ബെലഗാവി കന്റോൺമെന്റ് ബോർഡ് സിഇഒ ആനന്ദിനെ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: കന്റോൺമെന്റ് ബോർഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ കെ ആനന്ദിനെ (40) ബെലഗാവിയിലെ ക്യാമ്പിലെ ഔദ്യോഗിക വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തി.

ചെന്നൈയിൽ നിന്നുള്ള ഇന്ത്യൻ ഡിഫൻസ് എസ്റ്റേറ്റ് സർവീസസ് (ഐഡിഇഎസ്) ഉദ്യോഗസ്ഥനായ ആനന്ദ് ബെലഗാവിയിൽ ഏകദേശം ഒന്നര വർഷമായി തനിച്ചായിരുന്നു താമസം.

നവംബർ 23 ന് വൈകുന്നേരം മുതൽ വീട്ടുജോലിക്കാർക്ക് ഒരു വിവരവും നൽകാതെ ആനന്ദ് കിടപ്പുമുറിയിൽ നിന്ന് പുറത്തുവന്നിട്ടില്ലെന്ന് മാധ്യമ റിപ്പോർട്ടുകൾ പറയുന്നു.

  മെട്രോ ഗ്രീൻ ലൈൻ യാത്രക്കാർക്ക് സന്തോഷവാർത്ത: ഓഗസ്റ്റ് മുതൽ മൂന്ന് പുതിയ ട്രെയിനുകൾ കൂടി സർവീസ് ആരംഭിക്കും

ഫോൺ കോളുകളോട് പ്രതികരിക്കാത്തതിനെ തുടർന്ന് വീട്ടുജോലിക്കാർ ശനിയാഴ്ച രാവിലെ മുൻ കന്റോൺമെന്റ് ബോർഡ് വൈസ് പ്രസിഡന്റ് സാജിദ് ഷെയ്ഖിനെ വിവരമറിയിച്ചു.

ക്യാമ്പ് സ്‌റ്റേഷൻ പോലീസിൽ വിവരമറിയിക്കുകയും മുറിയിൽ കയറിയപ്പോൾ ആനന്ദിന്റെ ചേതനയറ്റ ശരീരം തറയിൽ കിടക്കുന്നത് കണ്ടെത്തുകയുമായിരുന്നു.

2021ലെ ജീവനക്കാരുടെ റിക്രൂട്ട്‌മെന്റിൽ ക്രമക്കേട് ആരോപിച്ച് നവംബർ 18-ന് സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സി.ബി.ഐ) കന്റോൺമെന്റ് ബോർഡിൽ റെയ്ഡ് നടത്തിയതിന് പിന്നാലെയാണ് മരണം. .

  ബെംഗളൂരു റാപ്പിഡോ അപകടം; യാത്രക്കാരിയായ മലയാളി യുവതിക്ക് ട്രാക്ടറിനടിയിൽപ്പെട്ട് ഗുരുതര പരിക്ക്

ഡൽഹിയിലെയും ബെംഗളൂരുവിലെയും സിബിഐ ഉദ്യോഗസ്ഥർ ഉൾപ്പെട്ട സംയുക്ത ഓപ്പറേഷനിൽ ആനന്ദിനെ ചോദ്യം ചെയ്തിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ലോകകപ്പ് ആവേശം; അർദ്ധരാത്രിയിലും ബെംഗളൂരു ഉണർന്നിരിക്കാൻ വൻ പദ്ധതികളുമായി പബ്ബുകളും ഹോട്ടലുകളും
[masterslider id="10"]

Related posts