഷേത്രത്തിലെ…
Read Moreസുബി സുരേഷ് ഓർമയായിട്ട് ഒരാണ്ട്
നടിയും അവതാരകയുമായ സുബി സുരേഷിന്റെ ഓർമ്മകൾക്ക് ഇന്ന് ഒരാണ്ട്. മിമിക്രിയിലൂടെയും മോണോ ആക്ടിലൂടെയും ശ്രദ്ധ നേടിയ സുബി സുരേഷ്, കൊച്ചിൻ കലാഭവനിലൂടെയാണ് മുഖ്യധാരയിലേക്കു വരുന്നത്. സീരിയലുകളിലും ഇരുപതിലേറെ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. സ്റ്റേജ് ഹാസ്യ പരിപാടികളിലും ശ്രദ്ധേയ സാന്നിധ്യമായിരുന്നു. വിവിധ ടെലിവിഷൻ പരിപാടികളുടെ അവതാരകയായും തിളങ്ങി. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് കഴിഞ്ഞ വർഷം ഫെബ്രുവരി 22നാണ് സുബി മരണപ്പെടുന്നത്. കരൾ മാറ്റിവയ്ക്കാനുള്ള നിർദേശമുണ്ടായിരുന്നു. അതിനിടെ ന്യുമോണിയ ബാധിച്ച് നില ഗുരുതരമായി. ബുധനാഴ്ച രാവിലെ 10 മണിയോടെ ആയിരുന്നു മരണം സംഭവിച്ചത്. കഴിഞ്ഞ കുറച്ചു കാലങ്ങളായി…
Read Moreവനിതാ ട്രാഫിക് പോലീസ് കോൺസ്റ്റബിൾ മരിച്ച നിലയിൽ
ബെംഗളൂരു: ജോലി കഴിഞ്ഞ് മടങ്ങി എത്തിയ വനിത ട്രാഫിക് പോലീസ് കോൺസ്റ്റബിളിനെ രാമനാഗരിയിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മൈക്കോ ലേഔട്ട് ട്രാഫിക് പോലീസ് സ്റ്റേഷനിൽ ജോലി ചെയ്യുന്ന മഞ്ജുശ്രീ (27) ആണ് മരിച്ചത്. മരണകാരണം വ്യക്തമല്ല. ഹാരോഹള്ളി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
Read Moreഉപഭോക്താക്കളെ ചൂഷണം ചെയ്യുന്നതായി പരാതി; കുടിവെള്ള ടാങ്കറുകളുടെ നിരക്ക് നിശ്ചയിക്കും; ഡി.കെ.ശിവകുമാർ
ബെംഗളൂരു : ബെംഗളൂരുവിൽ സ്വകാര്യ കുടിവെള്ള ടാങ്കറുകളുടെ നിരക്ക് നിയന്ത്രിക്കുമെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ നിയമസഭയിൽ അറിയിച്ചു. പ്രതിപക്ഷ എം.എൽ.എ.മാരാണ് വിഷയം സഭയിൽ ഉന്നയിച്ചത്. ഉപഭോക്താക്കളെ ചൂഷണം ചെയ്യാതിരിക്കാൻ കുടിവെള്ള ടാങ്കറുകൾക്ക് നിരക്ക് നിശ്ചയിക്കുന്നത് സംബന്ധിച്ച് ബി.ജെ.പി. എം.എൽ.എ.മാരുടെ നിർദേശങ്ങൾ പരിഗണിക്കുമെന്ന് ശിവകുമാർ പറഞ്ഞു. ആവശ്യക്കാർ കൂടുമ്പോഴാണ് നിരക്ക് ഉയർത്തുന്നതെന്നും ടാങ്കറിന് 1500 രൂപ മുതൽ 2000 രൂപ വരെ ഉയർത്തുന്നുണ്ടെന്നും സഭയിൽ ചർച്ചയായി. ഇത് 750-800 രൂപയായി നിശ്ചയിക്കണമെന്നാണ് ആവശ്യം. ഇക്കാര്യം തീരുമാനിക്കാൻ ഉടൻ യോഗംചേരുമെന്ന് ശിവകുമാർ അറിയിച്ചു. ബെംഗളൂരുവിൽ പുതിയതായി ചേർക്കപ്പെട്ട…
Read Moreഫെബ്രുവരി 27, 28 തീയതികളിൽ നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ജലവിതരണം തടസ്സപ്പെടും; വിശദാംശങ്ങൾ
ബെംഗളൂരു: ബെംഗളൂരു വാട്ടർ സപ്ലൈ ആൻഡ് മലിനജല ബോർഡിൻ്റെ (ബിഡബ്ല്യുഎസ്എസ്ബി) അടിയന്തര അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ, ഫെബ്രുവരി 27, 28 തീയതികളിൽ നഗരത്തിൻ്റെ മിക്ക ഭാഗങ്ങളിലും ജലവിതരണം തടസ്സപ്പെടും. പല സ്ഥലങ്ങളിലെ അറ്റകുറ്റപ്പണികൾക്കൊപ്പം, ജലവിതരണത്തിൻ്റെ ചുമതലയുള്ള വകുപ്പ്. കൂടാതെ മലിനജല നിർമാർജനം അൺകൌണ്ട്ഡ് ഫോർ വാട്ടർ (UFW) ബൾക്ക് ഫ്ലോ മീറ്ററുകൾ സ്ഥാപിക്കും. വിതരണം ചെയ്യുന്ന ജലത്തിൻ്റെ അളവും ഉപഭോക്താക്കളുടെ മീറ്റർ ഉപഭോഗവും ട്രാക്ക് ചെയ്യാനും വിടവുകൾ ഉണ്ടെങ്കിൽ അത് പരിഹരിക്കാനും UFW BWSSB-യെ ഇത് സഹായിക്കും. ബിഡബ്ല്യുഎസ്എസ്ബിയുടെ കണക്കനുസരിച്ച് കാവേരി നാലാം ഘട്ടത്തിലെ രണ്ടാം…
Read Moreമംഗളൂരു വരെ നീട്ടി തിരുവനന്തപുരം കാസർഗോഡ് വന്ദേഭാരത് എക്‌സ്പ്രസ്
കൊച്ചി: ആലപ്പുഴ വഴി തിരുവനന്തപുരത്ത് നിന്ന് കാസര്‍കോട്ടേക്ക് വരെ സർവീസ് നടത്തുന്ന വന്ദേഭാരത് എക്സ്‌പ്രസ് മംഗളൂരു വരെ നീട്ടി റെയില്‍വേ ബോര്‍ഡ് ഉത്തരവിറക്കി. എന്നാൽ ഇത് എന്നുമുതല്‍ തുടങ്ങുമെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. ഏറ്റവും ഉചിതമായ സമയത്ത് ഇത് നടപ്പാക്കുമെന്നാണ് ഉത്തരവില്‍ പറയുന്നത്. തിരുവനന്തപുരത്തുനിന്ന് പുറപ്പെടുന്ന വന്ദേഭാരത് രാത്രി 12.40-നാണ് മംഗളൂരുവില്‍ എത്തുക. രാവിലെ 6.15ന് മംഗളൂരുവില്‍നിന്ന് പുറപ്പെടും.
Read Moreകേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ഇന്ന് സംസ്ഥാനത്ത് എത്തും; 13,000 കോടിയുടെ പദ്ധതികൾക്ക് തുടക്കം കുറിക്കും
ബെംഗളൂരു : കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി വ്യാഴാഴ്ച കർണാടകത്തിലെത്തും. 13,000 കോടി രൂപയുടെ മരാമത്ത് പദ്ധതികൾക്ക് അദ്ദേഹം തുടക്കം കുറിക്കും. രാവിലെ ബെലഗാവിയിലെത്തുന്ന ഗഡ്കരി ഉച്ചയ്ക്ക് 12.30-ന് ജില്ലാ സ്റ്റേഡിയത്തിൽ പൊതുസമ്മേളനത്തിൽ പങ്കെടുക്കും. 2.40-ന് ശിവമോഗ നെഹ്രു സ്റ്റേഡിയത്തിൽ പൊതുസമ്മേളനത്തിൽ പങ്കെടുക്കും. വൈകീട്ട് ആർട്ട് ഓഫ് ലിവിങ് കേന്ദ്രത്തിൽ നടക്കുന്ന ചടങ്ങിലും സംബന്ധിക്കും.
Read Moreആറ്റുകാൽ പൊങ്കാല കണക്കിലെടുത്ത് ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ പ്രത്യേക തീവണ്ടികളുടെ സർവീസ് അനുവദിച്ചു; വിശദാംശങ്ങൾ
ബെംഗളൂരു : ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ചുള്ള യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് ബെംഗളൂരുവിൽനിന്ന് തിരുവന്തപുരത്തേക്ക് പ്രത്യേക തീവണ്ടിയനുവദിച്ച് ദക്ഷിണ-പശ്ചിമ റെയിൽവേ. ബെംഗളൂരു എസ്.എം.വി.ടി. യിൽനിന്നും കൊച്ചുവേളിക്ക് ഫെബ്രുവരി 22, 24 തീയതികളിൽ ഓരോ സർവീസുകളാണ് പ്രഖ്യാപിച്ചത്. ഒരു എ.സി. ടു ടയർ, 13 എ.സി. ത്രീ ടയർ, രണ്ട് ജനറൽ സെക്കൻഡ് ക്ലാസ്, രണ്ട് സീറ്റിങ് കം ലഗേജ് റാക്ക് എന്നിങ്ങനെ 18 കോച്ചുകൾ തീവണ്ടിക്കുണ്ടാകും. 23-നും 25-നും ഇവയുടെ മടക്കയാത്രയുമുണ്ടാകും. എസ്.എം.വി.ടി.-കൊച്ചുവേളി എക്സ്പ്രസ് സ്പെഷ്യൽ (06501) രാത്രി 11.55-ന് പുറപ്പെടും. രാത്രി 07.10-ന് കൊച്ചുവേളിയിലെത്തും. തിരിച്ച്…
Read Moreനടി വിദ്യാ ബാലന്റെ പേരിൽ വ്യാജ അക്കൗണ്ട്; പണം തട്ടാൻ ശ്രമം
മുംബൈ: നടി വിദ്യാ ബാലന്റെ പേരില്‍ വ്യാജ ഇന്‍സ്റ്റഗ്രാമും ജി മെയിലും ഉണ്ടാക്കി പണം തട്ടാന്‍ ശ്രമമെന്ന് പരാതി. ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പുകാര്‍ ആളുകളെ സമീപിച്ചു. നടിയുടെ പരാതിയില്‍ മുംബൈ പോലീസ് കേസ് എടുത്തു. വിദ്യാ ബാലന് കീഴില്‍ തൊഴിലവസരങ്ങള്‍ ഉണ്ടെന്ന് സിനിമാക്കാര്‍ക്ക് ഇടയില്‍ തന്നെയാണ് തട്ടിപ്പുകാര്‍ പ്രചരിപ്പിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഈ മേഖലയില്‍പ്പെട്ടവര്‍ വിദ്യാബാലനെ സമീപിച്ചതോടെയാണ് തന്റെ പേരില്‍ തട്ടിപ്പ് നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടത്. ഇതിന്റെ അടിസ്ഥാനത്തില്‍ നടിയുടെ മാനേജര്‍ മുംബൈ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. വ്യാജ അക്കൗണ്ട് നിര്‍മ്മിച്ചത് ആരാണെന്ന് കണ്ടെത്തിയിട്ടില്ല.…
Read More