ഐശ്വര്യ റായിയെയും കന്നഡക്കാരെയും രാഹുൽ ഗാന്ധി അധിക്ഷേപിച്ചതായി ആരോപണം 

ബെംഗളൂരു: നടി ഐശ്വര്യ റായ് ബച്ചനെതിരെ രാഹുല്‍ ഗാന്ധി അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തിയെന്ന ആരോപണവുമായി ബിജെപി രംഗത്ത്.

നടിയെ അപമാനിച്ച രാഹുല്‍ ഗാന്ധി കന്നഡക്കാരെയും അപമാനിക്കുകയായിരുന്നു എന്നാണ് ബിജെപിയുടെ ആരോപണം.

മുഖ്യമന്ത്രി സിദ്ധരാമയ്യയെ രൂക്ഷമായി വിമർശിച്ച ബിജെപി രാഹുല്‍ ഗാന്ധിയുടേത് കന്നഡ വിരുദ്ധ പരാമർശമാണെന്നും ആരോപിച്ചു.

ഇന്ത്യക്കാർ രാഹുല്‍ ഗാന്ധിയെ നിരന്തരം ഒഴിവാക്കിക്കൊണ്ടിരിക്കുകയാണ്.

ഈ തിരസ്‌കരണത്തില്‍ നിരാശനായ രാഹുല്‍ ഗാന്ധി ഇന്ത്യയുടെ അഭിമാനമായ ഐശ്വര്യ റായിയെ അപമാനിക്കുന്ന നിലയിലേക്ക് കൂപ്പുകുത്തിക്കഴിഞ്ഞു.

  പ്രഭാതസവാരിക്കിറങ്ങിയ പെൺകുട്ടി നിമിഷങ്ങൾക്കകം അപ്രത്യക്ഷയായി; മണിക്കൂറുകൾക്ക് ശേഷം കണ്ടെത്തിയത് റെയിൽവേ സ്റ്റേഷനിൽ ചാക്കിനുളളിൽ

രാജ്യത്തിൻ്റെ അധികാരം കെെവശം വച്ചുകൊണ്ടിരുന്നു ഒരു `രാജവംശ´ത്തിൻ്റെ നാലാം തലമുറയിലെ അംഗം ഇന്ത്യയ്ക്ക് ബഹുമതികള്‍ നേടിത്തന്ന ഐശ്വര്യ റായിക്കെതിരെ ഇപ്പോള്‍ കുപ്രചരണങ്ങള്‍ നടത്തുന്നുവെന്നും കർണാടക ബിജെപി ട്വീറ്റ് ചെയ്തു.

ജനുവരി 22 ന് രാം മന്ദിർ ചടങ്ങില്‍ ഐശ്വര്യ റായി പങ്കെടുത്തതായി രാഹുല്‍ ഗാന്ധി പറഞ്ഞ വീഡയോ ദുശ്യങ്ങളും ബിജെപി പുറത്തു വിട്ടിരുന്നു.

  കാറിനുള്ളിൽ രക്തക്കറ, പുറത്ത് സ്ത്രീകളുടെയും കുട്ടികളുടെയും വസ്ത്രങ്ങൾ; ദുരൂഹ സാഹചര്യത്തിൽ ഉപേക്ഷിച്ച നിലയിൽ കാർ കണ്ടെത്തി

രാമക്ഷേത്രത്തിലെ ശ്രീരാമ പ്പ്രതിഷ്ഠയ്ക്ക് ഐശ്വര്യ റായ് പങ്കെടുത്തിരുന്നില്ല.

അതേസമയം ഐശ്വര്യയുടെ ഭർത്താവ് അഭിഷേക് ബച്ചനും ഭർതൃപിതാവ് അമിതാഭ് ബച്ചനും എത്തിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സ്വകാര്യ ലക്ഷ്വറി ബസും ടാങ്കറും കൂട്ടിയിടിച്ച് തീപിടിച്ചു; നാല് യാത്രക്കാർ വെന്തുമരിച്ചു, പത്തുപേർക്ക് പരിക്ക്
[masterslider id="10"]

Related posts