നമ്മമെട്രോയുടെ ഗ്രീൻലൈനിലും ആറുകോച്ചുള്ള മെട്രോട്രെയിൻ ഓടിത്തുടങ്ങി.

ബെംഗളൂരു: നമ്മമെട്രോയുടെ ഗ്രീൻലൈനിലും (യെലച്ചനഹള്ളി- നാഗസാന്ദ്ര) ആറുകോച്ചുള്ള മെട്രോട്രെയിൻ ഓടിത്തുടങ്ങി. പർപ്പിൾ ലൈനിൽ (ബൈയ്യപ്പനഹള്ളി- മൈസൂരു റോഡ്) ഓടുന്നതിന് സമാനമായി തിരക്കുള്ള സമയമായ രാവിലെയും വൈകീട്ടുമായിരിക്കും ആറുകോച്ചുള്ള മെട്രോ ട്രെയിൻ ഗ്രീൻലൈനിലും സർവീസ് നടത്തുക.

മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി സാംപിഗെ സ്റ്റേഷനിൽ നടന്ന ചടങ്ങിൽ ഫ്ളാഗ് ഓഫ് ചെയ്തു. ഉപമുഖ്യമന്ത്രി ജി. പരമേശ്വര, ദിനേശ് ഗുണ്ടുറാവു, മേയർ ഗംഗാംബികെ മല്ലികാർജുൻ എന്നിവർ പങ്കെടുത്തു. പർപ്പിൾലൈനിൽ ആറുകോച്ചുള്ള രണ്ടുമെട്രോ ട്രെയിനുകൾകൂടി ഇതോടൊപ്പം ഓടിത്തുടങ്ങി. നേരത്തേ ആറുകോച്ചുള്ള മൂന്നു മെട്രോ ട്രെയിനുകളാണ് സർവീസ് നടത്തിയിരുന്നത്. ഇതോടെ രണ്ടുലൈനുകളിലുമായി സർവീസ് നടത്തുന്ന ആറുകോച്ച് മെട്രോ ട്രെയിനുകളുടെ എണ്ണം ആറായി.

  ലാൽബാഗിൽ വാണിജ്യ സമുച്ചയമോ? സർക്കാരിനെതിരെ തേജസ്വി സൂര്യ!

കൂടുതൽ കോച്ചുകൾ കൂട്ടിച്ചേർത്തതോടെ ദിവസേന 5.5 ലക്ഷത്തോളം ആളുകൾക്ക് മെട്രോയിൽ സഞ്ചരിക്കാൻ കഴിയും. ആറുകോച്ചുള്ള ഒരു ട്രെയിനിൽ 2000 യാത്രക്കാർക്ക് കയറാം. ഒരു കോച്ച് വനിതകൾക്കായി മാറ്റിവെച്ചിട്ടുണ്ട്. സ്വയം താപനില ക്രമീകരിക്കുന്ന സംവിധാനമുള്ളവയാണ് പുതിയതായി കൂട്ടിച്ചേർത്ത കോച്ചുകൾ.

രാവിലെയും വൈകീട്ടും മെട്രോ ട്രെയിനുകളിൽ വൻ തിരക്ക് അനുഭവപ്പെട്ടതോടെയാണ് മെട്രോ റെയിൽ കോർപ്പറേഷൻ കോച്ചുകളുടെ എണ്ണം വർധിപ്പിക്കാൻ തീരുമാനിച്ചത്. ഒരു വർഷത്തിനുള്ളിൽ ബാക്കിയുള്ള 44 ട്രെയിനുകളും ആറുകോച്ചുകളാക്കാനാണ് മെട്രോ റെയിൽ കോർപ്പറേഷന്റെ പദ്ധതി.

  മെഗാ ഇവന്റുകളും നീറ്റ് പരീക്ഷയും ഒരേ ദിവസം; ബെംഗളൂരുവിൽ ഇന്ന് കനത്ത ട്രാഫിക് നിയന്ത്രണം

ഇതോടെ നിലവിൽ യാത്രചെയ്യുന്നതിന്റെ ഇരട്ടിയോളം യാത്രക്കാർക്ക് മെട്രോയിൽ സഞ്ചരിക്കാം. ഗ്രീൻ ലൈനിലെ സ്റ്റേഷനുകളിൽ മൂന്നുകോച്ചുള്ള ട്രെയിനുകൾ നിർത്താനുള്ള മാർക്കിങ്ങാണ് നിലവിലുള്ളത്. ആറുകോച്ച് മെട്രോയെത്തുമ്പോൾ സുരക്ഷാ ജീവനക്കാർ യാത്രക്കാർക്ക് ആവശ്യമായ നിർദേശങ്ങൾ നൽകുമെന്ന് മെട്രോ റെയിൽ കോർപ്പറേഷൻ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  രോഗവിവരം രഹസ്യമാക്കി അമിതാഭ് ബച്ചൻ ആശുപത്രി വിട്ടു: കടന്നുപോകുന്നത് 'ജീവിതത്തിലെ ഏറ്റവും പ്രയാസമേറിയ ഘട്ടത്തിലൂടെയാണ് താരം
[masterslider id="10"]

Related posts