ഉപഭോക്താക്കളെ ചൂഷണം ചെയ്യുന്നതായി പരാതി; കുടിവെള്ള ടാങ്കറുകളുടെ നിരക്ക് നിശ്ചയിക്കും; ഡി.കെ.ശിവകുമാർ

ബെംഗളൂരു : ബെംഗളൂരുവിൽ സ്വകാര്യ കുടിവെള്ള ടാങ്കറുകളുടെ നിരക്ക് നിയന്ത്രിക്കുമെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ നിയമസഭയിൽ അറിയിച്ചു.

പ്രതിപക്ഷ എം.എൽ.എ.മാരാണ് വിഷയം സഭയിൽ ഉന്നയിച്ചത്.

ഉപഭോക്താക്കളെ ചൂഷണം ചെയ്യാതിരിക്കാൻ കുടിവെള്ള ടാങ്കറുകൾക്ക് നിരക്ക് നിശ്ചയിക്കുന്നത് സംബന്ധിച്ച് ബി.ജെ.പി. എം.എൽ.എ.മാരുടെ നിർദേശങ്ങൾ പരിഗണിക്കുമെന്ന് ശിവകുമാർ പറഞ്ഞു.

ആവശ്യക്കാർ കൂടുമ്പോഴാണ് നിരക്ക് ഉയർത്തുന്നതെന്നും ടാങ്കറിന് 1500 രൂപ മുതൽ 2000 രൂപ വരെ ഉയർത്തുന്നുണ്ടെന്നും സഭയിൽ ചർച്ചയായി.

  സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയും ആലിപ്പഴ വീഴ്ചയും; 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്! കടലിൽ പോകരുതെന്ന് കർശന നിർദ്ദേശം;

ഇത് 750-800 രൂപയായി നിശ്ചയിക്കണമെന്നാണ് ആവശ്യം. ഇക്കാര്യം തീരുമാനിക്കാൻ ഉടൻ യോഗംചേരുമെന്ന് ശിവകുമാർ അറിയിച്ചു.

ബെംഗളൂരുവിൽ പുതിയതായി ചേർക്കപ്പെട്ട 110 ഗ്രാമങ്ങൾക്ക് കാവേരി ഫിഫ്ത് സ്റ്റേജ് പദ്ധതി പ്രകാരമുള്ള വെള്ളം ഏപ്രിലിലോ മേയിലോ ലഭിക്കുമെന്നും ശിവകുമാർ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഫ്രീഡം പാർക്കിലേക്ക് പ്രകാശ് രാജുമെത്തി; കനത്ത മഴയിലും ബെംഗളൂരുവിൽ പ്രതിഷേധിച്ച് കോക്രോച്ച് ജനതാ പാർട്ടി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts