ബസവനഗുഡി നിലക്കടല പരിഷത്ത് ഏറ്റെടുത്ത് നഗരം

ബെംഗളൂരു : ബെംഗളൂരുവിന്റെ ചരിത്രപ്രസിദ്ധമായ കാർഷികോത്സവമായ ബസവനഗുഡി നിലക്കടല പരിഷത്ത് (നിലക്കടല മേള) ജനങ്ങൾ ഏറ്റെടുത്തു.

നഗരത്തിൽനിന്നും പരിസരത്തുനിന്നും ആയിരങ്ങൾ ഞായറാഴ്ച ബസവനഗുഡിയിലേക്ക് ഒഴുകിയെത്തിയത്.

നിലക്കടല ഇടവകയിലേക്ക് 7-8 ലക്ഷം പേർ വരാൻ സാധ്യതയുള്ളത് കൊണ്ടുതന്നെ ഹോം ഗാർഡ് ഉൾപ്പെടെ 600-ലധികം സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്.

ക്ഷേത്രത്തിനു ചുറ്റുമുള്ള റോഡുകൾ അടച്ചിരിക്കുന്നു. കലേടക്കൈ പരിഷത്ത് സാംസ്കാരിക പരിപാടി സംഘടിപ്പിച്ചിട്ടുണ്ടെന്നും വരുന്നവർക്ക് പ്രസാദ ക്രമീകരണവും ഉണ്ടായിരുന്നു.

  പ്രളയച്ചുഴിയിൽ അസം; ഒടുവിൽ ബെംഗളൂരുവിൽ നിന്ന് ആ ആശ്വാസ വാർത്തയെത്തി!

ബസവനഗുഡിയിലെ നന്ദിക്ഷേത്രം (ബുൾ ടെംപിൾ) റോഡിലാണ് മേളയ്ക്ക് അരങ്ങുണർന്നത്.

ഈ വർഷം വിവിധ ജില്ലകളിൽ നിന്നുള്ള 200 കർഷകരും തമിഴ്നാട്, ആന്ധ്ര ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള വിവിധ തരം നിലക്കടലകളുമായി കർഷകർ റോഡിനിരുവശവും സ്ഥാനം പിടിച്ചു.

കാർഷികമാസത്തിലെ അവസാന തിങ്കളാഴ്ചയോടനുബന്ധിച്ചാണ് മേള. ബുധനാഴ്ചവരെ മേള തുടരും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കുടിശിക തീർത്തു; പണി കിട്ടി! റോഡിൽ കണ്ണടച്ച ക്യാമറകൾ തുറന്നു; ഇനി കൂട്ട പിഴ വരും!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലെ സുഹൃത്തുക്കളുടെ ക്രൂരമായ പിറന്നാൾ തമാശ; ഗുഹ്യഭാഗത്തിന് ഗുരുതര പരിക്കേറ്റ യുവാവ് ആത്മഹത്യ ചെയ്തു
[masterslider id="10"]

Related posts