“എംഎല്‍എ ഗണേഷ് തന്നെ വെടിവച്ച്‌ കൊല്ലാന്‍ ശ്രമിച്ചു”:ആശുപത്രിയില്‍ ഉള്ള കോണ്‍ഗ്രസ്‌ എംഎല്‍എ ആനന്ദ്‌ സിംഗ്;ഗണേഷ് ഇപ്പോഴും ഒളിവില്‍ തന്നെ;തുടര്‍ച്ചയായി സിംകാര്‍ഡുകള്‍ മാറ്റി ഒളിസങ്കേതങ്ങള്‍ മാറ്റുന്നതിനാൽ കണ്ടെത്താൻ കഴിയുന്നില്ലെന്ന് പോലീസ്.

ബെംഗളൂരു: സര്‍ക്കാരിനെതിരായുള്ള നീക്കം പൊളിക്കുക എന്നാ ലക്ഷ്യത്തോടെ ഈഗിള്‍ ടോണ്‍ റിസോര്‍ട്ടിലേക്ക് മാറ്റിയ കോണ്‍ഗ്രസ്‌ എം എല്‍ എ മാര്‍ക്കിടയില്‍ ഉണ്ടായ അടിപിടി വാര്‍ത്തയായിരുന്നു അതില്‍ പരിക്ക് പറ്റിയ ആനന്ദ്‌ സിംഗ് ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയിലാണ്.മറ്റൊരു കോണ്‍ഗ്രസ്‌ എം എല്‍ എ ആയ ജെ എന്‍ ഗണേഷ് തന്നെ വധിക്കാന്‍ വേണ്ടി ഗണ്‍മാന്റെ കയ്യില്‍ നിന്നും തോക്ക് വാങ്ങി തനിക്ക് നേരെ ചൂണ്ടുകയായിരുന്നു എന്നാണ് ഇപ്പോള്‍ ആനന്ദ്‌ സിംഗ് ആരോപിക്കുന്നത്. മന്ത്രി ഇ.തുക്കാറാമും മറ്റ് എംഎൽഎമാരും ഇടപെട്ടതിനാലാണ് ജീവൻ തിരിച്ചു കിട്ടിയത്. എന്നാൽ ബെള്ളാരിയിൽ മാത്രം…

Read More

പോലീസിന് ഒറ്റുകൊടുത്തെന്ന് സംശയിച്ച് ഓട്ടോഡ്രൈവറെ ഗുണ്ടാസംഘം മര്‍ദിച്ചു, നഗ്‌നനാക്കി മര്‍ദിക്കുകയും ബ്‌ളേഡ്കൊണ്ട് മുറിവേല്‍പ്പിക്കുകയും, മര്‍ദനത്തിന്റെ വീഡിയോ പ്രചരിപ്പിക്കുകയും ചെയ്തു.

ബെംഗളൂരു: പോലീസിന് വിവരം നല്‍കുന്നയാളെന്ന് സംശയിച്ച് ഗുണ്ടാസംഘം ഓട്ടോഡ്രൈവറെ മര്‍ദിച്ചു. ദേവരബീസനഹള്ളി സ്വദേശിയായ കുമാറി( 19) നാണ് മര്‍ദനമേറ്റത്. പോലീസുമായി കുമാറിനുള്ള ബന്ധമാണ് ഗുണ്ടാസംഘത്തിന്റെ സംശയത്തിന് കാരണമായത്. ഗുണ്ടാസംഘം ഇയാളെ വിവസ്ത്രനാക്കി വീഡിയോ ചിത്രീകരിക്കുകയും ദേഹത്ത് ബ്ലേഡ് കൊണ്ട് മുറിവേല്‍പ്പിക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു. സംഭവത്തില്‍ ദേവരബീസനഹള്ളി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഗുണ്ടാസംഘത്തിന്റെ തലവന്മാരായ അപ്പു(30), കിഷോര്‍ (32) എന്നിവര്‍ക്കെതിരെ കേസെടുത്തു. ഇവര്‍ ഇപ്പോൾ ഒളിവിലാണ്. കഴിഞ്ഞ ദിവസം രാത്രി ഏഴരയോടെ മാറത്തഹള്ളിയിലേക്ക് അപ്പുവും കിഷോറും കുമാറിന്റെ ഓട്ടോറിക്ഷ വിളിച്ചു. പണത്തൂര്‍ ശ്മശാനത്തിന് അടുത്തെത്തിയപ്പോള്‍ ഓട്ടോ…

Read More

ടിക്കറ്റിന്റെ ബാക്കി ചോദിച്ചതിന് യാത്രക്കാരനെ ബിഎംടിസി ബസ്സിൽനിന്നും പുറത്തേക്ക് തള്ളിയിട്ടു.

ബെംഗളൂരു: ചില്ലറ പ്രശ്നത്തെ ചൊല്ലി ജീവനക്കാരും യാത്രക്കാരും തമ്മിൽ തർക്കം പതിവാണ്. കൃത്യമായ ടിക്കറ്റ് ചാർജ് കൊടുക്കാൻ പറ്റാതെവരുമ്പോൾ, എത്ര രൂപ നൽകിയാലും ബാക്കി രൂപയുടെ കാര്യം ടിക്കറ്റിന്റെ പിന്നിൽ എഴുതി നൽകുന്നതോടെ തീർന്നു. ഇറങ്ങാൻ നേരത്ത് ചോദിച്ചാൽ പല കണ്ടക്ടർമാരുടേയും മറുപടി മോശമായിരിക്കുമെന്നു പരക്കെ പരാതിയുണ്ട്. ടിക്കറ്റിന്റെ ബാക്കി 3 രൂപ ചോദിച്ചതിന് യാത്രക്കാരനെ മർദിച്ച സംഭവത്തിൽ ബിഎംടിസി ഡ്രൈവറെയും കണ്ടക്ടറെയും അറസ്റ്റ് ചെയ്തു. ബിഹാർ സ്വദേശിയായ മുഹമ്മദ് തൗസിഫിനെ (21) മർദിച്ച കേസിലാണ് ബിഎംടിസി ഗുൻജൂർ ഡിപ്പൊയിലെ കണ്ടക്ടർ വെങ്കട്ടചലപതി, ഡ്രൈവർ രാജേഷ് എന്നിവരെ എച്ച്എഎൽ പൊലീസ് അറസ്റ്റ്ചെയ്തത്. മാറത്തഹള്ളി-ഐടിപിൽ…

Read More

അമേരിക്കയില്‍ അതിശൈത്യം: നേരിടാനിരിക്കുന്നത് ചരിത്രത്തിലെ ഏറ്റവും മാരകമായ ശൈത്യകാലം.

ന്യൂയോര്‍ക്ക്: ചരിത്രത്തിലെ ഏറ്റവും മാരകമായ ശൈത്യകാലമാണ് അമേരിക്ക നേരിടാനിരിക്കുന്നതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. മഞ്ഞില്‍പ്പെടുന്നവരെ മിനിറ്റുകള്‍ക്കുള്ളില്‍ ശ്വാസംമുട്ടിച്ച്‌ കൊല്ലുന്ന അതിശൈത്യമാണ് അമേരിക്കയിലെ ജനങ്ങള്‍ ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്നത്‍. നോര്‍ത്തേണ്‍ ഇല്ലിനോയിയില്‍ -55 ഡിഗ്രി വരെയും മിനസോട്ടയില്‍ -30 ഡിഗ്രി വരെയും താപനില താഴാന്‍ ഇടയുണ്ടെന്നാണ് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്‍കുന്നത്. വലിയതോതിലുള്ള ശീതക്കാറ്റ് കൂടി വീശുന്നതോടെ -60 ഡിഗ്രി സെല്‍ഷ്യസ് പോലെയാകും ഇതനുഭവപ്പെടുകയെന്ന് കാലാവസ്ഥാ നിരീക്ഷകന്‍ ബ്രയന്‍ ഹേളി പറയുന്നു. ഇന്ന് മുതല്‍ താപനില വീണ്ടും താഴുമെന്നും ബുധനാഴ്ച ഏറ്റവും കടുത്ത തണുപ്പിന് സാധ്യതയുണ്ടെന്നും…

Read More

ഇങ്ങനെയും സ്വർണകടത്തോ..!! 81 പവൻ ഒളിപ്പിച്ചത് മലദ്വാരത്തിൽ; യുവാവ് പിടിയിൽ.

കോഴിക്കോട്: ദുബായില്‍നിന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ ഇറങ്ങിയ മലപ്പുറം വേങ്ങര കീഴ്മുറി സ്വദേശി മണ്ടോടാന്‍ യൂസഫ്(36) ആണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ കസ്റ്റംസിന്റെ പിടിയിലായത്. സ്വര്‍ണം പൊടിച്ച് കവറിലാക്കി മലദ്വാരത്തില്‍ വച്ച് ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച യുവാവിനെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥര്‍ പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. പിന്നീട് ഇയാളുടെ നടത്തത്തില്‍ അസ്വാഭാവികത തോന്നിയപ്പോള്‍ ആശുപത്രിയിലെത്തിച്ച് എക്‌സറേ എടുക്കുകയായിരുന്നു. 648.8ഗ്രാം (81പവന്‍) സ്വര്‍ണം പൊടിച്ച് രാസവസ്തുക്കള്‍ ചേര്‍ത്ത് കവറിലാക്കി മലദ്വാരത്തില്‍ ഒളിപ്പിക്കുകയായിരുന്നു. അഞ്ച് കവറുകളിലായാണ് സ്വര്‍ണം നിക്ഷേപിച്ചത്.

Read More

മുൻ പ്രതിരോധ മന്ത്രി ജോർജ് ഫെർണാണ്ടസ് അന്തരിച്ചു.

ഡൽഹി : മുൻ പ്രതിരോധ മന്ത്രി ജോർജ് ഫെർണാണ്ടസ് (88)അന്തരിച്ചു. ഡൽഹിയിലായിരുന്നു അന്ത്യം. ഒൻപത് തവണ ലോക്സഭ അംഗമായി, പ്രതിരോധ മടക്കം നിരവധി വകുപ്പുകൾ കേന്ദ്രത്തിൽ കൈകാര്യം ചെയ്തു,   സമതാ പാർട്ടിയുടെ സ്ഥാപകനാണ്. 1930ൽ ജൂൺ  മംഗലാപുരത്ത് ജനിച്ച ജോർജ് ഫെർണാണ്ടസ് മുംബെയിൽ ട്രേഡ് യൂണിയൻ പ്രവർത്തനത്തിലൂടെയാണ് പൊതു രംഗത്ത് പ്രവേശിച്ചത്.

Read More

കന്നടയിലെ പ്രശസ്ത സിനിമാ താരം ഉപേന്ദ്ര, ആരാധക പിന്തുണ വോട്ടാക്കാനൊരുങ്ങുന്നു..

ബെംഗളൂരു: ലോകസഭ തെരഞ്ഞെടുപ്പില്‍ സിനിമാ പ്രേമികളുടെ പിന്തുണ വോട്ടാക്കി മാറ്റാനൊരുങ്ങി പ്രശസ്ത കന്നടസിനിമാ താരം ഉപേന്ദ്ര. സ്വന്തം സ്ഥാനാര്‍ഥിത്വത്തെ കുറിച്ച് വ്യക്തമായ ഒരു ഉത്തരം അദ്ദേഹം നല്‍കിയിട്ടില്ല, പക്ഷെ തന്റെ ഉത്തമ പ്രജകീയ പാര്‍ട്ടി 28 സീറ്റുകളിലും മത്സരിക്കുമെന്ന് ഉപേന്ദ്ര വ്യക്തമാക്കി. പാര്‍ട്ടിയിലെ മറ്റുള്ളവരെ പോലെ സ്ഥാനാര്‍ഥിയാകാനുള്ള ടെസ്റ്റ് താൻ പാസായാല്‍ മത്സരിക്കുമെന്നാണ് ഉപേന്ദ്ര കഴിഞ്ഞ ദിവസം പറഞ്ഞത്. മത്സരത്തിന് എല്ലാ നിലക്കും തയ്യാറായതായി ഉപേന്ദ്ര വ്യക്തമാക്കി. യാഥാര്‍ഥ്യമാകാവുന്ന പ്രകടന പത്രിക മാത്രമേ പാര്‍ട്ടി അംഗീകരിക്കുകയുള്ളൂവെന്നും അദ്ദേഹം പറയുന്നു. ഉത്തമ പ്രജകീയ പാര്‍ട്ടി ഓട്ടോറിക്ഷ ചിഹ്നത്തിലായിരിക്കും മത്സരിക്കുക. സാധാരണക്കാര്‍ക്കായുള്ള പാര്‍ട്ടി എന്ന നിലയിലാണ് ഓട്ടോറിക്ഷ…

Read More

നമ്മമെട്രോയുടെ ഗ്രീൻലൈനിലും ആറുകോച്ചുള്ള മെട്രോട്രെയിൻ ഓടിത്തുടങ്ങി.

ബെംഗളൂരു: നമ്മമെട്രോയുടെ ഗ്രീൻലൈനിലും (യെലച്ചനഹള്ളി- നാഗസാന്ദ്ര) ആറുകോച്ചുള്ള മെട്രോട്രെയിൻ ഓടിത്തുടങ്ങി. പർപ്പിൾ ലൈനിൽ (ബൈയ്യപ്പനഹള്ളി- മൈസൂരു റോഡ്) ഓടുന്നതിന് സമാനമായി തിരക്കുള്ള സമയമായ രാവിലെയും വൈകീട്ടുമായിരിക്കും ആറുകോച്ചുള്ള മെട്രോ ട്രെയിൻ ഗ്രീൻലൈനിലും സർവീസ് നടത്തുക. മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി സാംപിഗെ സ്റ്റേഷനിൽ നടന്ന ചടങ്ങിൽ ഫ്ളാഗ് ഓഫ് ചെയ്തു. ഉപമുഖ്യമന്ത്രി ജി. പരമേശ്വര, ദിനേശ് ഗുണ്ടുറാവു, മേയർ ഗംഗാംബികെ മല്ലികാർജുൻ എന്നിവർ പങ്കെടുത്തു. പർപ്പിൾലൈനിൽ ആറുകോച്ചുള്ള രണ്ടുമെട്രോ ട്രെയിനുകൾകൂടി ഇതോടൊപ്പം ഓടിത്തുടങ്ങി. നേരത്തേ ആറുകോച്ചുള്ള മൂന്നു മെട്രോ ട്രെയിനുകളാണ് സർവീസ് നടത്തിയിരുന്നത്. ഇതോടെ രണ്ടുലൈനുകളിലുമായി സർവീസ് നടത്തുന്ന ആറുകോച്ച്…

Read More
Click Here to Follow Us