പ്രായമായ അമ്മയെ നോക്കാൻ പരോൾ ആവശ്യപ്പെട്ട് 18 പെൺകുട്ടികളെ പീഡിപ്പിച്ചുകൊന്ന മുൻ സൈനികൻ; ഹൈക്കോടതിവിധി ഇങ്ങനെ

ബെംഗളൂരു: രോഗബാധിതയായ അമ്മയെ ശുശ്രൂഷിക്കാൻ 30 ദിവസത്തെ പരോൾ നൽകണമെന്ന് ‘സീരിയൽ കില്ലർ’ ഉമേഷ്‌ റെഡ്ഡിയുടെ ആവശ്യം ഹൈക്കോടതി തള്ളി.

30 വർഷത്തെ ജീവപര്യന്ത കാലയളവിൽ പരോൾ അനുവദിക്കരുതെന്ന വിചാരണ കോടതി വിധി ചൂണ്ടിക്കാട്ടിയാണ് നടപടി.

മുൻ സൈനികൻ കൂടിയായ റെഡ്ഡി18 സ്ത്രീകളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതായി തെളിഞ്ഞതോടെ ഹൈക്കോടതി വധശിക്ഷ വിധിച്ചിരുന്നു.

  ഡേറ്റിങ് ആപ്പിലെ സുന്ദരിക്ക് പിന്നിൽ ഒളിഞ്ഞിരുന്നത് 11 പേർ; ബെം​ഗളൂരുവിൽ വലയിലായത് 'ഡേറ്റിങ് മോഹി'ച്ചെത്തിയ യുവാവ്

എന്നാൽ സുപ്രീംകോടതി ഇത് 30 വർഷത്തെ ജീവപര്യന്തമായി കുറയ്ക്കുകയായിരുന്നു.

പ്രതിക്ക് 2 സഹോദരന്മാർ ഉണ്ടെന്നും അതിനാൽ അമ്മയെ സംരക്ഷിക്കാൻ പരോൾ നൽകേണ്ട ആവശ്യമില്ലെന്നും കുറ്റകൃത്യത്തിന്റെ സ്വഭാവം കണക്കിലെടുക്കുമ്പോൾ അത് അർഹിക്കുന്നില്ലെന്നും ജസ്റ്റിസ്‌ എം നാഗപ്രസന്നയുടെ നേതൃത്വത്തിലുള്ള ബെഞ്ച് വിലയിരുത്തി

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു യാത്രിക്കാർ ശ്രദ്ധിക്കുക; പ്രധാന റോഡുകളിൽ കർശന ഗതാഗത നിയന്ത്രണം; പാർക്കിങ്ങും നിരോധിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts