അപവാദ പ്രചരണം; വിജയ് ദേവരകൊണ്ടയുടെ പരാതിയിൽ യൂട്യൂബർ അറസ്റ്റിൽ

ഹൈദരാബാദ്: സാമൂഹ്യമാധ്യമത്തിൽ തനിക്കെതിരെ അപവാദ പ്രചരണം നടത്തിയ യൂട്യൂബർക്കെതിരെ പോലീസിൽ പരാതി നൽകി നടൻ വിജയ് ദേവരകൊണ്ട.

തന്നെ മോശമായി കാണിച്ചാണ് വീഡിയോ പ്രചരിപ്പിക്കുന്നത് എന്നാണ് തരത്തി​ന്റെ പരാതിയിൽ.

അനന്ത്പുർ സ്വദേശിയായ യൂട്യൂബറെയാണ് പരാതിയുടെ അടിസ്ഥാനത്തിൽ ഹൈദരാബാദ് സൈബർ ക്രൈം പോലീസ് പിടികൂടിയത്.

ഒരു നടിയേയും വിജയ് ദേവരകൊണ്ടയേയും ചേർത്ത് യൂ ട്യൂബ് ചാനലിലൂടെ വാസ്തവവിരുദ്ധമായ കാര്യങ്ങൾ പറഞ്ഞു എന്നതാണ് നടന്റെ പരാതിയുടെ അടിസ്ഥാനം.

  യാത്രാക്ലേശത്തിന് ആശ്വാസമാകും; നമ്മ മെട്രോ ഗ്രീൻ ലൈനിൽ പുതിയ നീക്കം

ചാനലിൽനിന്ന് വീഡിയോ ഡിലീറ്റ് ചെയ്തതായും പോലീസ് ഉറപ്പുവരുത്തിയിട്ടുണ്ട്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഒരാൾ വിജയ്‌യെയും മറ്റൊരു നടിയെയും കുറിച്ച് അശ്ലീല വാർത്തകൾ പ്രചരിപ്പിച്ചു.

ഇത് ശ്രദ്ധയിൽപ്പെട്ടതിനേ തുടർന്ന് പോലീസ് ഉടൻ നടപടി സ്വീകരിച്ചു. ഇത് നിർമിച്ച യൂട്യൂബറെ കണ്ടെത്തി കൗൺസിലിം​ഗിന് വിധേയനാക്കുകയും വീഡിയോകൾ ഡിലീറ്റ് ചെയ്യിച്ചശേഷം വിട്ടയച്ചുവെന്നും വിജയ് ദേവരകൊണ്ടയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പ്രതികരിച്ചു.

  ബെംഗളൂരുവിന്റെ പ്രിയപ്പെട്ട ‘സ്നേക്ക് അനീസ്’ അന്തരിച്ചു; വിടവാങ്ങിയത് നാല് പതിറ്റാണ്ടോളം നഗരത്തെ കാത്ത പ്രശസ്ത വന്യജീവി സംരക്ഷകൻ

ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ മുന്‍കരുതല്‍ നടപടികൾ സ്വീകരിച്ചുവരികയാണെന്നും അവർ കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കാപ്പി, ചായ എന്നിവയുൾപ്പടെ ഭക്ഷണ വില വർധിപ്പിക്കാൻ ഒരുങ്ങി ഹോട്ടൽ ഉടമകൾ
[masterslider id="10"]

Related posts