വയലിൽ നിന്നും അജ്ഞാതന്റെ മൃതദേഹം കണ്ടെത്തി

ബെംഗളൂരു: ട്രാക്ടർ ഉപയോഗിച്ച് വയലിൽ ഉഴുതുമറക്കുന്നതിനിടെ അജ്ഞാതന്റെ മൃതദേഹം കണ്ടെത്തി.

നെലമംഗല താലൂക്കിലെ മണ്ടനചുർക്ക ഗ്രാമത്തിൽ ഞായറാഴ്ചയാണ് സംഭവം.

ഡ്രൈവർ ഹരീഷ് ട്രാക്ടറിൽ ഉഴുന്നതിനിടെയാണ് അനുസൂയമ്മയുടെ തോട്ടത്തിൽ മൃതദേഹം കണ്ടെത്തിയത്.

ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലപരിശോധനാ സംഘവും സ്ഥലം സന്ദർശിച്ചു.

മൃതദേഹം പൂർണമായും ജീർണിച്ചതിനാൽ തിരിച്ചറിയാൻ പ്രയാസമായിരുന്നു. 45 നും 50 നും ഇടയിൽ പ്രായമുള്ള പുരുഷന്റെ മൃതദേഹം മൂന്നോ നാലോ ദിവസം മുമ്പ് മരിച്ചതാകാം അല്ലെങ്കിൽ കൊലപ്പെടുത്തി ഇവിടെ തള്ളിയിട്ടതാകാമെന്നാണ് സംശയിക്കുന്നത്.

  ബന്ദിപ്പൂരിൽ സഫാരി ഉൾപ്പടെ എന്തിൽ തൊട്ടാലും ഇനി പൊള്ളും; എല്ലാത്തിനും ഉള്ള പുതിയ നിരക്ക് അറിയാൻ വായിക്കൂ

നെലമംഗല റൂറൽ സ്‌റ്റേഷൻ പോലീസ് ഇൻസ്‌പെക്ടർ രാജീവും ജീവനക്കാരും സംഭവസ്ഥലം സന്ദർശിച്ച് പരിശോധന നടത്തി. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി സർക്കാർ ആശുപത്രിയിലേക്ക് അയച്ചു.

സംശയാസ്പദമായ രീതിയിൽ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം തുടരുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മൂന്നിലൊന്ന് ഇന്ത്യക്കാരെ ബാധിക്കുന്ന കരൾ രോഗത്തിന് വെയ്റ്റ് ലോസ് മരുന്നിന് അനുമതി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിന്റെ കാൽപന്ത് ചരിത്രം: സ്റ്റാർട്ടപ്പുകൾക്കും ഐടി പാർക്കുകൾക്കും മുന്നേ പിറന്ന ഫുട്ബോൾ നഴ്സറി
[masterslider id="10"]

Related posts