ബെംഗളൂരു: രാജ്യത്തെ ഏറ്റവും ബുദ്ധിമാന്മാരായ കൊള്ളക്കാർ ആർഎസ്എസും ബിജെപിയുമാണെന്ന് നടൻ പ്രകാശ് രാജ്. അവർ ശ്രീരാമനെയും ഭഗത്സിംഗിനെയും വല്ലഭായ് പട്ടേലിനെയും തട്ടി കൊണ്ട് പോയെന്നും പ്രകാശ് രാജ് പറഞ്ഞു. മംഗളൂരു തൊക്കോട്ട യൂണിറ്റി ഗ്രൗണ്ടില്‍ നടന്ന ഡിവൈഎഫ്ഐ 12-ാം സംസ്ഥാന സമ്മേളനത്തില്‍ സംഘടിപ്പിച്ച പൊതുയോഗത്തിലാണ് പ്രകാശ് രാജ് ആർഎസ്എസിനെയും ബിജെപിയെയും വിമർശിച്ചത്. അന്ധരായ ഭക്തർ രാജ്യത്തിനും അവർ പിന്തുടരുന്ന മതങ്ങള്‍ക്കും എന്നും ഒരു പ്രശ്നമാണ്. ഇത്തരം അന്ധരായ ഭക്തർക്കെതിരെ നമ്മള് ശബ്ദമുയർത്തണം. മനുഷ്യശരീരത്തിലെ മുറിവുകള്‍ ഭേദമാക്കാം അല്ലെങ്കില്‍ ഒരു വ്യക്തിയില്‍ മാത്രം ഒതുങ്ങാം. എന്നാല്‍,…
Read MoreDay: 28 February 2024
ചായയ്ക്കൊപ്പം ചില ഭക്ഷണങ്ങൾ കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല; ഏതൊക്കെയാണ് അവയെന്ന് അറിയാം
രാവിലെ എഴുന്നേറ്റാല്‍ ചായ കുടിക്കാറുള്ളവരാണ് നമ്മളില്‍ പലരും. എന്നാല്‍ പാല് ചായയ്ക്കൊപ്പം ചില ഭക്ഷണങ്ങള്‍ കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല എന്നാണ് പുതിയ റിപ്പോർട്ട്. അത്തരത്തില്‍ കഴിക്കാന്‍ പാടില്ലാത്ത ഭക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. 1 കേക്കും പേസ്ട്രികളും ഡോനട്ടുകളും ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇവ അനാരോഗ്യകരമായ കൊഴുപ്പുകള്‍, പഞ്ചസാര എന്നിവ അടങ്ങിയതാണ്. അതിനാല്‍ ഇവ രാവിലെ ചായയുടെ കൂടെ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കൂട്ടുകയും അതുമൂലം അമിത ക്ഷീണത്തിന് കാരണമാവുകയും ചെയ്യും. 2 ചായയ്ക്കൊപ്പം ഉപ്പ് അടങ്ങിയ ചിപ്സ് പോലെയുള്ള ഭക്ഷണങ്ങളോ…
Read Moreട്രെയിൻ തട്ടി അമ്മയ്ക്കും കുഞ്ഞിനും ദാരുണാന്ത്യം
തിരുവനന്തപുരം: ട്രെയിൻ തട്ടി അമ്മയും മകളും മരിച്ചു. വർക്കല അയന്തി ഭാഗത്ത് വലിയ മേലതില്‍ ക്ഷേത്രത്തിന് സമീപമാണ് അപകടമുണ്ടായത്. വർക്കലയില്‍ നിന്ന് തിരുവനന്തപുരം ഭാഗത്തേക്ക് പോയ മെമു എക്സ്പ്രസ് തട്ടിയാണ് അപകടം സംഭവിച്ചത്. വർക്കലയില്‍ നിന്ന് തിരുവനന്തപുരം ഭാഗത്തേക്ക് പോയ മെമു എക്സ്പ്രസ് തട്ടിയാണ് അപകടം. ഇവരുടെ ശരീരം തിരിച്ചറിയാൻ സാധിക്കാത്ത രീതിയില്‍ ചിന്നി ചിതറിയിട്ടുണ്ട്. മരിച്ച യുവതിക്ക് 25 വയസ് പ്രായം തോന്നിക്കും. മകള്‍ക്ക് അഞ്ചും. വർക്കല പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹം വർക്കല താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോലീസ് അന്വേഷണം…
Read Moreകടയിലെ സാരിയൊന്നും ഭാര്യയ്ക്ക് ഇഷ്ടമായില്ല; കടയുടമയെ മർദ്ദിച്ച് യുവാവ്
ബെംഗളൂരു: കടയിലെ സാരികളൊന്നും ഭാര്യയ്ക്ക് ഇഷ്ടപ്പെട്ടില്ല, തുടർന്ന് കടയുടമയെ യുവാവ് ക്രൂരമായി മർദ്ദിച്ചു. ഉത്തര കന്നഡ ജില്ലയിലാണ് വിചിത്രമായ സംഭവം . തന്റെ ഭാര്യയുടെ ഇഷ്ടപ്രകാരം ഒരു സാരി പോലും സൂക്ഷിച്ചില്ല എന്നതാണ് കടയുടമയുടെ തെറ്റ്. സംഭവത്തിന് ശേഷം കടയുടമയുടെ പരാതിയില്‍ യുവാവിനെതിരെ ആക്രമണം, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരം പോലീസ് കേസെടുത്തു. ഉത്തര കന്നഡയിലെ സിരാസി മാർക്കറ്റില്‍ ഞായറാഴ്ച രാത്രിയാണ് സംഭവം. ഭാര്യയുമായി ഷോപ്പിങ്ങിന് എത്തിയതാണ് പ്രതി മുഹമ്മദ് . ഇയാളുടെ ആവശ്യപ്രകാരം കടയില്‍ സൂക്ഷിച്ചിരുന്ന മികച്ച സാരികള്‍ കാണിച്ചെങ്കിലും പ്രതിയുടെ ഭാര്യക്ക്…
Read Moreപ്രശാന്തിന്റെ വീട്ടിലേക്ക് ലെന; വിവാഹ ചിത്രങ്ങൾ കാണാം
നടി ലെനയുടെ വിവാഹവാർത്തയായിരുന്നു കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിലെ പ്രധാനചർച്ച. ഗഗൻയാൻ ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ നായരാണ് ലെനയുടെ ഭർത്താവ്. തനിക്കിപ്പോള്‍ നല്ല കാര്യങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നും അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് സംഭവിച്ചത് സ്വകാര്യജീവിതത്തിലാണെന്നും ഒരു ഓണ്‍ലൈൻ ചാനലിന് നല്കിയ അഭിമുഖത്തില്‍ ലെന പറഞ്ഞു. ഗഗൻയാൻ ബഹിരാകാശയാത്രിക സംഘത്തെ പ്രധാനമന്ത്രി പ്രഖ്യാപിച്ചതിന് ശേഷമാണ് ലെന തന്റെ വിവാഹം പരസ്യമാക്കിയത്. കഴിഞ്ഞ ജനുവരി 17 നാണ് ഇവരുടെ വിവാഹം നടന്നത്. ഭാരതത്തിന് വേണ്ടി സ്വന്തം ജീവിതം പണയം വെയ്ക്കുന്നയാളെ വിവാഹം കഴിക്കാൻ സാധിച്ചത് ഒരുപാട് സന്തോഷമുള്ള കാര്യമാണെന്ന്…
Read Moreഗോപി സുന്ദർ എന്ന ഈ മനുഷ്യൻ മുത്താണ്; പക്ഷിയെ പോലെ പറന്ന് നടക്കുകയാണ് അദ്ദേഹം’; മയോനി
മലയാളികള്‍ക്ക് സുപരിചിതനായ സംഗീത സംവിധായകനാണ് ഗോപി സുന്ദര്‍. സോഷ്യൽ മീഡിയയിൽ സജീവമായ താരം എന്നും വാർത്തകളിൽ ഇടം നേടാറുണ്ട്. ഇപ്പോഴിതാ അത്തരത്തില്‍ ചർച്ചയായിരിക്കുകയാണ് താരം. ഗോപി സുന്ദറിനെ കുറിച്ച് മയോനി എന്ന പ്രിയ നായര്‍ പങ്കുവച്ച കുറിപ്പാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. നേരത്തെ ഗോപി സുന്ദറിനൊപ്പമുള്ള ചിത്രം മയോനി പങ്കുവച്ചത് വൈറലായിരുന്നു. ആ സമയത്തും ഇരുവര്‍ക്കുമെതിരെ സൈബര്‍ ആക്രമണം ഉയര്‍ന്നു വന്നിരുന്നു. വിദേശ പര്യടനത്തിനിടെയായിരുന്നു അന്ന് മയോനി ഗോപി സുന്ദറിനാപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ചത്. ഇപ്പോഴിതാ മയോനി ഗോപി സുന്ദറിനെക്കുറിച്ച് പറഞ്ഞ വാക്കുകള്‍ ശ്രദ്ധിക്കപ്പെടുകയാണ്. ”ജെം…
Read Moreഹിമാചലിലെ രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കാൻ ഡികെ ശിവകുമാറിനെ നിയോഗിച്ചു
ബെംഗളൂരു: ഹിമാചലിലെ രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കാൻ ഡി.കെ. ശിവകുമാറിനെ നിയോഗിച്ച് കോൺഗ്രസ്. കോൺഗ്രസിന്റെ പ്രധാന ട്രബിൾ ഷൂട്ടർ എന്നാണ് എന്നാണ് ഡി.കെ. അറിയപ്പെടുന്നത്. നിയമസഭ തെരഞ്ഞെടുപ്പിൽ വ്യക്തമായ ഭൂരിപക്ഷമുണ്ടായിട്ടും കഴിഞ്ഞ ദിവസം ഹിമാചലിലെ രാജ്യസഭ സീറ്റ് കോൺഗ്രസിന് നഷ്ടമായിരുന്നു. 60 അംഗ നിയമസഭയിൽ കോൺഗ്രസിന് 40 എം.എൽ.എമാരുടെ പിന്തുണയുണ്ടായിരുന്നു. ബി.ജെ.പിക്ക് 25ഉം. രാജ്യസഭ തെരഞ്ഞെടുപ്പിൽ ആറ് കോൺഗ്രസ് എം.എൽ.എമാർ ക്രോസ് വോട്ട് ചെയ്തതോടെയാണ് സംസ്ഥാനത്ത് രാഷ്ട്രീയ പ്രതിസന്ധി ഉണ്ടായത്. ആറു കോൺഗ്രസ് എം.എൽ.എമാർ ക്രോസ് വോട്ട് ചെയ്തതോടെ ഇരു സ്ഥാനാർഥികൾക്കും 34 വോട്ടുകൾ വീതം…
Read Moreകഞ്ചാവുമായി യുവ ഡോക്ടർ പിടിയിൽ
ബെംഗളൂരു : ഹൈഡ്രോ കഞ്ചാവുമായി യുവഡോക്ടറെ സെൻട്രൽ ക്രൈം ബ്രാഞ്ചിന്റെ ലഹരി വിരുദ്ധവിഭാഗം പിടികൂടി. മൂന്നുലക്ഷം രൂപ വിലമതിക്കുന്ന 42 ഗ്രാം ഹൈഡ്രോ കഞ്ചാവ് പിടിച്ചെടുത്തതായി പോലീസ് അറിയിച്ചു. യശ്വന്തപുരയിൽ താമസിക്കുന്ന നിഖിൽ ഗോപാലകൃഷ്ണൻ (30) ആണ് അറസ്റ്റിലായത്. അപ്പാർട്ട്മെന്റിൽ റെയ്ഡ് നടത്തിയാണ് ഇയാളിൽ നിന്നും കഞ്ചാവ് പിടിച്ചെടുത്തത്. അന്താരാഷ്ട്ര കൂറിയർ സർവീസ് വഴി നെതർലൻഡിൽ നിന്നാണ് നിഖിൽ ഹൈഡ്രോ കഞ്ചാവ് എത്തിച്ചതെന്ന് പോലീസ് പറഞ്ഞു.
Read Moreതാപ്സി പന്നു വിവാഹിതയാവുന്നു; വരൻ ബാഡ്മിന്റൺ താരം
ബോളിവുഡ് നടി താപ്സി പന്നു വിവാഹിതയാവുന്നു. ബാഡ്മിന്റൺ താരം മാതിയസ് ബോയാണ് വരൻ. പത്ത് വർഷത്തിൽ അധികം നീണ്ട പ്രണയകാലത്തിനു ശേഷമാണ് ഇരുവരും വിവാഹിതരാവുന്നത്. അടുത്ത മാസം രാജസ്ഥാനിലെ ഉദയ്പൂരിൽ വെച്ചാകും വിവാഹം എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. സിഖ്-ക്രിസ്ത്യൻ ആചാര പ്രകാരം നടക്കുന്ന വിവാഹത്തിൽ അടുത്ത ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും മാത്രമാകും ക്ഷണമുണ്ടാകുക. ബോളിവുഡിലെ സൂപ്പർതാരങ്ങൾക്ക് വിവാഹത്തിലേക്ക് ക്ഷണമുണ്ടാകില്ല എന്നാണ് വിവരം. അടുത്തിടെയാണ് തന്റെ വിവാഹം ഉടനുണ്ടാകുമെന്ന് താപ്സി വ്യക്തമാക്കിയിരുന്നു. 43കാരനായ മാതിയസ് ബോ ഒളിംപിക്സ് മെഡലിസ്റ്റും ലോക ഒന്നാം നമ്പർ താരവുമാണ്. പ്രണയത്തിലാണെന്ന് താപ്സി…
Read Moreസുരക്ഷ ഉറപ്പുവരുത്താൻ; വാട്സ്ആപ്പിലെ ഈ സേവനം ഉടൻ നിർത്തലാക്കാൻ പോകുന്നു: വിശദാംശങ്ങൾ അറിയാൻ വായിക്കാം
ഉപഭോക്താക്കൾക്ക് നിരവധി ഫീച്ചറുകൾ വാഗ്ദാനം ചെയ്യുക മെസേജിംഗ് പ്ലാറ്റ്ഫോമാണ് വാട്സ്ആപ്പ്. അതുകൊണ്ടുതന്നെ ലോകമെമ്പാടും വാട്സ്ആപ്പ് ഉപയോഗിക്കുന്നവർ ഒട്ടനവധിയാണ്. ഇപ്പോഴിതാ ഉപഭോക്തൃ സുരക്ഷ കൂടുതൽ ഉറപ്പുവരുത്താൻ വാട്സ്ആപ്പിലെ ഒരു ഫീച്ചർ നിർത്തലാക്കാൻ ഒരുങ്ങുകയാണ് കമ്പനി. ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, മറ്റുള്ളവരുടെ പ്രൊഫൈൽ ചിത്രങ്ങൾ സ്ക്രീൻഷോട്ട് എടുക്കുന്നതിൽ നിന്ന് ഉപഭോക്താവിനെ തടയുന്ന ഫീച്ചറാണ് പുതുതായി വികസിപ്പിച്ചിരിക്കുന്നത്. നിലവിൽ, ബീറ്റ വേർഷനിലെ ഉപഭോക്താക്കൾക്ക് ഈ ഫീച്ചർ ലഭ്യമാക്കിയിട്ടുണ്ട്. അധികം വൈകാതെ തന്നെ ഇവ മറ്റ് ഉപഭോക്താക്കളിലേക്കും എത്തിക്കാനാണ് വാട്സ്ആപ്പിന്റെ ശ്രമം. പ്രൊഫൈൽ ചിത്രങ്ങൾക്ക് കൂടുതൽ സംരക്ഷണം നൽകുക…
Read More