“5 രൂപ” ഡോക്ടറും മൽസര രംഗത്ത്; ജനകീയനായ ഡോക്ടർ ശങ്കരെ ഗൗഡ മാണ്ഡ്യയിൽ പത്രിക നൽകി.

ബെംഗളൂരു :കോടികളുടെ ബിസിനസ് നടക്കുന്ന ആരോഗ്യരംഗത്ത് കേവലം അഞ്ച് രൂപയ്ക്കു രോഗികളെ ചികിൽസിച്ച് പ്രശസ്തനായ ഡോ.എസ്.സി.ശങ്കരെ ഗൗഡ മണ്ഡ്യയിൽ സ്വതന്ത്ര സ്ഥാനാർഥിയായി പത്രിക സമർപ്പിച്ചു. നടൻ എം.എച്ച്.അംബരീഷിന്റെ മണ്ഡലമായ ഇവിടെ ജെഡിഎസ് സീറ്റ് ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു. എന്നാൽ മുൻ എംഎൽഎ എം.ശ്രീനിവാസിനു സീറ്റ് നൽകിയതിനാലാണ് ശങ്കരെഗൗഡ സ്വതന്ത്രനായി മൽസരിക്കാൻ തീരുമാനിച്ചത്.

  കനത്ത മഴയിൽ ബെംഗളൂരുവിൽ മരങ്ങൾ കടപുഴകി, റോഡുകളിൽ വെള്ളക്കെട്ടും കടുത്ത ഗതാഗതക്കുരുക്കും

ജെഡിഎസ് ടിക്കറ്റ് ലഭിക്കാത്തതിൽ നിരാശയില്ലെന്നും നല്ല രാഷ്ട്രീയക്കാരെ ജനങ്ങൾ കൈവിടില്ലെന്നും ശങ്കരെഗൗഡ പറഞ്ഞു. ക്ലിനിക്കിൽ എത്തുന്നവർക്ക് അഞ്ച് രൂപയ്ക്കും ഗ്രാമീണർക്കു സൗജന്യമായും ചികിൽസ നൽകുന്ന ശങ്കരെഗൗഡ ‘5 രൂപ ഡോക്ടർ’ എന്നാണ് അറിയപ്പെടുന്നത്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇനി എല്ലാ സ്കൂളുകളും ഒരേ സമയം; അതിരാവിലെ സ്കൂളിലേക്ക് ഓടേണ്ട വിദ്യാർത്ഥികൾക്കും അധ്യാപകർക്കും പുതിയ ടൈംടേബിൾ നിലവിൽ വന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts