മലപ്പുറം: മൈസൂരു സ്വദേശിയെ തലക്കടിച്ച് പുഴയില്‍ തള്ളി കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജീവപര്യന്തം തടവും 50,000 രൂപ പിഴയും വിധിച്ച് കോടതി. മൈസൂരു സ്വദേശിയായ മുബാറകിനെ (46) കൊലപ്പെടുത്തിയ കേസില്‍ തിരുവനന്തപുരം വിഴിഞ്ഞം വെങ്ങാനൂര്‍ തൈവിളാകത്ത് മേലേവീട്ടില്‍ മജീഷ് എന്ന ഷിജുവിനെയാണ് (38) മഞ്ചേരി രണ്ടാം അഡീഷനല്‍ ജില്ല സെഷന്‍സ് കോടതി ജഡ്ജി എ.വി. ടെല്ലസ് ശിക്ഷിച്ചത്. 2022 മാര്‍ച്ച് 10നാണ് കേസിനാസ്പദമായ സംഭവം നടന്നത്. 20 വര്‍ഷം മുമ്പ് കേരളത്തിലെത്തിയ മുബാറക് നിലമ്പൂർ സ്വദേശിനിയെ വിവാഹം കഴിച്ച് ഭാര്യവീട്ടിലായിരുന്നു താമസിച്ചിരുന്നത്. സംഭവദിവസം പ്രതിയും…
Read MoreDay: 1 February 2024
വൈസ്മെൻ ഇൻറർനാഷണൽ ക്രിസ്മസ് പുതുവത്സരാഘോഷം സംഘടിപ്പിച്ചു
ബെംഗളൂരു: വൈസ്മെൻ ഇൻറർനാഷണൽ സൗത്ത് സെൻട്രൽ ഇൻഡ്യ റീജിയൻ സോൺ ഒന്നിന്റെ ഈ വർഷത്തെ ക്രിസ്മസ് പുതുവത്സര ആഘോഷങ്ങൾ ഹെന്നുർ ബനസവാടി കോസ്മോപൊളിറ്റൻ ക്ലബ് ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. ഡ്രീം ഇന്ത്യ നെറ്റ് വർക്ക് ഡയറക്ടർ ഫാദർ എഡ്വേർഡ് ഉദ്ഘാടന കർമ്മം നിർവഹിച്ചു. വൈസ്മെൻ ഇൻറർനാഷണൽ സൗത്ത് സെൻട്രൽ ഇന്ത്യ റീജണൽ ഡയറക്ടർ വൈസ് മെൻ തോമസ് ജെ ബിജു മുഖ്യാതിഥി ആയി. സോൺ വൺ ലെഫ്റ്റനൻറ് റീജണൽ ഡയറക്റ്റർ കേണൽ എ. കെ. റപ്പായി, ബെംഗളൂരു ഡിസ്ട്രിക്ട് -1 ഡിസ്ട്രിക്ട് ഗവർണർ എൽവിസ്…
Read Moreസംശയത്തിന്റെ പേരിൽ ഭാര്യയെ വീട്ടിൽ പൂട്ടിയിട്ടത് വർഷങ്ങൾ: പോലീസ് യുവതിയെ രക്ഷപ്പെടുത്തി
ബെംഗളൂരു: ആരുമായും സമ്പർക്കം ഇല്ലാതെ യുവതിയെ ഭര്‍ത്താവ് വീട്ടില്‍ പൂട്ടിയിട്ടത് പന്ത്രണ്ട് വര്‍ഷം. സംശയത്തിന്റെ പേരിൽ ആണ് ഈ ക്രൂരത കാട്ടിയത്. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ വീട്ടിലെത്തിയ പോലീസ് യുവതിയെ രക്ഷപ്പെടുത്തുകയും ഭര്‍ത്താവ് സന്നലയ്യയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. മൈസുരുവിലെ ഹിരേഗെ ഗ്രാമത്തിലാണ് സംഭവം. ഭാര്യ സുമയെയാണ് പന്ത്രണ്ട് വര്‍ഷമായി ഇയാള്‍ വീട്ടുതടങ്കലില്‍ ആക്കിയത്. ഇയാളുടെ മൂന്നാമത്തെ ഭാര്യയാണ് സുമയെന്ന് പോലീസ് പറഞ്ഞു. വിവാഹം കഴിഞ്ഞ് ആദ്യ ആഴ്ചയില്‍ തന്നെ യുവതിയെ ഇയാള്‍ വീട്ടിലെ മുറിയില്‍ പൂട്ടിയിട്ടിരുന്നതായും ഇയാളുടെ പീഡനം സഹിക്കവയ്യാതെ ആദ്യ രണ്ടുഭാര്യമാരും…
Read Moreതാരജോഡികൾ വിവാഹിതരാവുന്നത് അയോദ്ധ്യയിൽ
ബെംഗളൂരു: കന്നട സിനിമാതാരങ്ങളായ അരുണ്‍ ദേവ ഗൗഡയും ഐശ്വര്യയും വിവാഹിതരാകുന്നത് അയോദ്ധ്യയിലാണെന്ന് റിപ്പോർട്ട്. കഴിഞ്ഞ മാസം 22നാണ് ഇരുവരുടെയും വിവാഹനിശ്ചയം വളരെ ലളിതമായി കഴിഞ്ഞത്. ഇതിനു പിന്നാലെയാണ് താരങ്ങളുടെ വിവാഹത്തെക്കുറിച്ചുളള വാർത്തകള്‍ വരുന്നത്. ഈ വർഷം അവസാനത്തോടെ ഇരുവരും വിവാഹിതരാകുമെന്നാണ് വിവരം. അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ദിവസമാണ് ഞങ്ങളുടെ വിവാഹനിശ്ചയം നടന്നതെന്നതില്‍ വളരെയധികം സന്തോഷമുണ്ടെന്ന് ഐശ്വര്യ മാദ്ധ്യമങ്ങളോട് പറഞ്ഞു. അരുണിന്റെ വസതിയില്‍ വച്ചായിരുന്നു ചടങ്ങ്. താനും അരുണും വലിയ രാമഭക്തരാണെന്നും ഇടയ്ക്കിടയ്ക്ക് പ്രാർത്ഥനയ്ക്കായി നിരവധി ക്ഷേത്രങ്ങളില്‍ പോകാറുണ്ടെന്നും താരം വെളിപ്പെടുത്തി. ഞങ്ങളുടെ കുടുംബങ്ങള്‍ ദൈവ…
Read Moreമൂർഖൻ പാമ്പിനെ കുപ്പിയിലാക്കി കടത്താൻ ശ്രമം; വിമാനത്താവളത്തില്‍ യാത്രക്കാരൻ പിടിയിൽ
ബെംഗളൂരു: ബാങ്കോക്കില്‍ നിന്ന് മൂർഖൻപാമ്പിനെ കുപ്പിയിലാക്കി കടത്തിയ യാത്രക്കാരൻ ബെംഗളൂരു വിമാനത്താവളത്തില്‍ പിടിയില്‍. ബെംഗളൂരു സ്വദേശിയായ പുരുഷോത്തം ആണ് പിടിയിലായത്. ഇയാളുടെ ബാഗ് പരിശോധിക്കുന്നതിനിടെ സി.ഐ.എസ്.എഫ്. ഉദ്യോഗസ്ഥരാണ് മൂർഖൻ പാമ്പിനെ കുപ്പിയിലടച്ച നിലയില്‍ കണ്ടത്. തുടർന്ന് ഇയാളെ പിടികൂടി വനം വകുപ്പിനെ ഏല്‍പ്പിക്കുകയായിരുന്നു. വിഷം ശേഖരിക്കാനാണ് പാമ്പിനെ കൊണ്ടുവന്നതെന്നാണ് പ്രാഥമിക നിഗമനം. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരുകയാണെന്ന് വനം വകുപ്പ് അധികൃതർ അറിയിച്ചു.
Read Moreബെംഗളൂരു- ഗുരുവായൂർ സർവീസുമായി കെഎസ്ആർടിസി
ബെംഗളൂരു: സ്വിഫ്റ്റ് ഡീലക്സ് എയർ ബസ് ആണ് സർവ്വീസ് നടത്തുന്നത്. ഗുരുവായൂർ-പെരിന്തല്‍മണ്ണ- നിലമ്പൂർ വഴിയാണ് ബസ് സർവീസ് നടത്തുന്നത്. സമയക്രമം, സ്റ്റോപ്പ്, ടിക്കറ്റ് നിരക്ക് തുടങ്ങിയ കാര്യങ്ങള്‍ വിശദമായി അറിയാം… ഗുരുവായൂര്‍ ഡിപ്പോയില്‍ നിന്ന് എല്ലാ ദിവസവും വൈകിട്ട് 07.00 മണിക്ക് ആരംഭിക്കുന്ന സ്വിഫ്റ്റ് ഡീലക്സ് നോണ്‍ എസി എയർ ബസ് സർവീസ് പിറ്റേന്ന് രാവിലെ 5.20 ന് ബെംഗളൂരു സാറ്റ്ലൈറ്റ് ബസ് സ്റ്റേഷനില്‍ എത്തിച്ചേരും. 10 മണിക്കൂർ 20 മിനിറ്റാണ് യാത്രാ ദൈർഘ്യം. സാധാരണ ദിവസങ്ങളില്‍ 658 രൂപയാണ് നിരക്ക്. ഗുരുവായൂർ –…
Read Moreകനത്ത മൂടൽ മഞ്ഞ് റോഡരികിലെ ലോറി കണ്ടില്ല; അമിതവേഗതയിലെത്തിയ കാർ കൂട്ടിയിടിച്ച് 2 പേർ മരിച്ചു
ബെംഗളൂരു: ഹാസൻ ജില്ലയിലെ ആളൂർ താലൂക്കിൽ ഈശ്വരഹള്ളി കുഡിഗെക്ക് സമീപം ഹൈവേയിൽ നിർത്തിയിട്ടിരുന്ന ലോറിയിൽ അമിതവേഗതയിലെത്തിയ കാർ കൂട്ടിയിടിച്ച് അപകടം. പ്രദീപ് (30), ഗുരു (25) എന്നിവർ സംഭവസ്ഥലത്തുതന്നെ മരിച്ചു. കാറിലുണ്ടായിരുന്ന മറ്റ് രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ടയർ പഞ്ചറായി റോഡിന് നടുവിൽ തടി നിറച്ച ലോറി നിർത്തിയിട്ടിരുന്നു. പുലർച്ചെ മൂടൽമഞ്ഞിനെത്തുടർന്ന് റോഡിൽ യാത്ര ചെയ്യുന്നവർക്ക് മുന്നിലെ വാഹനങ്ങൾ കാണാൻ കഴിഞ്ഞിരുന്നില്ല. ലോറി അവിടെ ഉണ്ടായിരുന്നത് കാറിലുണ്ടായിരുന്നവർ കണ്ടിരുന്നില്ല. ഇടിയുടെ ആഘാതത്തിൽ കാർ റോഡിലേക്ക് മറിഞ്ഞു. ആളൂർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.
Read Moreവിവാഹ ശേഷം കാമുകനൊപ്പം ഒളിച്ചോടിയ യുവതിയെയും കാമുകനെയും യുവാവ് കൊലപ്പെടുത്തി
ബെംഗളൂരു: നാല് മാസം മുമ്പ് വിവാഹിതയായ യുവതി കാമുകനൊപ്പം ഒളിച്ചോടിയ സംഭവത്തിൽ യുവതിയെയും കാമുകനെയും ഭർത്താവ് കൊലപ്പെടുത്തി. വിവാഹത്തിന് മുമ്പ് തന്നെ യുവതി മറ്റൊരു യുവാവുമായി പ്രണയത്തിൽ ആയിരുന്നു. എന്നാൽ, വീട്ടുകാരുടെ നിർബന്ധത്താൽ പ്രണയം മറച്ചുവെച്ച് വിവാഹത്തിന് സമ്മതിക്കുകയായിരുന്നു. വിവാഹ ശേഷം യുവതി പഴയ കാമുകനൊപ്പം ഒളിച്ചോടി. യാസീന ബാഗോഡെ (21), ഹീനകൗസർ സുദാരനെ (19) എന്നിവരാണ് കൊല്ലപ്പെട്ട ദമ്പതികൾ. തൗഫീഖ് കാദി (24) ആണ് കൊലക്കേസ് പ്രതി. മറ്റു രണ്ടുപേരെയും ആക്രമിക്കുന്നതിനിടെ, തടയാനെത്തിയ അമ്മ ആമിനാബായി ബാഗുഡയെയും ഭാര്യാപിതാവ് മുസ്തഫ മുല്ലയെയും ഇയാൾ…
Read Moreസഹായം വാഗ്ദാനം ചെയ്ത് 59 കാരനെ ഹണി ട്രാപ്പിൽ കുടുക്കി; 2 സ്ത്രീകൾ ഉൾപ്പെടെ 7 മലയാളികൾ അറസ്റ്റിൽ
ബെംഗളൂരു: നഗ്നചിത്രം പകർത്തി 59കാരനില്‍ നിന്നും അഞ്ചുലക്ഷം രൂപ തട്ടിയെടുത്ത സംഘം പിടിയിൽ. ഇയാളുടെ പരാതിയില്‍ രണ്ടു സ്ത്രീകളടക്കം ഏഴുപേരെയാണ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് പെരുമണ്ണയിലെ പി ഫെെസല്‍ (37), ഭാര്യ എം പി റുബീന (29), എൻ സിദ്ദിഖ് (48), എം അഹമ്മദ് ദില്‍ഷാദ് (40), നഫീസത്ത് മിസ്രിയ (40), അബ്ദുല്ലക്കുഞ്ഞി (32), റഫീക്ക് മുഹമ്മദ് (42) എന്നിവരെയാണ് മേല്‍പ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്. മേല്‍പ്പറമ്പ് സ്റ്റേഷന്റെ ചുമതലയുള്ള രാജപുരം ഇൻസ്പെക്ടർ കെ കൃഷ്ണന്റെ നേതൃത്വത്തിലാണ് അറസ്റ്റ്. താമരക്കുഴി സ്വദേശിയെയാണ് സംഘം ഹണിട്രാപ്പില്‍പ്പെടുത്തിയത്.…
Read Moreദരിദ്രർ, വനിതകൾ, യുവാക്കൾ, കർഷകർ എന്നീ വിഭാഗങ്ങൾക്ക് ബജറ്റിൽ മുൻഗണന
ന്യൂഡൽഹി: ദരിദ്രർ, വനിതകൾ, യുവാക്കൾ, കർഷകർ എന്നീ നാല് വിഭാഗങ്ങൾക്കാണ് ബജറ്റിൽ മുൻഗണന. രാജ്യത്ത് ഭക്ഷണത്തെ കുറിച്ചുള്ള ആശങ്ക ഇല്ലാതാക്കാൻ സർക്കാറിന് സാധിച്ചു. കര്‍ഷകരുടെ ക്ഷേമത്തിനായി കിസാൻ സമ്മാൻ യോജനയിലൂടെ 11.2 കോടി പേർക്ക് ആനുകൂല്യങ്ങൾ ലഭ്യമാക്കിയെന്നും മന്ത്രി ബജറ്റ് അവതരിപ്പിച്ചു കൊണ്ട് പറഞ്ഞു. ജനങ്ങളുടെ ശരാശരി വരുമാനം 50 ശതമാനം വർധിച്ചു. കഴിഞ്ഞ 10 വർഷത്തിനിടെ 25 കോടി ജനങ്ങൾ ബഹുവിധ ദാരിദ്രത്തിൽ നിന്ന് മോചനം നേടിയെന്നും മന്ത്രി പറഞ്ഞു. സ്കിൽ ഇന്ത്യ മിഷൻ 1.4 കോടി യുവാക്കൾക്കാണ് പരിശീലനം നൽകിയത്. 3000…
Read More