സാറ്റലൈറ്റ് ടൗൺ റിങ് റോഡ്; ദൊബസ്‌പേട്ട് മുതൽ ഹൊസ്‌കോട്ടെ പാത ഗതാഗതത്തിനായി തുറക്കുന്നു

ബെംഗളൂരു : സാറ്റലൈറ്റ് ടൗൺ റിങ് റോഡ് പദ്ധതിയുടെ ഭാഗമായ ദൊബസ്‌പേട്ട് മുതൽ ഹൊസ്‌കോട്ടെ വരെയുള്ള 80 കിലോമീറ്റർ പാത അടുത്തമാസം ഗതാഗതത്തിനായി തുറന്ന് കൊടുക്കും.

തുമക്കുരു, ബെള്ളാരി, കൊലാർ ദേശീയ പാതകളുമായി ബന്ധിപ്പിക്കുന്ന പാതയണിത്.

ഇതിൽ ദൊഡ്ഡബല്ലാപുര മുതൽ ഹൊസ്‌കോട്ടെ വരെയുള്ള 34 കിലോമീറ്റർ കഴിഞ്ഞ ഡിസംബറിൽ തുറന്ന് കൊടുത്തിരുന്നു.

  ശക്തമായ ഇരട്ട ഭൂകമ്പം: വൻ നാശനഷ്ടം, മരണസംഖ്യ ഒരു ലക്ഷം വരെ ഉയർന്നേക്കാമെന്ന് ആശങ്ക; രാജ്യത്ത് അടിയന്തരാവസ്ഥ

ഈ പാതയിൽ ടോൾ പിരിവും ആരംഭിച്ചിട്ടുണ്ട്. 6 ദേശീയപാതകളും 8 സംസ്ഥാന പാതകളെയും ബന്ധിപ്പിച്ച് 280 കിലോമീറ്റാറോളമാണ് സാറ്റലൈറ്റ് ടൗൺ റിങ് റോഡ് നിർമ്മിക്കുന്നത്.

സർജാപുര, ആനേക്കൽ, കനകപുര, രാമാനഗര, മാഗഡി എന്നീ സ്ഥലങ്ങളെ തമ്മിലും ബന്ധിപ്പിക്കും.

കേന്ദ്ര സർക്കാരിന്റെ ഭാരത് മാല പദ്ധതിയിൽ ഉൾപെടുത്തി 17000 കോടി രൂപ ചിലവഴിച്ചാണ്  ടൗൺ റിങ് റോഡ് നിർമിക്കുന്നത്.

പദ്ധതിയുടെ 60% ചിലവ് ദേശീയപാത അതോറിറ്റിയും 40% ചെലവ് കർണാടക റോഡ് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്പ്മെന്റ് ബോർഡുമാണ് വഹിക്കുന്നത്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു ട്രിപ്പിൾ മർഡർ: അമ്മയുടെ കൊലപാതക ഗൂഢാലോചന; മറ്റുളളവർ അപ്രതീക്ഷിതമായി വന്ന് പെട്ടതത്; എല്ലാവരെയും വെട്ടി മലർത്തിയത് ഭയത്താൽ എന്ന് വെളിപ്പെടുത്തൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പട്ടാപ്പകൽ ബെംഗളൂരുവിൽ സിനിമാറ്റിക് കൊലപാതകം; സലൂണിൽ കാത്തിരുന്ന് കുപ്രസിദ്ധ ഗുണ്ടയെ വെട്ടിക്കൊന്നു
[masterslider id="10"]

Related posts