ലൈംഗിക പീഡനം; പ്രതിക്ക് 10 വർഷം തടവ് 

ബെംഗളൂരു: എൻഡോസള്‍ഫാൻ ഇരയെ ലൈംഗിക പീഡനത്തിനിരയാക്കി എന്ന കേസില്‍ യുവാവിന് 10 വര്‍ഷം തടവ്.

മംഗളൂരൂവിനടുത്ത ബണ്ട്വാള്‍ പെരുവായ് ഗ്രാമത്തിലെ എം.രാജേഷ് റൈക്കാണ് അഡീഷനല്‍ ജില്ല സെഷൻസ് പ്രത്യേക കോടതി ജഡ്ജി കെ.പി. പ്രീതി ശിക്ഷ വിധിച്ചത്.

ജനിതക വൈകല്യമുള്ള 19കാരിയായ ഇര വീട്ടില്‍ തനിച്ചായ സമയം പ്രതി വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്നാണ് കേസ്.

  ബന്ദിപ്പൂര്‍ കടുവകളെ കാണാം;പ്രതിദിനം 137 തവണ

2015 ഒക്ടോബര്‍ ഒന്നിനാണ് കേസിനാസ്പദ സംഭവം.

വിട്‍ല പോലീസ് റജിസ്റ്റര്‍ ചെയ്ത കേസ് പിന്നീട് അസി. പോലീസ് സൂപ്രണ്ട് കെ.എ. രാഹുല്‍ കുമാര്‍ അന്വേഷിച്ച്‌ പട്ടിക ജാതി/വര്‍ഗ അതിക്രമം തടയല്‍ നിയമപ്രകാരം കുറ്റപത്രം തയ്യാറാക്കുകയായിരുന്നു.

10,000 രൂപ പിഴ കൂടി വിധിച്ച കോടതി ഇരക്ക് നഷ്ടപരിഹാരം ലഭിക്കുന്നതിന് നടപടി സ്വീകരിക്കാൻ നിയമ സഹായ അതോറിറ്റിക്ക് നിര്‍ദേശം നല്‍കി.

  കോടികളുടെ ലഹരിക്കടത്ത്; മിസ്സിസ് കേരള റണ്ണര്‍ അപ്പ് വിമാനത്താവളത്തില്‍ പിടിയില്‍

കേസില്‍ മൊത്തമുണ്ടായിരുന്ന 27 സാക്ഷികളില്‍ 14 പേര്‍ വിചാരണ വേളയില്‍ കോടതിയില്‍ ഹാജരായി മൊഴി നല്‍കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഹൈവേയിൽ ഏഴംഗ മുഖംമൂടി സംഘം; മലയാളി സ്വർണ്ണ വ്യാപാരിയെ റോഡിൽ തള്ളി ഭാര്യയെയും മകനെയും കാറടക്കം തട്ടിക്കൊണ്ടുപോയി
[masterslider id="10"]

Related posts