ഗുഡ് ന്യൂസ്! നന്ദി ഹിൽസിലേക്കുള്ള ആദ്യ ഇലക്ട്രിക് ട്രെയിൻ സർവീസ് ആരംഭിച്ചു; അപ്പോ എങ്ങനെയാ യാത്ര കളർ ആക്കുവല്ലേ!!!

ബെംഗളൂരു: ബെംഗളൂരു നിവാസികൾക്ക് നഗരത്തിൽ നിന്ന് 60 കിലോമീറ്റർ അകലെയുള്ള നന്ദി ഹിൽസിലേക്ക് ഇനി ഇലക്ട്രിക് ട്രെയിനിൽ യാത്ര ചെയ്യാം.

സൗത്ത് വെസ്റ്റേൺ റെയിൽവേ (എസ്ഡബ്ല്യുആർ) ഡിസംബർ 11 മുതൽ ദേവനഹള്ളി മുതൽ ചിക്കബല്ലാപ്പൂർ വരെയുള്ള വിമാനത്താവള റൂട്ടിൽ മെയിൻലൈൻ ഇലക്ട്രിക് മൾട്ടിപ്പിൾ യൂണിറ്റ് (മെമു) ട്രെയിൻ സർവീസുകൾ ആരംഭിച്ചു.

06531/06532 ബെംഗളൂരു കന്റോൺമെന്റ്-ചിക്കബെല്ലാപൂർ-കന്റോൺമെന്റ്,

06535/06538 ചിക്കബെല്ലാപൂർ-ബെംഗളൂരു കന്റോൺമെന്റ്-ചിക്കബെല്ലാപൂർ,

  പുലർച്ചെ ചായ കുടിക്കാൻ വാതിൽ തുറന്നിട്ടിറങ്ങി; ബെംഗളൂരുവിൽ സുഹൃത്തുക്കൾ ഉറങ്ങിക്കിടക്കവെ ആറര ലക്ഷത്തിന്റെ കവർച്ച

06593/06594 യശ്വന്ത്പൂർ-ചിക്കബല്ലാപൂർ-യശ്വന്ത്പൂർ എന്നിങ്ങനെയാണ് ട്രെയിനുകൾ

2022 മാർച്ചിൽ യെലഹങ്കയ്ക്കും ചിക്കബല്ലാപ്പൂരിനും ഇടയിലുള്ള വൈദ്യുതീകരണം പൂർത്തിയായതായാണ് റിപ്പോർട്ടുകൾ .

എന്നാൽ വിവിധ കാരണങ്ങളാൽ ഈ റൂട്ടിൽ ഇലക്ട്രിക് ട്രെയിനുകളുടെ വിന്യാസിപ്പിക്കുവാൻ  സൗത്ത് വെസ്റ്റേൺ റെയിൽവേയ്ക്ക് കാലതാമസം നേരിട്ടു.

നിലവിൽ, 06387/06388 കെഎസ്ആർ ബെംഗളൂരു-കോലാർ-കന്റോൺമെന്റ് ഡീസൽ മൾട്ടിപ്പിൾ യൂണിറ്റ് (ഡെമു), 16549/16550 കെഎസ്ആർ ബെംഗളൂരു-കോലാർ-കെഎസ്ആർ ബെംഗളൂരു ഡെമു തുടങ്ങിയ ട്രെയിനുകൾ നന്ദി സ്റ്റേഷനിൽ നിർത്തും.

അതേസമയം പ്രതിമാസം 1,500 രൂപയ്ക്ക് ഹാൾട്ട് സ്റ്റേഷനുകൾ കൈകാര്യം ചെയ്യുന്ന ജോലി ഏറ്റെടുക്കാൻ ഏജന്റുമാർ തയ്യാറല്ലാത്തത് കൊണ്ട് ബേട്ടഹൽസൂർ, ദൊഡ്ഡജാല, ചന്നസാന്ദ്ര തുടങ്ങിയ സ്റ്റേഷനുകളിൽ ഈ ട്രെയിനുകൾക്ക് സ്റ്റോപ്പില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ അപകടമരണം; കുടുംബത്തിന് ഒരു കോടി ഇൻഷുറൻസും ജോലിയും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ ഇന്ന് ജലവിതരണം മുടങ്ങും; പ്രമുഖ പ്രദേശങ്ങൾ ദുരിതത്തിലാകും; അറിയാൻ വായിക്കാം
[masterslider id="10"]

Related posts