അമ്മയെ അടിച്ചുകൊന്ന് കുഴിച്ചുമൂടി; മകൻ അറസ്റ്റിൽ

ചെന്നൈ: കഞ്ചാവ് ലഹരിയിൽ അമ്മയെ അടിച്ചുകൊന്ന് കുഴിച്ചുമൂടിയ മകൻ അറസ്റ്റിൽ. കടലൂർ ജില്ലയിലെ തിട്ടക്കുടിക്കടുത്ത തോലാർ ഗ്രാമത്തിലെ സേവാഗാണ്. കസ്തൂരിയെ വീട്ടിൽ കാണാത്തതിനെ തുടർന്ന് സമീപവാസികൾ സെവാഗിനെ ഫോണിൽ വിളിച്ച് അന്വേഷിച്ചപ്പോൾ ഇയാൾ വ്യക്തമായി മറുപടി നൽകാതെ ഫോൺ വെയ്ക്കുകയായിരുന്നു. ഇതിൽ സംശയം തോന്നിയ സമീപവാസികളും ബന്ധുക്കളും വീട്ടിലെത്തിയപ്പോൾ കസ്തൂരി കിടന്നിരുന്ന പായയിൽ രക്തം പുരണ്ടതായി കണ്ടെത്തി. തുടർന്ന് വീടിനുള്ളിൽ പരിശോധിച്ചപ്പോൾ മുറിക്കുള്ളിൽ കുഴി മണ്ണിട്ടുമൂടിയ നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയും റവന്യൂവകുപ്പ് അധികൃതരുടെ സാന്നിധ്യത്തിൽ പോലീസ് കുഴിയിൽ നിന്നും മൃതദേഹം…

Read More

നടി വനിത വിജയകുമാറിന് അജ്ഞാതന്റെ ആക്രമണത്തിൽ പരിക്ക്

അജ്ഞാതന്റെ ആക്രമണത്തില്‍ നടി വനിത വിജയകുമാറിനു പരിക്ക്. തനിക്കെതിരെയുണ്ടായ ആക്രമണ സംഭവം നടി തന്നെയാണ് സമൂഹമാധ്യമത്തിലൂടെ പുറത്തുവിട്ടത്. പരിക്കേറ്റ് നീരുവന്ന മുഖത്ത് മരുന്ന് പുരട്ടിയിരിക്കുന്ന ചിത്രവും നടി പങ്കുവച്ചിട്ടുണ്ട്. തമിഴ് ബിഗ് ബോസ് ഷോയുമായി ബന്ധപ്പെട്ടാണ് ആക്രമണം. ഷോയില്‍ വനിതയുടെ മകള്‍ ജോവിക മത്സരിക്കുന്നുണ്ട്. നിലവിലെ ബിഗ് ബോസ് മത്സരാര്‍ഥിയായിരുന്ന പ്രദീപ് ആന്റണി ഷോയില്‍ നിന്ന് പുറത്തുപോകാൻ കാരണം ജോവികയാണെന്നു പറഞ്ഞ് പ്രദീപ് ആന്റണിയുടെ ആരാധകനാണ് ആക്രമണം നടത്തിയതെന്ന് വനിത പറഞ്ഞു. പുലര്‍ച്ചെ 1 മണിയോടെയായിരുന്നു സംഭവം. അതിദാരുണമായി എന്നെ ആക്രമിച്ചത് ആരാണെന്നു ദൈവത്തിനു…

Read More

ഡിസംബർ 1 മുതൽ പുതിയ സിം എടുക്കാൻ പുതിയ നിയമം; ഈ കാര്യങ്ങൾ അറിഞ്ഞിരിക്കാം 

ന്യൂഡൽഹി: രാജ്യത്തെ സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുക എന്ന ലക്ഷ്യം മുൻനിര്‍ത്തി സിം വാങ്ങുന്നതിനും വില്‍ക്കുന്നതിനും കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ നിയന്ത്രണങ്ങള്‍ ഡിസംബര്‍ 1 മുതല്‍ പ്രാബല്യത്തില്‍. ഡിസംബര്‍ 1 മുതല്‍ തന്നെ രാജ്യവ്യാപകമായി പുതിയ നിയന്ത്രണങ്ങള്‍ നടപ്പിലാക്കാൻ സര്‍ക്കാര്‍ ഇതിനകം തന്നെ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. വ്യാജ സിമ്മുകള്‍ വഴിയുള്ള തട്ടിപ്പുകളുടെ ഗൗരവം കണക്കിലെടുത്ത് നിയമം കര്‍ശനമായി തന്നെ നടപ്പാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. സിം ഡീലര്‍ പരിശോധന: ഡിസംബര്‍ 1 മുതല്‍ എല്ലാ സിം കാര്‍ഡ് ഡീലര്‍മാര്‍ക്കും സര്‍ക്കാര്‍ പോലീസ് വെരിഫിക്കേഷൻ നിര്‍ബന്ധമാക്കും. സിം…

Read More

എംഡിഎംഎ യുമായി മലയാളി യുവാവ് ബെംഗളുരുവിൽ പിടിയിൽ 

ബെംഗളൂരു: നഗരം കേന്ദ്രീകരിച്ച് വൻ തോതിൽ സിന്ററ്റിക് മയക്കുമരുന്ന് വിൽപന നടത്തി വന്നിരുന്ന മലയാളി യുവാവ് അറസ്റ്റിൽ. ബെംഗളൂരുവിൽ താമസിക്കുന്ന മുഹമദ് തമീം (29)ആണ് പിടിയിലായത്. നാർകോർട്ട് സെൽ അസിസ്റ്റന്റ് കമീഷണർ ടി പി ജെക്കബിന്റെ നേത്യത്വത്തിലുള്ള ഡാൻസാഫ് ടീമും സബ് ഇൻസ്‌പെക്ടർ ആർ ജഗ്മോഹൻ ദത്തന്റെ കസബ പോലീസും ചേർന്നാണ് പിടികൂടിയത്. ബെംഗളൂരു, ഡൽഹി എന്നിവിടങ്ങളിൽ നിന്ന് വൻ തോതിൽ എംഡിഎംഎ കേരളത്തിലേക്ക് എത്തിക്കുന്ന മുഖ്യ കണ്ണിയാണ് പിടിയിലായ തമീം. വല്ലപ്പോഴും കേരളത്തിലേക്ക് പോകുന്ന തമീം ബെംഗളൂരുവിൽ വച്ചാണ് ഇടപാടുകൾ നടത്തുന്നത്. പുതിയ…

Read More

ബിജെപിക്കും കെസിആറിനുമെതിരെ ഗുരുതര ആരോപണവുമായി നടി വിജയശാന്തി

ബെംഗളൂരു: ബിജെപിക്കും കെസിആറിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി അഭിനേത്രി വിജയശാന്തി. കെസിആറും ബിജെപിയും തമ്മിൽ ഒരു രഹസ്യസഖ്യമുണ്ട്. അതുകൊണ്ടാണ് കെ കവിതയ്ക്ക് എതിരെ ഇഡി അറസ്റ്റിലേക്ക് നീങ്ങാത്തത്. ബിജെപിയിലേക്ക് കെസിആർ അയച്ച ചാരനാണ് മുൻമന്ത്രി ഈട്ടല രാജേന്ദ്രനെന്നും അത് തിരിച്ചറിഞ്ഞതുകൊണ്ടാണ് ബിജെപി വിട്ടതെന്നും നടി പറഞ്ഞു. കഴിഞ്ഞ 10 വർഷമായി ഞങ്ങൾ കെസിആറിനെതിരെ പോരാടുന്നു. തെലങ്കാനയിൽ ഭൂമാഫിയയും മണൽമാഫിയയുമാണ് ബിആർഎസ് ഇപ്പോൾ പ്രവർത്തിക്കുന്നത്. ബിജെപിക്ക് തിരശ്ശീലയ്ക്ക് പിന്നിൽ കെസിആറുമായി എന്നും ഒരു ധാരണയുണ്ടായിരുന്നു. ഞങ്ങളുടെ ശത്രുവായ കെസിആറുമായി എങ്ങനെയാണ് സഖ്യമുണ്ടാക്കുന്നത്? അത് കെസിആറിനെതിരായ സമരം ചെയ്ത്…

Read More

ബെലഗാവി കന്റോൺമെന്റ് ബോർഡ് സിഇഒ ആനന്ദിനെ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: കന്റോൺമെന്റ് ബോർഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ കെ ആനന്ദിനെ (40) ബെലഗാവിയിലെ ക്യാമ്പിലെ ഔദ്യോഗിക വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ചെന്നൈയിൽ നിന്നുള്ള ഇന്ത്യൻ ഡിഫൻസ് എസ്റ്റേറ്റ് സർവീസസ് (ഐഡിഇഎസ്) ഉദ്യോഗസ്ഥനായ ആനന്ദ് ബെലഗാവിയിൽ ഏകദേശം ഒന്നര വർഷമായി തനിച്ചായിരുന്നു താമസം. നവംബർ 23 ന് വൈകുന്നേരം മുതൽ വീട്ടുജോലിക്കാർക്ക് ഒരു വിവരവും നൽകാതെ ആനന്ദ് കിടപ്പുമുറിയിൽ നിന്ന് പുറത്തുവന്നിട്ടില്ലെന്ന് മാധ്യമ റിപ്പോർട്ടുകൾ പറയുന്നു. ഫോൺ കോളുകളോട് പ്രതികരിക്കാത്തതിനെ തുടർന്ന് വീട്ടുജോലിക്കാർ ശനിയാഴ്ച രാവിലെ മുൻ കന്റോൺമെന്റ് ബോർഡ് വൈസ് പ്രസിഡന്റ് സാജിദ്…

Read More

ഇന്ദിരാ നഗർ എംആർടിഎസ് സ്റ്റേഷനു സമീപം യു ആകൃതിയിലുള്ള ആദ്യത്തെ മേൽപ്പാലം ഔദ്യോഗികമായി തുറന്നു

ചെന്നൈ: ചെന്നൈയിലെ പഴയ മഹാബലിപുരം റോഡിൽ (ഒഎംആർ) യാത്ര ചെയ്യുന്നവർക്ക് വലിയ ആശ്വാസമായി ഇന്ദിരാ നഗർ എംആർടിഎസ് സ്റ്റേഷനു സമീപം നിർമിച്ച ‘യു’ ആകൃതിയിലുള്ള മേൽപ്പാലം ഗതാഗതത്തിനായി തുറന്നുകൊടുത്തു. നഗരത്തിലെ പ്രധാന ഐടി ഇടനാഴികളിലൊന്നിൽ സ്ഥിതി ചെയ്യുന്ന ടൈഡൽ പാർക്കിലെയും ഒഎംആർ സിഗ്നലുകളിലെയും കാത്തിരിപ്പ് സമയവും ഗതാഗതം കുറയ്ക്കാനും മേൽപ്പാലം സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നുത്. രാജീവ് ഗാന്ധിയുടെ റോഡിൽ ഇനി മുതൽ ട്രാഫിക് സിഗ്നൽ ഉണ്ടാകില്ല. ഇന്ദിരാ നഗർ ജംഗ്ഷനിൽ നിർമ്മിച്ച 237 മീറ്റർ നീളമുള്ള പാലത്തിന് 12.5 മീറ്റർ വീതിയിൽ 19 പില്ലറുകളാണ് ഉള്ളത്.…

Read More

ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ യുവ വനിതാ ഡോക്ടർ ഹൃദയാഘാതം മൂലം മരിച്ചു

ചെന്നൈ: ശരീരഭാരം കുറയ്ക്കാൻ ജിമ്മിൽ നടത്തിയ തീവ്ര വ്യായാമത്തിനിടെ ചെന്നൈയിൽ നിന്നുള്ള യുവ വനിതാ ഡോക്ടർ ഹൃദയാഘാതം മൂലം മരിച്ചു. അൻവിത (24) ചെന്നൈയിലെ കിൽപാക്കം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നാണ് എംബിബിഎസ് പൂർത്തിയാക്കിയത്. പ്രശസ്ത ഒഫ്താൽമോളജിസ്റ്റിന്റെ മകൾ അൻവിത ഒരു സ്വകാര്യ ആശുപത്രിയിൽ പ്രാക്ടീസ് ചെയ്യുന്ന ഡോക്ടറായിരുന്നു. കിൽപ്പാക്കം ന്യൂ ആവടി റോഡിലെ സ്വകാര്യ ഫിറ്റ്‌നസ് സെന്ററിൽ അൻവിത പതിവുപോലെ ശരീരഭാരം കുറയ്ക്കാൻ വ്യായാമം ചെയ്യുന്നതിനിടെ വ്യായാമം ചെയ്ത് മിനിറ്റുകൾക്കുള്ളിൽ പെട്ടെന്ന് ബോധരഹിതയായി വീഴുകയായിരുന്നു. ഇത് കണ്ട് ഞെട്ടിയ ജിം ജീവനക്കാർ…

Read More

തഞ്ചാവൂരിൽ സിദ്ധാചാര്യന്റെ വീട്ടുമുറ്റത്ത് നിന്ന് മനുഷ്യ അസ്ഥികൂടങ്ങൾ കണ്ടെത്തി

ചെന്നൈ: തഞ്ചാവൂർ നഗരത്തിലെ സിദ്ധാഭ്യാസിയുടെ വീട്ടുമുറ്റത്ത് നിന്ന് മനുഷ്യ അസ്ഥികൂടങ്ങൾ കണ്ടെത്തി. തഞ്ചാവൂർ ജില്ലയിലെ മണലേട് മഹാരാജപുരം ഗ്രാമത്തിലെ 27 കാരനായ അശോക് രഞ്ജനെയാണ് 47 കാരനായ കേശവമൂർത്തി കൊലപ്പെടുത്തിയത്. തൊഴിൽപരമായി ഡ്രൈവറായിരുന്ന രഞ്ജൻ ചികിത്സയ്ക്കായി കേശവമൂർത്തിയെ സന്ദർശിച്ചിരുന്നു. അതേസമയം കൊലപാതകക്കുറ്റത്തിന് കേശവമൂർത്തി നേരത്തെ തന്നെ അറസ്റ്റിലാണ്. കേശവമൂർത്തി നൽകിയ മരുന്ന് കഴിച്ചാണ് യുവാവ് മരിച്ചത്. പോലീസ് നടപടി ഭയന്ന് പ്രതികൾ രഞ്ജന്റെ മൃതദേഹം കഷണങ്ങളാക്കി വീട്ടുമുറ്റത്ത് കുഴിച്ചിട്ടു. നവംബർ 14 ന് രഞ്ജന്റെ മുത്തശ്ശി പദ്മിനി ചോളപുരം പോലീസിൽ പരാതി നൽകി. ചോളപുരത്തെ…

Read More

ബന്ദിപ്പൂരിൽ പരിക്കേറ്റ കടുവ ചത്തു 

ബംഗളൂരു: കടുവകൾ തമ്മിലുള്ള പൊരിനിടെ ഗുരുതര പരിക്കേറ്റ കടുവ ബന്ദിപ്പൂർ കടുവ സങ്കേതത്തിൽ ചത്തു. പരിക്കിനെ തുടർന്ന് വേട്ടയാടാൻ കഴിയാനാകാതെ ഭക്ഷണം ലഭിക്കാതെയാണ് മരണം. ഏകദേശം മൂന്നു വയസ്സ് വരുന്ന കടുവയെ മദ്ദൂർ റേഞ്ചിലെ കൃഷിയിടമായ മദ്ദൂർ കോളനി ഭാഗത്താണ് ചത്തനിലയിൽ കണ്ടത്. ബന്ദിപ്പൂരിൽ കടുവയെ രാവിലെ അവശനിലയിൽ കണ്ടത്തിയെങ്കിലും വൈകിയാണ് മൈസൂരു മൃഗശാലയിലെ റെസ്‌ക്യൂ സെന്റെറിലേക്ക് മാറ്റാൻ ശ്രമിച്ചത്. വനംവകുപ്പ് അധികൃതരുടെ മേലെ നോട്ടത്തിൽ പോസ്റ്റ്മോർട്ടം നടന്ന ശേഷം കാട്ടിൽ സംസ്കരിച്ചു.

Read More
Click Here to Follow Us