രാഹുൽ ഗാന്ധി കന്നഡക്കാരെ അപമാനിച്ചു´: ഐശ്വര്യ പരാമർശം ആയുധമാക്കി ബിജെപി

നടി ഐശ്വര്യ റായ് ബച്ചനെതിരെ രാഹുൽ ഗാന്ധി  അധിക്ഷേപകരമായ പരാമർശങ്ങളും നടത്തിയെന്ന ആരോപണം ഉന്നയിച്ച് ബിജെപി.

നടിയെ അപമാനിച്ച രാഹുൽ ഗാന്ധി കന്നഡക്കാരെയും  അപമാനിക്കുകയായിരുന്നു എന്നാണ് ബിജെപിയുടെ ആരോപണം.

ഐശ്വര്യ റായ് ബച്ചനെ അവഹേളിച്ചതിലൂടെ രാഹുൽ ഗാന്ധി നിവാരത്തിലേക്ക് കൂപ്പുകുത്തിയെന്നും ബിജെപി പറഞ്ഞു.

മുഖ്യമന്ത്രി സിദ്ധരാമയ്യയെ രൂക്ഷമായി വിമർശിച്ച ബിജെപി രാഹുൽ ഗാന്ധിയുടേത് കന്നഡ വിരുദ്ധ പരാമർശമാണെന്നും ആരോപിച്ചു.

ജനുവരി 22 ന് രാം മന്ദിർ ചടങ്ങിൽ ഐശ്വര്യ റായി പങ്കെടുത്തതായി രാഹുൽ ഗാന്ധി പറഞ്ഞ വീഡയോ ദുശ്യങ്ങളും ബിജെപി പുറത്തു വിട്ടു.

  ആദ്യം ബിരിയാണി, പിന്നെ കാറിലെ എസി; ഒടുവിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നപ്പോൾ അമ്മയുടെ കള്ളക്കഥകൾ പൊളിഞ്ഞു!

രാമക്ഷേത്രത്തിലെ ശ്രീരാമ പ്പ്രതിഷ്ഠയ്ക്ക് ഐശ്വര്യ റായ് പങ്കെടുത്തിരുന്നില്ല. അതേസമയം ഐശ്വര്യയുടെ ഭർത്താവ് അഭിഷേക് ബച്ചനും ഭർതൃപിതാവ് അമിതാഭ് ബച്ചനും എത്തിയിരുന്നു.

പ്രസംഗത്തിനിടയിൽ ഐശ്വര്യ റായ് പരിപാടിയിൽ പങ്കെടുത്തുവെന്ന് രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു.

“നിങ്ങൾ രാമക്ഷേത്രത്തിലെ പ്രാൺ പ്രതിഷ്ഠാ ചടങ്ങ് കണ്ടോ? ആ ചടങ്ങിൽ ഒബിസിക്കാരൻ ഉണ്ടായിരുന്നോ? അമിതാഭ് ബച്ചനും ഐശ്വര്യ റായിയും നരേന്ദ്ര മോദിയുമൊക്കെയല്ലേ ഉണ്ടായിരുന്നത്?”- രാഹുൽ ഗാന്ധി പറഞ്ഞു.

ഞായറാഴ്ച പ്രയാഗ്‌രാജിൽ നടന്ന ഭാരത് ജോഡോ ന്യായ് യാത്രാ മാർച്ചിനെ അഭിസംബോധന ചെയ്യവെയാണ് അദ്ദേഹത്തിൻ്റെ പരാമർശം.

ഇന്ത്യക്കാർ രാഹുൽ ഗാന്ധിയെ നിരന്തരം ഒഴിവാക്കിക്കൊണ്ടിരിക്കുകയാണ്.

ഈ തിരസ്‌കരണത്തിൽ നിരാശനായ രാഹുൽ ഗാന്ധി ഇന്ത്യയുടെ അഭിമാനമായ ഐശ്വര്യ റായിയെ അപമാനിക്കുന്ന നിലയിലേക്ക് കൂപ്പുകുത്തിക്കഴിഞ്ഞു.

  തുറിച്ചുനോക്കിയതിനെച്ചൊല്ലി തർക്കം: ബെംഗളൂരുവിൽ ബാറിന് പുറത്ത് യുവാവിനെ കുത്തിക്കൊന്നു

രാജ്യത്തിൻ്റെ അധികാരം കെെവശം വച്ചുകൊണ്ടിരുന്നു ഒരു `രാജവംശ´ത്തിൻ്റെ നാലാം തലമുറയിലെ അംഗം ഇന്ത്യയ്ക്ക് ബഹുമതികൾ നേടിത്തന്ന ഐശ്വര്യ റായിക്കെതിരെ ഇപ്പോൾ കുപ്രചരണങ്ങൾ നടത്തുന്നുവെന്നും കർണാടക ബിജെപി ട്വീറ്റ് ചെയ്തു.

“താങ്കളുടെ മേലധികാരി ഒരു കന്നഡക്കാരിയെ അപമാനിക്കുന്നത് തുടരുമ്പോൾ താങ്കൾ കന്നഡ അഭിമാനം ഉയർത്തിപ്പിടിച്ച് അത്തരം അനാദരവിനെതിരെ സംസാരിക്കുമോ, അതോ നിങ്ങളുടെ മുഖ്യമന്ത്രി കസേര സംരക്ഷിക്കാൻ നിങ്ങൾ മിണ്ടാതിരിക്കുമോ?” കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയോടും ബിജെപി ചോദ്യങ്ങൾ ഉന്നയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കാലവർഷം ശക്തി പ്രാപിക്കുന്നു: സംസ്ഥാനത്തുടനീളം വ്യാപക മഴ, ബെം​ഗളൂരുവിനും അതീവ ജാഗ്രതാ നിർദ്ദേശം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts