നഗരത്തിൽ തമിഴ്നാട് ബസുകൾക്ക് നേരെ കല്ലേറ് 

ബെംഗളൂരു : നഗരത്തിൽ തമിഴ്‌നാട് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ ബസുകൾക്കുനേരെ കല്ലേറുണ്ടായ സംഭവത്തിൽ പ്രതികൾക്കായി പോലീസ് അന്വേഷണമാരംഭിച്ചു.

തിങ്കളാഴ്ച പുലർച്ചെ മൂന്നു മണിയോടെയാണ് സാറ്റലൈറ്റ് ടൗണിന് സമീപം നിർത്തിയിട്ടിരുന്ന ബസുകൾക്കുനേരെ കല്ലേറുണ്ടായത്.

കാവേരി നദീജല വിഷയവുമായി ബന്ധപ്പെട്ടാണ് കല്ലേറുണ്ടായതെന്ന് അഭ്യൂഹങ്ങൾ പരന്നെങ്കിലും അതല്ലെന്ന് പോലീസ് പറഞ്ഞു.

  മഴക്കാലത്ത് കനത്ത ചൂട്; അഞ്ച് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന ജൂലൈ താപനില രേഖപ്പെടുത്തി ബെംഗളൂരു

തിങ്കളാഴ്ച സ്വകാര്യ ട്രാൻസ്പോർട്ട് ബന്ദായിരുന്നതിനാൽ ഇതുമായി ബന്ധപ്പെട്ടാണ് ആക്രമണമുണ്ടായതെന്ന് സംശയിക്കുന്നതായി വെസ്റ്റ് ഡിവിഷൻ ഡി.സി.പി. എസ്. ഗിരീഷ് പറഞ്ഞു.

കല്ലേറിൽ ബസുകളുടെ ചില്ലുകൾ തകർന്നിട്ടുണ്ട്. ചാമരാജ്‌പേട്ട് പോലീസാണ് കേസ് അന്വേഷിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ കടുത്ത വെയിലിന് ആശ്വാസം; പലയിടങ്ങളിലും വീണ്ടും നേരിയ മഴയെത്തി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts