ബെംഗളൂരു കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വന്‍ മയക്കുമരുന്നു മാഫിയാ സംഘത്തിലെ പ്രധാനി പിടിയിൽ

ബെംഗളൂരു: ലഹരി വ്യാപാരസംഘത്തിലെ പ്രധാനിയായ സുഡാന്‍ സ്വദേശിയെ ബെംഗളൂരു നഗരത്തിൽ നിന്ന് കൊല്ലം ഈസ്റ്റ് പോലീസ് പിടികൂടി.

റാമി ഇസുല്‍ദിന്‍ ആദം അബ്ദുള്ള (23) ആണ് കേരള പോലീസിന്റെ പിടിയിലായത്.

ഒക്ടോബര്‍ എട്ടിന് കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡിനുസമീപത്തുനിന്ന് 75 ഗ്രാം എം.ഡി.എം.എ.യുമായി ഇരവിപുരം ബാദുഷ മന്‍സിലില്‍ ബാദുഷയെ (23) പിടികൂടിയിരുന്നു.

  വേദനകൾ അതിജീവിച്ച് ശ്രുതി പുതിയ ജീവിതത്തിലേക്ക്; ആശംസകളുമായി കേരളക്കര

ഇതിനെ തുടര്‍ന്ന് പ്രത്യേക അന്വേഷണ സംഘത്തെ രൂപവത്കരിച്ച് ഇയാളുടെ മയക്കുമരുന്നു ഉറവിടത്തെ സംബന്ധിച്ച് നടത്തിയ ശ്രമകരമായ അന്വേഷണത്തിനൊടുവിലാണ് റാമി പിടിയിലായത്.

പ്രതികള്‍ക്ക് ഇടനിലക്കാരിയായിനിന്ന ആഗ്‌നസ് എന്ന യുവതിയെ ബെംഗളൂരുവില്‍നിന്ന് 16-ന് പിടികൂടിയിരുന്നു.

യുവതിയില്‍നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സുഡാന്‍ സ്വദേശിയെ അറസ്റ്റ് ചെയ്യാനായത്.

ബെംഗളൂരു കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വന്‍ മയക്കുമരുന്നു മാഫിയാ സംഘത്തിലെ പ്രധാനിയാണ് അറസ്റ്റിലായ റാമി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇനി തടസ്സങ്ങളില്ലാത്ത യാത്ര; റോഡ് വീതികൂട്ടാതെ ഗതാഗതക്കുരുക്ക് അഴിക്കാം; ബെംഗളൂരുവിൽ പുതിയ 'മാജിക്' പരീക്ഷണം! സംഭവം ഇങ്ങനെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഫോണും ക്യാമറയുമില്ല, കണ്ണടച്ചൊന്ന് നോക്കിയാൽ മതി; ബെംഗളൂരുവിൽ തരംഗമാകുന്ന 'സ്മാർട്ട് ഗ്ലാസുകൾ' സ്വകാര്യതയ്ക്ക് ഭീഷണിയാകുന്നുവോ?
[masterslider id="10"]

Related posts