മെട്രോ നിര്‍മാണത്തിനായി ഒരു വ്യാപാര സ്ഥാപനം പൊളിച്ചു മാറ്റുന്നതിന് നഷ്ട്ടപരിഹാരമായി നമ്മ മെട്രോ നല്‍കുന്നത് 100 കോടി രൂപ!

ബെംഗളൂരു: നമ്മ മെട്രോയുടെ രണ്ടാംഘട്ട നിർമാണത്തിന് വ്യാപാര സ്ഥാപനം ഏറ്റെടുത്തതിന് നഷ്ടപരിഹാരമായി 100 കോടിരൂപ ബിഎംആർസിഎൽ നൽകും. മെട്രോ നിർമാണത്തിന്റെ ഭാഗമായി ഇത്രയും ഉയർന്ന തുക നഷ്ടപരിഹാരം നൽകുന്നത് ആദ്യമായാണ്.ഐടിപിഎൽ റോഡിലെ എട്ട് നില കെട്ടിടമാണ് മെട്രോ നിർമാണത്തിന്റെ ഭാഗമായി പൊളിച്ചുമാറ്റുന്നത്. 74,000 ചതുരശ്ര അടി വിസ്തീർണത്തിൽ 2013ലാണ് എൻസിജി ഗാർനെറ്റ് എന്ന പേരിലുള്ള കെട്ടിടത്തിന്റെ നിർമാണം പൂർത്തിയായത്.

  കെട്ടിടത്തിനുള്ളിൽ കാൽ കഴുകിയതിനെ ചൊല്ലി തർക്കം; ബെംഗളൂരുവിൽ പിജി ഉടമയെ അടിച്ചുകൊന്ന രണ്ട് കോളേജ് വിദ്യാർത്ഥികൾ അറസ്റ്റിൽ

രണ്ട് നിലകളിൽ വ്യാപാര സ്ഥാപനങ്ങളും മൂന്ന് നിലകളിൽ ഹോട്ടലുമാണ് പ്രവർത്തിക്കുന്നത്.ബാക്കിയുള്ള മൂന്ന് നിലകളുടെ നിർമാണം പൂർത്തിയാകുന്നതിനിടെയാണ് മെട്രോ പാതയുടെ സ്ഥലമേറ്റെടുക്കാനുള്ള നടപടികൾ ആരംഭിക്കുന്നത്. കെആർ പുരം -വൈറ്റ്ഫീൽഡ് റീച്ചിന്റെ നിർമാണത്തിന്റെ ഭാഗമായാണ് ബിഎംആർസിഎല്ലിന് കൂടുതൽ നഷ്ടപരിഹാരത്തുക വിതരണം ചെയ്യേണ്ടി വരുക.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിയ ‘നാലവർ സംഘം’ ജൂൺ 4 മുതൽ മുന്നിലേക്ക്; ബെന്നാർഘട്ടയിലേക്ക് വിട്ടോളു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ പോലീസിനെ ആക്രമിച്ച വധക്കേസ് പ്രതിയെ വെടിവെച്ച് സാഹസികമായി കീഴടക്കി പോലീസ്
[masterslider id="10"]

Related posts