ബെംഗളൂരു: നഗരത്തിലെ പ്രമുഖ മാളിൽ വച്ച് ഞായറാഴ്ച വൈകുന്നേരം യുവാവ് യുവതികളെ ശല്യം ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ എത്തിയതോടെ പ്രതിയെ തിരഞ്ഞ് പോലീസ്. വൈകുന്നേരം ആറരയോടെ മാളിൽ സ്ത്രീകളെയും യുവതികളെയും സ്പർശിക്കുകയും വികൃതമായി പെരുമാറുകയും ചെയ്യുന്ന ഒരാളുടെ വീഡിയോ മറ്റൊരു യുവാവ് വീഡിയോ എടുക്കുകയും അത് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. “മാളിൽ ഒരാൾ മോശമായി പെരുമാറുകയായിരുന്നു. സംശയം തോന്നി പിന്തുടർന്നപ്പോൾ പ്രതി നിരന്തരം സ്ത്രീകളെ ശല്യം ചെയ്യുന്നത് കണ്ടു. പ്രതിയുടെ അപമര്യാദയായ പെരുമാറ്റം മാളിലെ മാനേജ്മെന്റിനെയും സുരക്ഷാ ജീവനക്കാരെയും ഞാൻ വിവരം…
Read MoreDay: 30 October 2023
ദിവസങ്ങൾ മാത്രം പ്രായമായ കുഞ്ഞിനെ അമ്മ വെള്ളത്തിൽ മുക്കി കൊന്നു
ചെന്നൈ: 24 ദിവസം മാത്രം പ്രായമായ കുഞ്ഞിനെ വെള്ളത്തില്‍ മുക്കി കൊന്ന സംഭവത്തില്‍ മാതാവ് അറസ്റ്റില്‍. കമ്പം അരിശി ആലൈ തെരുവില്‍ മണികണ്ഠന്റെ ഭാര്യ സ്നേഹ(19)യാണ് അറസ്റ്റിലായത്. തമിഴ്നാട്ടിലെ തേനി ജില്ലയില്‍ കമ്ബത്താണ് ക്രൂര സംഭവം നടന്നത്. കഴിഞ്ഞ 22നാണ് ഇവരുടെ കുഞ്ഞിനെ കാണാനില്ലെന്ന് പോലീസില്‍ പരാതി ലഭിച്ചത്. വീട്ടിലെ തൊട്ടിലില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന കുഞ്ഞിനെ മാതാവ് കുളികഴിഞ്ഞ് എത്തിയപ്പോള്‍ കാണാനില്ലെന്നായിരുന്നു പരാതി. അന്വേഷണത്തിനെത്തിയ പോലീസ് സംഘം വീട്ടിലും റോഡിലും സമീപങ്ങളിലുമെല്ലാം തിരച്ചില്‍ നടത്തി. ആറു മണിക്കൂറിനുശേഷം വീടിനുള്ളിലെ പാല് സംഭരിക്കുന്ന വലിയ പ്ലാസ്റ്റിക് ജാറിലെ…
Read More‘ആർക്കും ബാധ്യതയാകാൻ ആഗ്രഹിക്കുന്നില്ല’ സിനിമാ കരിയർ അവസാനിപ്പിക്കുന്നു; അൽഫോൻസ് പുത്രൻ
സിനിമ, തിയേറ്റർ കരിയർ അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ച് സംവിധായകൻ അൽഫോൻസ് പുത്രൻ. തനിക്ക് ഓട്ടിസം സ്പെക്ട്രം ഡിസോർഡർ എന്ന രോഗമാണെന്ന് കഴിഞ്ഞ ദിവസം സ്വയം കണ്ടെത്തിയെന്നും ആർക്കും ബാധ്യതയാകാൻ ഉദ്ദേശിക്കുന്നില്ലെന്നും അൽഫോൻസ് സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിലൂടെ പറഞ്ഞു. ഞാൻ എന്റെ സിനിമ, തിയറ്റർ കരിയർ അവസാനിപ്പിക്കുന്നു. എനിക്ക് ഓട്ടിസം സ്പെക്ട്രം ഡിസോർഡർ എന്ന രോഗമാണെന്ന് കഴിഞ്ഞ ദിവസം സ്വയം കണ്ടെത്തി. ആർക്കും ബാധ്യതയാകാൻ ഞാൻ ഉദ്ദേശിക്കുന്നില്ല. ഹ്രസ്വചിത്രങ്ങളും വിഡിയോയും പാട്ടുകളും തുടരും. ചിലപ്പോൾ അത് ഒടിടി വരെ ചെയ്യും. സിനിമ ഉപേക്ഷിക്കുന്നത് ചിന്തിക്കാനാകില്ല, പക്ഷേ എനിക്ക്…
Read Moreഎട്ട് മാസം പ്രായമുളള കുഞ്ഞിന് ശ്വാസ തടസം; പരിശോധനയില്‍ കണ്ടെത്തിയത് തൊണ്ടയിൽ കൊമ്പന് ചെല്ലി വണ്ടിനെ
കണ്ണൂര്‍: തൊണ്ടയിൽ വണ്ട് കുടുങ്ങി ഗുരുതരാവസ്ഥയിലായ എട്ട് മാസം പ്രായമുളള പെൺകുഞ്ഞിന് ജീവിതത്തിലേക്ക് മടങ്ങിയെത്തുന്നു . കോഴിക്കോട് നാദാപുരം പാറക്കടവ് സ്വദേശികളുടെ പെൺകുഞ്ഞിന്റെ തൊണ്ടയിലാണ് കഴിഞ്ഞ ദിവസം കൊമ്പൻ ചെല്ലി ഇനത്തിൽപെട്ട വണ്ട് കുടുങ്ങിയത്. കഴിഞ്ഞ ദിവസം വൈകിട്ടോടെ നാദാപുരം പാറക്കടവിലാണ് സംഭവം. കളിക്കുന്നതിനിടെ പെട്ടെന്ന് കുഞ്ഞിന് ശ്വാസതടസ്സം നേരിടുകയായിരുന്നു. ശ്വാസതടസ്സമുണ്ടാകാനുള്ള കാരണമറിയാതെ വീട്ടുകാരും ആകെ ആശങ്കയിലായി. ഉടന്‍ തന്നെ വീട്ടുകാര്‍ കുഞ്ഞിനെ പാറക്കടവിലെ ക്ലിനിക്കിലെത്തിച്ചു. തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് കുഞ്ഞിന്റെ തൊണ്ടയില്‍ വണ്ടിനെ കണ്ടെത്തിയത്. ഉടന്‍ തന്നെ ഡോക്ടര്‍മാര്‍…
Read Moreതെങ്ങ് കൃഷി നശിപ്പിച്ച കുരങ്ങന്മാരെ കൊന്ന് ചാക്കിൽ കെട്ടി
ബെംഗളൂരു: തെങ്ങ് കൃഷി നശിപ്പിച്ചതിന് ഏഴ് കുരങ്ങന്മാരെ കൊന്ന് ചാക്കിൽ കെട്ടി. രാമനഗര ജില്ല കനകപൂർ താലൂക്കിലെ ഹരോഹള്ളി താലൂക്കിലെ മലവാടി ഹോബ്ലിയിലെ യലച്ചവാടി ഗ്രാമപഞ്ചായത്തിലെ റസിഡൻഷ്യൽ നഗരത്തിലാണ് ഇത്തരമൊരു പ്രവൃത്തി ഉണ്ടായിരിക്കുന്നത്. വഴിയരികിൽ സംശയാസ്പദമായി കിടന്നിരുന്ന ബാഗ് നീക്കം ചെയ്തപ്പോൾ ഏഴ് കുരങ്ങന്മാരെ കൊന്ന് ബാഗിൽ തള്ളിയതായി കണ്ടെത്തുകയായിരുന്നു. കുരങ്ങുകൾ സാധാരണയായി തെങ്ങുകൾ, സീതപ്പഴം, നിലക്കടല തുടങ്ങിയ കാർഷിക വിളകളെ നശിപ്പിക്കുന്നു. ഇക്കാരണത്താൽ, കുരങ്ങന്മാരുടെ കുരങ്ങുകളെ കൊന്ന് ചാക്കിൽ കെട്ടി റോഡരികിൽ കൊണ്ടുവന്നിടുകയായിരുന്നു. ഒരു കുട്ടിക്കുരങ്ങുൾപ്പെടെ ഏഴ് കുരങ്ങുകൾ ചത്തു.കുരങ്ങിന്റെ കഴുത്തിൽ രക്തക്കറ…
Read Moreബെംഗളുരുവിൽ നിര്യാതനായി
ബെംഗളുരു: ഇടുക്കി സ്വദേശി കുര്യാക്കോസ് ജോർജ് (ബിനോയ്-48 ), ബെംഗളുരു കൊത്തന്നൂർ അനക്കല്പുരയിൽ നിര്യാതനായി. ഇടുക്കി, കഞ്ഞിക്കുഴി, വയലാനാട്ട് കുടുംബാംഗമാണ്. ഭാര്യ പ്രിയ കുര്യാക്കോസ്, മക്കൾ ജോർജ് കുര്യാക്കോസ്, ജോസഫ് കുര്യാക്കോസ്. സംസ്കാരം നാളെ ഉച്ച കഴിഞ്ഞ് 1.30ന്, മരിയനഹള്ളി സെന്റ് അഗസ്റ്റിൻ ദേവാലയത്തിൽ പ്രർത്ഥനക്ക് ശേഷം എം. എസ്. പാളയം സെമിത്തേരിയിൽ.
Read Moreഷൈൻ ടോം ചാക്കോ പ്രണയത്തിൽ? കൂടെ ഉള്ള പെൺകുട്ടിയെ അന്വേഷിച്ച് സോഷ്യല്‍ മീഡിയ
കഴിഞ്ഞ ദിവസം നടൻ ഷൈൻ ടോം ചാക്കോ പങ്കുവച്ച ഒരു ഫോട്ടോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ച വിഷയം. മുഖം മറച്ച് നിൽക്കുന്ന ഒരു പെൺകുട്ടിയുടെ കൂടെ നിക്കുന്ന ഫോട്ടോയാണ് നടൻ യാതൊരു തലക്കെട്ടും ഇല്ലാതെ പങ്കുവച്ചത്. ഇപ്പോഴിതാ ഷൈൻ ടോം ചാക്കോയുടെ കൂടെയുള്ള പെണ്‍ക്കുട്ടിയെ അന്വേഷിച്ച് ഇറങ്ങിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ. നിമിഷ നേരം കൊണ്ട് തന്നെ ചിത്രം വൈറലായി. മലയാള സിനിമയിലെ യുവതാരങ്ങള്‍ എടുത്ത് പരിശോധിച്ചാൽ ഏറ്റവും മുൻ നിരയിൽ തന്നെ ഷൈൻ ടോം ചാക്കോ ഉണ്ട്. വ്യത്യസ്തമായ കഥാപാത്രം കൊണ്ട് മലയാളി…
Read Moreബെംഗളൂരു കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വന്‍ മയക്കുമരുന്നു മാഫിയാ സംഘത്തിലെ പ്രധാനി പിടിയിൽ
ബെംഗളൂരു: ലഹരി വ്യാപാരസംഘത്തിലെ പ്രധാനിയായ സുഡാന് സ്വദേശിയെ ബെംഗളൂരു നഗരത്തിൽ നിന്ന് കൊല്ലം ഈസ്റ്റ് പോലീസ് പിടികൂടി. റാമി ഇസുല്‍ദിന്‍ ആദം അബ്ദുള്ള (23) ആണ് കേരള പോലീസിന്റെ പിടിയിലായത്. ഒക്ടോബര്‍ എട്ടിന് കെ.എസ്.ആര്.ടി.സി. ബസ് സ്റ്റാന്‍ഡിനുസമീപത്തുനിന്ന് 75 ഗ്രാം എം.ഡി.എം.എ.യുമായി ഇരവിപുരം ബാദുഷ മന്‍സിലില്‍ ബാദുഷയെ (23) പിടികൂടിയിരുന്നു. ഇതിനെ തുടര്‍ന്ന് പ്രത്യേക അന്വേഷണ സംഘത്തെ രൂപവത്കരിച്ച് ഇയാളുടെ മയക്കുമരുന്നു ഉറവിടത്തെ സംബന്ധിച്ച് നടത്തിയ ശ്രമകരമായ അന്വേഷണത്തിനൊടുവിലാണ് റാമി പിടിയിലായത്. പ്രതികള്‍ക്ക് ഇടനിലക്കാരിയായിനിന്ന ആഗ്നസ് എന്ന യുവതിയെ ബെംഗളൂരുവില്‍നിന്ന് 16-ന് പിടികൂടിയിരുന്നു. യുവതിയില്‍നിന്ന്…
Read Moreവയലിൽ നിന്നും അജ്ഞാതന്റെ മൃതദേഹം കണ്ടെത്തി
ബെംഗളൂരു: ട്രാക്ടർ ഉപയോഗിച്ച് വയലിൽ ഉഴുതുമറക്കുന്നതിനിടെ അജ്ഞാതന്റെ മൃതദേഹം കണ്ടെത്തി. നെലമംഗല താലൂക്കിലെ മണ്ടനചുർക്ക ഗ്രാമത്തിൽ ഞായറാഴ്ചയാണ് സംഭവം. ഡ്രൈവർ ഹരീഷ് ട്രാക്ടറിൽ ഉഴുന്നതിനിടെയാണ് അനുസൂയമ്മയുടെ തോട്ടത്തിൽ മൃതദേഹം കണ്ടെത്തിയത്. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലപരിശോധനാ സംഘവും സ്ഥലം സന്ദർശിച്ചു. മൃതദേഹം പൂർണമായും ജീർണിച്ചതിനാൽ തിരിച്ചറിയാൻ പ്രയാസമായിരുന്നു. 45 നും 50 നും ഇടയിൽ പ്രായമുള്ള പുരുഷന്റെ മൃതദേഹം മൂന്നോ നാലോ ദിവസം മുമ്പ് മരിച്ചതാകാം അല്ലെങ്കിൽ കൊലപ്പെടുത്തി ഇവിടെ തള്ളിയിട്ടതാകാമെന്നാണ് സംശയിക്കുന്നത്. നെലമംഗല റൂറൽ സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ രാജീവും ജീവനക്കാരും…
Read Moreഎതിരാളികളെ പെണ്ണ് കേസിലും ഗർഭക്കേസിലും കുടുക്കി നാറ്റിക്കുക ! ഇതിനപ്പുറം ഒന്നുമില്ല; സുരേഷ് ഗോപിക്ക് കട്ട സപ്പോർട്ടുമായി നടൻ ജോയി മാത്യു
കോഴിക്കോട്: മാധ്യമ പ്രവർത്തകയോട് സുരേഷ് ഗോപി മോശമായി പെരുമാറിയെന്ന ആരോപണത്തിൽ പ്രതികരണവുമായി നടനും തിരക്കഥാകൃത്തുമായ ജോയ് മാത്യു രംഗത്ത്. സുരേഷ് ഗോപിയെ വ്യക്തിപരമായി അറിയുന്നവർക്ക് അദ്ദേഹം എത്തരക്കാരനാണെന്ന് അറിയാമെന്നും താൻ സുരേഷ് ഗോപി എന്ന മനുഷ്യന്റെ കൂടെയാണെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ ജോയ് മാത്യു വ്യക്തമാക്കി. “സന്ദേശം “സിനിമ ഇറങ്ങി ഇന്നേക്ക് 32 വർഷം പൂർത്തിയാവുന്നു. ശങ്കരാടി സഖാവ് കുമാരപിള്ളയായി പറഞ്ഞതിൽ നിന്നും ഒരിഞ്ച് മുന്നോട്ട് പോകാൻ മലയാളികളുടെ രാഷ്ട്രീയ പാർട്ടി അടിമത്തം ഇപ്പോഴും തയ്യാറായിട്ടില്ല. ‘എതിരാളികളെ പെണ്ണ് കേസിലും ഗർഭക്കേസിലും കുടുക്കി നാറ്റിക്കുക…
Read More