സ്വന്തം വാഹനത്തിന്റെ ടയറിനടിയിൽപ്പെട്ട് ലോറി ഡ്രൈവറായ യുവാവ് മരിച്ചു

കാസർകോട്: ബദിയഡ്കക്കടുത്ത് നീർച്ചാൽ ഗോളിയഡ്കയിൽ സ്വന്തം വാഹനത്തിന്റെ ടയറിനടിയിൽപ്പെട്ട് ലോറി ഡ്രൈവറായ യുവാവ് മരിച്ചു.

ഡിസംബർ 9-ന് ശനിയാഴ്ച രാവിലെയാണ് സംഭവം.

മുഹമ്മദ് നൗഫൽ (23) ആണ് മരിച്ചത്.

ലോറിയുടെ എഞ്ചിൻ ഓൺ ചെയ്ത് ഗേറ്റ് തുറക്കാൻ ഇറങ്ങിയതാണ് നൗഫൽ. എന്നാൽ ലോറി പെട്ടെന്ന് മുന്നോട്ട് നീങ്ങി നൗഫലിനെ ഇടിക്കുകയും ടയറിനടിയിൽ പെട്ടുപോകുകയും ചെയ്തു.

  ബെംഗളൂരുവിൽ അത്താഴവിരുന്നിന് വിളിച്ചുവരുത്തി 23-കാരിയെ കഴുത്തറുത്തു കൊന്നു; കാമുകൻ പിടിയിൽ

ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

ബദിയഡ്ക പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സാധനങ്ങൾ വാങ്ങാനിറങ്ങിയ ദേശീയ ഷൂട്ടിങ് താരത്തെ ദുരൂഹസാഹചര്യത്തിൽ കാണാതായി: അവസാന ദൃശ്യം ഹൗറ സ്റ്റേഷനിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts