ഐശ്വര്യ റായിയെയും കന്നഡക്കാരെയും രാഹുൽ ഗാന്ധി അധിക്ഷേപിച്ചതായി ആരോപണം 

ബെംഗളൂരു: നടി ഐശ്വര്യ റായ് ബച്ചനെതിരെ രാഹുല്‍ ഗാന്ധി അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തിയെന്ന ആരോപണവുമായി ബിജെപി രംഗത്ത്. നടിയെ അപമാനിച്ച രാഹുല്‍ ഗാന്ധി കന്നഡക്കാരെയും അപമാനിക്കുകയായിരുന്നു എന്നാണ് ബിജെപിയുടെ ആരോപണം. മുഖ്യമന്ത്രി സിദ്ധരാമയ്യയെ രൂക്ഷമായി വിമർശിച്ച ബിജെപി രാഹുല്‍ ഗാന്ധിയുടേത് കന്നഡ വിരുദ്ധ പരാമർശമാണെന്നും ആരോപിച്ചു. ഇന്ത്യക്കാർ രാഹുല്‍ ഗാന്ധിയെ നിരന്തരം ഒഴിവാക്കിക്കൊണ്ടിരിക്കുകയാണ്. ഈ തിരസ്‌കരണത്തില്‍ നിരാശനായ രാഹുല്‍ ഗാന്ധി ഇന്ത്യയുടെ അഭിമാനമായ ഐശ്വര്യ റായിയെ അപമാനിക്കുന്ന നിലയിലേക്ക് കൂപ്പുകുത്തിക്കഴിഞ്ഞു. രാജ്യത്തിൻ്റെ അധികാരം കെെവശം വച്ചുകൊണ്ടിരുന്നു ഒരു `രാജവംശ´ത്തിൻ്റെ നാലാം തലമുറയിലെ അംഗം ഇന്ത്യയ്ക്ക്…

Read More