ബൈജു രവീന്ദ്രനെതിരെ ലുക്ക് ഔട്ട്‌ നോട്ടീസ്

ബെംഗളൂരു: ബൈജൂസ് ലേണിങ് ആപ്പ് ഉടമ ബൈജു രവീന്ദ്രനെതിരെ ലുക്ക് ഔട്ട് നോട്ടീസ്.

ഇഡിയാണ് അദ്ദേഹത്തിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.

നിലവില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് ബൈജൂസ്.

ഇതിന് പുറമേ നിരവധി കേസുകളും സ്ഥാപനത്തിനെതിരെയുണ്ട്.

ഇതിനിടെയാണ് ഇഡി വകുപ്പിന്റെ നോട്ടീസ്.

നിരവധി കേസുകള്‍ ഉള്ളതിനാല്‍ ബൈജു രവീന്ദ്രൻ രാജ്യം വിടാൻ സാധ്യതയുണ്ടെന്നാണ് ഇഡിയുടെ വിലയിരുത്തല്‍.

  ബക്രീദ് സപെഷ്യൽ: ബെംഗളൂരുവിൽ ആടുകളുടെ വില കുതിച്ചുയരുന്നു; ഗതാഗതച്ചെലവ് വർദ്ധിച്ചെന്ന് വ്യാപാരികൾ

കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ട പശ്ചാത്തലത്തില്‍ ബൈജു രവീന്ദ്രനെ നീക്കാനായി മാർക് സക്കർബർഗ് ഉള്‍പ്പെടെയുള്ള നിക്ഷേപകർ അടുത്ത ദിവസം ജനറല്‍ ബോഡി യോഗം വിളിച്ചിട്ടുണ്ട്.

ബൈജൂസിനെതിരെ 9,362.35 കോടി രൂപയുടെ വിദേശനാണ്യ വിനിമയ ചട്ട ലംഘന കേസാണ് നിലവിലുള്ളത്.

ചട്ടലംഘനം നടന്നതായുള്ള നിരവധി പരാതികള്‍ ലഭിച്ചതിനെ തുടർന്ന് കഴിഞ്ഞ വർഷം ഏപ്രില്‍ 27, 28 തിയതികളില്‍ ഇഡി ബെെജുവിന്റെ വീടുകളിലും സ്ഥാപനങ്ങളിലും പരിശോധന നടത്തിയിരുന്നു.

  രാജധാനി എക്സ്പ്രസിന് തീപിടിച്ചു; രണ്ട് കോച്ചുകൾ വേർപെടുത്തി; റൂട്ടിൽ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു

ഇവിടെ നിന്നും കമ്പനിയുടെ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച നിരവധി രേഖകള്‍ ആണ് ഇഡിയ്ക്ക് ലഭിച്ചത്.

ഇതില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ദുബാരെയിൽ ആനക്കൂട്ടത്തിനിടയിൽ പെട്ട് സ്ത്രീ മരിച്ച സംഭവം; വിനോദസഞ്ചാരികൾക്കുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് വനംവകുപ്പ്
[masterslider id="10"]

Related posts