പോലീസിന് ഒറ്റുകൊടുത്തെന്ന് സംശയിച്ച് ഓട്ടോഡ്രൈവറെ ഗുണ്ടാസംഘം മര്‍ദിച്ചു, നഗ്‌നനാക്കി മര്‍ദിക്കുകയും ബ്‌ളേഡ്കൊണ്ട് മുറിവേല്‍പ്പിക്കുകയും, മര്‍ദനത്തിന്റെ വീഡിയോ പ്രചരിപ്പിക്കുകയും ചെയ്തു.

ബെംഗളൂരു: പോലീസിന് വിവരം നല്‍കുന്നയാളെന്ന് സംശയിച്ച് ഗുണ്ടാസംഘം ഓട്ടോഡ്രൈവറെ മര്‍ദിച്ചു. ദേവരബീസനഹള്ളി സ്വദേശിയായ കുമാറി( 19) നാണ് മര്‍ദനമേറ്റത്. പോലീസുമായി കുമാറിനുള്ള ബന്ധമാണ് ഗുണ്ടാസംഘത്തിന്റെ സംശയത്തിന് കാരണമായത്.

ഗുണ്ടാസംഘം ഇയാളെ വിവസ്ത്രനാക്കി വീഡിയോ ചിത്രീകരിക്കുകയും ദേഹത്ത് ബ്ലേഡ് കൊണ്ട് മുറിവേല്‍പ്പിക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു. സംഭവത്തില്‍ ദേവരബീസനഹള്ളി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഗുണ്ടാസംഘത്തിന്റെ തലവന്മാരായ അപ്പു(30), കിഷോര്‍ (32) എന്നിവര്‍ക്കെതിരെ കേസെടുത്തു. ഇവര്‍ ഇപ്പോൾ ഒളിവിലാണ്.

  നമ്മ മെട്രോയിൽ പരസ്യമായ പ്രണയപ്രകടനം; യുവദമ്പതികൾക്കെതിരെ കടുത്ത പൊതുജനരോഷം, വീഡിയോ വൈറൽ

കഴിഞ്ഞ ദിവസം രാത്രി ഏഴരയോടെ മാറത്തഹള്ളിയിലേക്ക് അപ്പുവും കിഷോറും കുമാറിന്റെ ഓട്ടോറിക്ഷ വിളിച്ചു. പണത്തൂര്‍ ശ്മശാനത്തിന് അടുത്തെത്തിയപ്പോള്‍ ഓട്ടോ നിര്‍ത്തിച്ച് കുമാറിനെ ശ്മശാനത്തിലേക്ക് വലിച്ചിഴയ്ക്കുകയായിരുന്നു. ഇതോടെ സമീപത്ത് കാത്തിരുന്ന സംഘാംഗങ്ങളും ഇവര്‍ക്കൊപ്പം ചേര്‍ന്നു. പിന്നീട് തങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ മറ്റാരെയും അറിയിക്കരുതെന്ന് ആവശ്യപ്പെട്ട് കുമാറിനെ നഗ്‌നനാക്കി മര്‍ദിക്കുകയും ബ്‌ളേഡ്കൊണ്ട് മുറിവേല്‍പ്പിക്കുകയും ചെയ്തു.

ഒറ്റുകാര്‍ക്ക് കുമാറിന്റെ അനുഭവം പാഠമാകണമെന്ന കുറിപ്പോടെ മര്‍ദനത്തിന്റെ വീഡിയോ പ്രദേശവാസികളായ ചിലര്‍ക്ക് സംഘം അയച്ചുകൊടുക്കുകയും ചെയ്തിട്ടുണ്ട്.  രാത്രി വൈകി ശ്മാശാനത്തില്‍ അവശനിലയില്‍ കിടക്കുകയായിരുന്ന കുമാറിനെ സുഹൃത്തുക്കള്‍ കണ്ടെത്തി ആശുപത്രിയിലെത്തിക്കുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'ഉത്തരവ് കാട്ടൂ'; സർവേ സംഘത്തെ ചൂലുമായി നേരിട്ട് വനിതകൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇനി എൽ.പി.ജി സിിലിണ്ടറുകളും സ്വിഗ്ഗി വഴി വീട്ടിലെത്തും; പക്ഷേ ഉപയോഗത്തിൽ വേണം കടുത്ത ജാഗ്രത; ചെയ്യേണ്ട കാര്യങ്ങൾ അറിയാൻ വായിക്കാം
[masterslider id="10"]

Related posts